Image

പുലി മുരുകനും കട്ടപ്പനയിലെ ഹൃത്വിക്‌ റോഷനും തിയേറ്ററുകളില്‍ നിന്നു പിന്‍വലിക്കുന്നു

Published on 21 December, 2016
പുലി മുരുകനും കട്ടപ്പനയിലെ ഹൃത്വിക്‌ റോഷനും തിയേറ്ററുകളില്‍ നിന്നു പിന്‍വലിക്കുന്നു

X
by AdChoices


തിയേറ്റര്‍ വിഹിതം പങ്കു വയ്‌ക്കുന്നതു സംബന്ധിച്ച്‌ സിനിമാ മേഖലയില്‍ ഉണ്ടായ പ്രതിസന്ധി രൂക്ഷമാകുന്നു. ക്രിസ്‌മസിന്‌ പുതിയചിത്രങ്ങള്‍ റിലീസ്‌ ചെയ്യേണ്ട എന്ന തീരുമാനത്തിനു പുറമേ നിലവില്‍  വന്‍ കളര്‌.ന്‍ നേടി മുന്നേറിക്കൊണ്ടിരിക്കുന്ന പുലിമുരുകന്‍, കട്ടപ്പനയിലെ ഹൃത്വിക്‌ റോഷന്‍ എന്നീ ചിത്രങ്ങളും തിയേറ്ററില്‍ നിന്ന്‌ പിന്‍വലിക്കാന്‍ ഒരുങ്ങുകയാണ്‌ വിതരണക്കാരും നിര്‍മാതാക്കളും.

ലിബര്‍ട്ടി ബഷീര്‍ നേതൃത്വം നല്‍കുന്ന കേരളത്തിലെ സിനിമ എക്‌സിബിറ്റേറ്‌സ്‌ ഫെഡറേഷന്‍ അംഗങ്‌ഹളുടെ തിയേറ്ററുകളില്‍ നിന്ന്‌ മോഹന്‍ലാലിന്റെ പുലിമുരുകന്‍, നാദിര്‍ഷായുടെ കട്ടപ്പനയിലെ ഹൃത്വിക്‌ റോഷന്‍ എന്നീ ചിത്രങ്ങള്‍ പിന്‍വലിക്കാന്‍ തീരുമാനിച്ചെന്ന വിതരണക്കാരും നിര്‍മാതാരക്കളും അറിയിച്ചു. ഇതിനു പകരം മള്‍ട്ടി പ്‌ളക്‌സുകളിലും സിനി എക്‌സിബിറ്റേഴ്‌സ്‌ ഫെഡറേഷന്റെ ഉടമസഥതയിലുളഅള തിയേറ്ററുകളിലും ബി ക്‌ളാസ്‌ തിയേറ്ററുകളിലും ചിത്രം പ്രദര്‍ശിപ്പിക്കാനാണ്‌ തീരുമാനം.

മോഹന്‍ലാലിന്റെ മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍, ദുല്‍ഖര്‍സല്‍മാന്റെ ജോമോന്റെ സുവിശഷങ്ങള്‍, സിദ്ദിഖ്‌-ജയസൂര്യ ചിത്രം ഫുക്രി, പൃഥ്വിരാജ്‌ ചിത്രം എസ്ര എന്നീ ചിത്രങ്ങലുടെ രിലീസാണ്‌ മുടങ്ങിയത്‌. ദങ്കല്‍, സൂര്യയുടെ എസ്‌.ത്രീ എന്നിവയാണ്‌റിലീസിനൊരുങ്ങുന്ന അന്യഭാഷാ ചിത്രങ്ങള്‍. ഇവയുടെ കേരളത്തിലെ റിലീസും നിലവില്‍ പ്രശ്‌നമാണ്‌. 
പുലി മുരുകനും കട്ടപ്പനയിലെ ഹൃത്വിക്‌ റോഷനും തിയേറ്ററുകളില്‍ നിന്നു പിന്‍വലിക്കുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക