Image

അഞ്ച് വര്‍ഷത്തിനിടെ കണ്ട ഏറ്റവും മികച്ച ചിത്രമാണ് ദംഗല്‍ എന്ന് ഗൗതം മേനോന്‍

Published on 23 December, 2016
അഞ്ച് വര്‍ഷത്തിനിടെ കണ്ട ഏറ്റവും മികച്ച ചിത്രമാണ് ദംഗല്‍ എന്ന് ഗൗതം മേനോന്‍


ആമിര്‍ ചിത്രം ദംഗല്‍ ഇന്നാണ് തിയേറ്ററുകളില്‍ എത്തിയത്. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. ചിത്രത്തെ പ്രശംസിച്ച് പല പ്രമുഖരും രംഗത്തെത്തി. ഇപ്പോള്‍ കോളിവുഡ് സംവിധായകന്‍ ഗൗതം വാസുദേവ് മേനോനും ചിത്രത്തെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ കണ്ടതില്‍വച്ച് ഏറ്റവും മികച്ച ചിത്രമാണ് ദങ്കല്‍ എന്ന് ഗൗതം മേനോന്‍ പറയുന്നത്.

ദംഗല്‍ ഒരു അനുഭവം തന്നെയാണ് ഒരുപാട് കാര്യങ്ങള്‍ പുതിയതായി പഠിക്കാന്‍ പറ്റിയെന്നും ഗൗതം പറയുന്നു. നേരത്തെ ചിത്രത്തെ പുകഴ്തി സല്‍മാന്‍ ഖാനും രംഗത്തെത്തിയിരുന്നു. തന്റെ തന്നെ സൂപ്പര്‍ഹിറ്റ് ചിത്രമായ സുല്‍ത്താനേക്കാള്‍ ഗംഭീരമാണ് ദങ്കല്‍ എന്നാണ് സല്ലു അഭിപ്രായപ്പെട്ടത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക