Image

ഡെര്‍ബി സെന്റ് ജോസഫ്‌സ് ദേവാലയത്തില്‍ പിറവിത്തിരുനാളും പാതിരാ കുര്‍ബാനയും 24ന്

Published on 23 December, 2016
ഡെര്‍ബി സെന്റ് ജോസഫ്‌സ് ദേവാലയത്തില്‍ പിറവിത്തിരുനാളും പാതിരാ കുര്‍ബാനയും 24ന്


      ഡെര്‍ബി: ഉണ്ണീശോയുടെ പിറവിത്തിരുനാളിനോടനുബന്ധിച്ച് ഡെര്‍ബി സെന്റ് ജോസഫ്‌സ് കത്തോലിക്കാ ദേവാലയത്തില്‍ ഡിസംബര്‍ 24ന് (ശനി) രാത്രി 10ന് പിറവി തിരുനാളിന്റെ തിരുക്കര്‍മങ്ങളും ആഘോഷമായ മലയാളം പാതിരാകുര്‍ബാനയും നടക്കും. നോട്ടിംഗ്ഹാം രൂപത സീറോ മലബാര്‍ പ്രീസ്റ്റ് ഇന്‍ ചാര്‍ജ് ഫാ. ബിജു കുന്നയ്ക്കാട്ട് തിരുക്കര്‍മങ്ങള്‍ക്ക് നേതൃത്വം നല്‍കും. തുടര്‍ന്ന് വിവിധ ആഘോഷ പരിപാടികളും നടക്കും. 

മുന്‍ വര്‍ഷങ്ങളിലേതുപോലെ ഇടവക കൂട്ടായ്മകളുടെ നേതൃത്വത്തില്‍ വാര്‍ഡ് അടിസ്ഥാനത്തില്‍ ക്രിസ്മസ് കരോള്‍ വിവിധ സ്ഥലങ്ങളിലായി നടന്നു.  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക