Image

അത്യുന്നതങ്ങളില്‍.....'(രാജു മൈലപ്രാ)

രാജു മൈലപ്രാ Published on 22 December, 2016
അത്യുന്നതങ്ങളില്‍.....'(രാജു മൈലപ്രാ)
ജാതിമതഭേദമന്യേ എല്ലാവരേയും ലക്ഷ്യമിടുന്ന ഒന്നാണ് ക്രിസ്മസ് പിരിവ്. മുടക്കുമുതലില്ലാതെ വന്‍ലാഭം കൊയ്യാവുന്ന ഒരു ചെറിയ പരിപാടി. മാനവ രക്ഷയ്ക്ക് വേണ്ടി, മഞ്ഞു പെയ്യുന്ന ഒരു രാത്രിയില്‍ ദൈവം മനുഷ്യനായി ബേത്‌ലഹേമില്‍ ജാതനായി എന്നുള്ള സുവാര്‍ത്ത ജനത്തെ അറിയിക്കുക എന്നുള്ളതാണ് ഈ ദൂതസംഘത്തിന്റെ ദൗത്യം-പിരിവാണു ഇതിന്റെ പിന്നാമ്പുറ രഹസ്യമെന്നുള്ളത് പരസ്യം.

എന്റെ സുഹൃത്ത് ബി.കെ.ജോണ്‍ തമാശ രൂപേണ പറയുന്നതു പോലെ 'കന്യാമറിയം ഗര്‍ഭിണിയാകുന്നതിനു മുന്‍പു തന്നെ ചില വിരുതന്മാര്‍ പിരിവു തുടങ്ങും.
ഡിസംബര്‍ മാസത്തിലെ മരം കോച്ചുന്ന തണുപ്പത്ത് 'കടമറ്റത്തു കത്തനാര്‍' എന്ന ടി.വി.സീരിയല്‍ കണ്ടശേഷം, യക്ഷികളെ സ്വപ്‌നം കണ്ട് ഭാര്യയോടൊപ്പം ഉറക്കത്തിലേക്കു വഴുതിവീഴുവാന്‍ തുടങ്ങുമ്പോഴാണ്, മരണമണിപോലെ ഡോര്‍ബെല്ലു നിര്‍ത്താതെ ശബ്ദിക്കുന്നത്. കര്‍ത്താവേ, ഈ പാതിരായ്ക്ക് ആരായിരിക്കുമോ വാതിലില്‍ മുട്ടുന്നത് എന്നറിയുവാന്‍ വേണ്ടി നമ്മള്‍ ഒളിഞ്ഞു നോക്കുമ്പോള്‍, താലിബാന്‍ വേഷത്തില്‍ ചിലര്‍ പുറത്തു നിന്നു കറങ്ങുന്നു. അവരുടെ സംസാരഭാഷ മലയാളമായതു കൊണ്ട് ടെറ്റിസ്റ്റുകള്‍ ആയിരിക്കില്ല എന്നു നമ്മള്‍ സമാധാനിക്കുന്നു.
നേരത്തേ കണ്ട 'കടമറ്റത്തു കത്തനാര്‍' സീരിയലിലെ കത്തനാരുടെ വേഷത്തില്‍ ഒരാള്‍ ആദ്യം രംഗപ്രവേശം ചെയ്യുന്നു. അദ്ദേഹമാണ് ദൂതന്മാരുടെ തലവന്‍. തൊട്ടുപിന്നാലെ ഒരു പറ്റം ഇടയന്മാരും അകത്തു കയറി. ഇനിയും തവണകളടച്ചു തീര്‍ക്കുവാനുള്ള വെളുത്ത സോഫായില്‍, മഞ്ഞില്‍പ്പൊതിഞ്ഞ ബൂട്ടു കയറ്റിവെച്ച് വണ്‍, ടൂ, ത്രീ എന്നു പറഞ്ഞിട്ട് തമ്പേറടി തുടങ്ങി. പിന്നാലെ പാട്ടു പോലെ ഏതാണ്ട്.

'ലജ്ജവതി' യേ എന്ന പോപ്പുലര്‍ സിനിമാഗാനത്തിന്റെ ഈണത്തില്‍, കന്യാമറിയേ, നിന്റെ കള്ളക്കടക്കണ്ണില്‍, താരകപ്പൂവോ, മഞ്ഞിന്‍ കണമോ'- എന്ന പുതിയ ഗാനമാണ് ആ ഗായകസംഘം എനിക്കു വേണ്ടി ആലപിച്ചത്. ചിഞ്ചില്‍, ഗിഞ്ചിര, ഇലത്താളം തുടങ്ങിയ വാദ്യോപകരണങ്ങള്‍ ആ സംഗീതവിരുന്നിനു താളക്കൊഴുപ്പേകി. മുറിയിലാകെ ഒരു മിനിബാറിന്റെ പരിമളം പകര്‍ന്നു.
അയല്‍വാസികളായ പാക്കിസ്ഥാനിയും, യഹൂദനും, സ്വയരക്ഷാര്‍ത്ഥം ലൈറ്റുതെളിയിച്ചു. അവരുടെ ഇടയില്‍ താമസിക്കുന്ന എന്റെ മനസ്സില്‍ അസ്വസ്ഥതയുടെ അണുബോംബു പൊട്ടി. ഒന്നു പറയാന്‍ പറ്റാത്ത അവസ്ഥ. അവര്‍ ദൈവദൂത് അറിയിക്കുവാന്‍ വന്നരാണ്. ഉണ്ണി പിറന്നപ്പോള്‍ ഉറങ്ങിപ്പോയ എന്നേപ്പോലെയുള്ള പാപികളെ വിളിച്ചുണര്‍ത്തി, എന്റെ പാപങ്ങള്‍ മോചിപ്പിച്ചിരിക്കുന്നുവെന്നും, ഞാന്‍ രക്ഷപ്രാപിച്ചെന്നും നേരില്‍ക്കണ്ടു പറയാന്‍ വന്നതാണ് 'വിവരത്തിന് ഒരു കത്തിട്ടാല്‍ മതിയായിരുന്നല്ലോ' എന്നു പറയുവാന്‍ നാവുപൊങ്ങിയെങ്കിലും, അതു വിവരക്കേടാകുമല്ലോ എന്നു കരുതി ഞാനടങ്ങി.

കാട്ടുകള്ളന്‍ വീരപ്പനേപ്പോലെ, കൊമ്പന്‍ മീശയുള്ള ഒരാള്‍ കൊടുത്ത കാശിനുള്ള രസീതും ഏല്പിച്ചു കഴിഞ്ഞാണ് ആസംഘം സ്ഥലം വിട്ടത്.
'മഞ്ഞിന് അഴക്
മറിയത്തിനുമഴക്
ഉണ്ണിയേശുവിനേഴഴക്-'
'ഇഷ്ടമാണടാ, എനിക്കിഷ്ടമാണടാ
കലിക്കൂട് എനിക്കിഷ്ടമാണെടാ-' തുടങ്ങിയ നൂതന ക്രിസ്തുമസ് ഗാനങ്ങളുമായി, ഈ വര്‍ഷം എന്നെ പിരിവു പിഴിഞ്ഞത് ഏതാണ്ട് ഏഴോളം ഗോത്രത്തില്‍പ്പെട്ട ആട്ടിടയര്‍-
'തീവെട്ടിക്കൊള്ളക്കാര്‍' എന്നറിയപ്പെട്ടിരുന്ന ഒരു ഭീകരസംഘം പണ്ടു നമ്മുടെ നാടിനെ വിറപ്പിച്ചിരുന്നു. പാതിരാത്രിയില്‍ അട്ടഹാസ കോലഹലങ്ങളോടെ, പന്തം കൊളുത്തി, വാളും കുന്തവുമേന്തി, കണ്ണില്‍ കണ്ടവരെയൊക്കെ വെട്ടിവീഴ്ത്തി വീടു കൊള്ളയടിച്ചു കൊണ്ടുപോകുന്ന ഒരു പാണ്ടിപ്പടയായിരുന്നു അത്. ഇന്നത്തെ രാഷ്ട്രീയക്കാരേക്കാള്‍ വലിയ കൊള്ളക്കാരായിരുന്നു അവരെന്നു പറയുമ്പോള്‍, അവരുടെ ഭീകരതയേക്കുറിച്ച്  ചിന്തിക്കാവുന്നതല്ലേയുള്ളൂ.
എന്തുകൊണ്ടോ, പാതിരാത്രിയിലെ ഈ പള്ളിപ്പിരിവുകാരെ കാണുമ്പോള്‍ എനിക്കവരെയാണ് ഓര്‍മ്മ വരുന്നത്.

'പിരിവ്' എന്നാണല്ലോ, പള്ളിയുടെ മറ്റൊരു പര്യായം
(ഡിസംബര്‍ 2004)

പുനര്‍വായന 

അത്യുന്നതങ്ങളില്‍.....'(രാജു മൈലപ്രാ)
Join WhatsApp News
Mind Reader 2016-12-22 08:34:11
ഞങ്ങളുടെ മനസ്സിലിരുപ്പ് മൈലപ്ര വാക്കുകളിൽ കൂടി ഇ-മലയാളീയിൽ പകർത്തുന്നു. ഈ Christmas സീസണിൽ തീർച്ച ആയും വായിക്കേണ്ട ഒരു ലേഖനം. പള്ളികളിൽ ഇതിൻറെ കോപ്പികൾ വിതരണം ചെയ്യണം. കുറിക്കു കൊള്ളുന്ന നർമം എഴുതുന്ന രാജുവിന് അഭിനന്ദനങ്ങൾ.
Varghese Abraham Denver 2016-12-22 06:19:46
This article is very funny. Love your sense of humor! All the best and Merry Christmas!
നാരദന്‍ 2016-12-22 06:49:44
രാജുവിനെ  തെമ്മാടി  കുഴിയില്‍  ഇടാന്‍  ഇവന്മാര്‍  കുഴി വെട്ടല്‍  തുടങ്ങി  എന്നും  കേട്ടു 
GEORGE V 2016-12-22 07:33:14
വളരെ നല്ല ഒരു ലേഖനം.  രാജു നിങ്ങ പൊളിച്ചു ബ്രോ.  രാജവ് നഗ്നൻ ആണെന്ന് മിക്കവർക്കും അറിയാം പക്ഷെ അത് വിളിച്ചു പറയാൻ നിങ്ങളെപോലുള്ളവർ കാണിക്കുന്ന ഈ ആർജ്ജവത്തിനു ബിഗ് സല്യൂട്ട്. പുതു വത്സരാശംസകൾ
Veeran 2016-12-22 08:53:19
You wrote tjhis initially in 2004!  Lot of things changed Mr since then.  Nobody is going to anybody's home during midnight to sing carol songs.  Too much of exaggeration.  Charvitha charvanam.  Some of your other articles are good.
opinion 2016-12-22 09:48:45
ഞങ്ങളുടെ മനസ്സിലിരുപ്പ് മൈലപ്ര വാക്കുകളിൽ കൂടി ഇ-മലയാളീയിൽ പകർത്തുന്നു. ഈ Christmas സീസണിൽ തീർച്ച ആയും വായിക്കേണ്ട ഒരു ലേഖനം. പള്ളികളിൽ ഇതിൻറെ കോപ്പികൾ വിതരണം ചെയ്യണം. കുറിക്കു കൊള്ളുന്ന നർമം എഴുതുന്ന രാജുവിന് അഭിനന്ദനങ്ങൾ.
ഓർത്തഡോൿസ് 2016-12-22 12:29:26
ഇത് ഞങ്ങളുടെ കാരോൾ ടീമിനെ ഉദ്ദേശിച്ചാണ്...
ഞങ്ങളുടെ കാരോൾ ടീമിനെ തന്നെ ഉദ്ദേശിച്ചാണ്...
ഞങ്ങളുടെ കാരോൾ ടീമിനെ മാത്രം ഉദ്ദേശിച്ചാണ്!!! 
James 2016-12-22 12:39:34

People who are active in various Malayalee organizations, normally do not go for all these.

For many of carol guys, this is the only chance to get out of their home and have different food from different houses. 

നാണം 2016-12-22 12:52:40
"നാണം" എന്ന വാക്കിന്റെ അർത്ഥം കാരോൾ സംഘത്തെ പറഞ്ഞു മനസ്സിലാക്കിയിരുന്നെങ്കിൽ അവർ ഇതിൽനിന്നും വിട്ടുനിന്നേനെ!!
യഥാർത്ഥ കാരണം 2016-12-22 12:57:16

These poor people have no other world, than their church. So with full family they will always hangout for some activities or other related to their church. Free food is main motivation.

Ninan Mathullah 2016-12-22 16:20:00
I know several organizations that do Carol Service for Charity work. In my thirty years living here nobody came to my house without permission. They call me to if it is ok even if I am a member of the organization. In my thirty years experience here no other Christian denominations came to my house or called me for permission to come to my house as they know I go to d different denomination. When we raised funds for Church building, we decided not to go to non-believers house.What is written here is the exception or exaggeration to get cheap publicity. I do not know this is a social issue we are facing now. Several are here in this column that put strong comments to divide the community but when it comes to news about their race or religion they either do not comment or put harmless comment. Naive among us watch out!
Oldtimer 2016-12-22 19:50:59
I presume that this article as first published in December of 2001 (as it is mentioned at the end of this article).
In the beginning of 1980s thru the beginning of 2000s, many Malayalee churches went caroling from house to house, to raise money for their church. Even today, as I know, many churches in New York - New Jersey area continue this practice, even though they own their church buildings. To my knowledge only organizations like Salvation Army does Christmas Service for charity - not any Malayalee churches.  It was very kind of Mr. Mathuallah's church not to go to "non-believers" house to raise fund for their church I assume Mr. Mathualah belong to the born-again category). Anyway, you are one of the lucky one to escape from this fundraising caroling mockery at night.
"Glory to God in the Highest; Peace on earth among men."
George V 2016-12-22 20:18:31
10 കൊല്ലം ആയി അമേരിക്കയിലെ ഒരു പള്ളിയിലെ അംഗം ആണ്. എല്ലാ കൊല്ലവും കരോൾ നടത്താറുണ്ട് ഇവിടെ. ഇന്നേവരെ അതിൽനിന്നും ഒരു നയാ പൈസ ജീവകാരുണ്യ പ്രവർത്തനത്തിന് കൊടുത്തതായി കേട്ടില്ല. ഒന്നൊഴികെ വികാരിക്ക് കളക്ഷൻ ബാറ്റ, സോറി ക്രിസ്ത്മസ് ഉപഹാരം മുടങ്ങാതെ കൊടുക്കുന്നതിൽ ഈ ഇടവക വളരെ മുന്നിൽ ആണ്. 
pathosekutty 2016-12-22 22:18:04
പെന്തിക്കോസ്തുകാരനായത് കൊണ്ട് പത്തു പൈസ തടയത്തില്ലെന്നു പള്ളിക്കാർക്കറിയാം. അതാണ് അവർ വരാത്തത്. ഞങ്ങളുടെ പള്ളിയിലും മുടങ്ങാതെ അച്ൻമാർക്‌
Christmas ഗിഫ്റ് കൊടുക്കാറുണ്ട്. കാരോളിന്‌ ഇറങ്ങുവാൻ അച്ചന്മാരാണ് മുൻ കൈയ് എടുക്കുന്നത്.
Ninan Mathullah 2016-12-23 05:29:42
George V (not sure a Christian or not as most comments show not a Christian)question anything inappropriate here in emalayalee column. A church or any organization goes well when its members watch out for abuse and raise issues with it. What is the use of your manhood if you choose to stay impotent.
nasrani 2016-12-23 06:05:37
അമേരിക്കൻ ഭദ്രാസനങ്ങളിലെ എല്ലാ ഓർത്തഡോക്ക്സു പള്ളികളിലും വീടുകൾതോറും പാട്ടുപാടി ഉണ്ടാക്കിയ കാശ് ആർക്കും വേണ്ടാത്ത 300 ഏക്കർ സ്ഥലം വാങ്ങാനാണെന്നു കേട്ട് . ഒരു ഫാമിലി 2000 വച്ച് കൊടുക്കണമത്രേ ...മനുഷ്യനെ പിഴിയാൻ ഇങ്ങനൊരു സഭയും മെത്രാനും കൂട്ടിനു കുറെ അച്ചന്മാരും .
Tom 2016-12-23 06:45:36
ഇന്ന് എവിടെയും ക്രിസ്തുമസ് ആഘോഷം ആണ്....ക്രിസ്തുമസ് ശരിക്കും ആഘോഷമാണോ ആകേണ്ടത് ... അതോ അനുഭവം ആണോ ആകേണ്ടത് ? കർത്താവ് ഇവരെ ഓർത്തു കരയുന്നു....
Anthappan 2016-12-23 08:53:20
So, Matthulla's argument is that if George V. is a Christian, he is supposed to give collection Bata to the pries otherwise his not a Christian. (not sure a Christian or not as most comments show not a Christian).  Jesus forgive him because he doesn't know what he is talking.
കുട്ടൻ 2016-12-23 11:25:07

If no one came to a person’s home in last 30 years, he/she MUST have very bad reputation in their community. Something seriously wrong here, may be this person's attitude.

In our home 5 caroling groups came last year. (We came to this county only before 16 years). This year also few Achans called and asked for permission to come, I had to say NO as this easy funding has to be stopped some point or other.

Ninan Mathullah 2016-12-24 06:04:24
This is the type of comments to be careful about (Kuttan). These faceless cowards have no problem to twist the words of others for their hidden agenda. The original comment was, 'nobody came to home in thirty years for singing Carol songs without permission'. This doesn't mean people do not come home for visiting or Carol Service. Now Kuttan can go underground as he/she is exposed and can reappear as Mutton. These people selectively target writers from groups or religion or culture different from them.Wish emalayalee will change the policy on such comments.
Rev.Dr.John 2016-12-25 18:25:36
What you meant by comment?If anybody write a good comment you won't publish it.Why? You like to put some comments supporting your foolish paper.So I am planning to contact the persons who gave you permission to publish a FOOLISH paper like this.Sending ladies for work husbands are sitting at home and write foolish articles to make others fools.So very soon this news paper will disappear and you have to start another paper then .O.K.let us see the result soon wait.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക