Image

ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷന്‍ വനിതാ വേദി രൂപീകരിച്ചു

Published on 23 December, 2016
ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷന്‍ വനിതാ വേദി രൂപീകരിച്ചു

      കുവൈത്ത്: ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷന്‍ വനിതാ വേദി രൂപീകരിച്ചു. ഉപദേശകസമിതി അംഗം സാം പൈനുംമൂടിന്റെ വസതിയില്‍ കൂടിയ യോഗത്തില്‍ പ്രസിഡന്റ് രാജീവ് നടുവിലേമുറി അദ്ധ്യക്ഷത വഹിച്ചു. യോഗത്തില്‍ പ്രേംസണ്‍ കായംകുളം, സാം പൈനുംമൂട്, ബാബു പനമ്പള്ളി, നൈനാന്‍ ജോണ്‍, സണ്ണി പത്തിച്ചിറ, മാത്യു ചെന്നിത്തല എന്നിവര്‍ പ്രസംഗിച്ചു.

തുടര്‍ന്ന് പുതിയ ഭാരവാഹികളായി സുലേഖ അജി (ചെയര്‍ പേഴ്‌സണ്‍), അമ്പിളി ദിലി (വൈസ് ചെയര്‍പേഴ്‌സണ്‍), ജോളി രാജന്‍ (ജനറല്‍ സെക്രട്ടറി), ഉഷാ കുമാരി, സുജാത ഹരിദാസ് (ജോയിന്റ് സെക്രട്ടറിമാര്‍), അംബിക ദേവി (ട്രഷറര്‍), പൗര്‍ണമി സംഗീത് (ജോയിന്റ് ട്രഷറര്‍) എന്നിവരേയും 21 അംഗ എക്‌സിക്യൂട്ടീവ് കമ്മിറ്റിയേയും തെരഞ്ഞെടുത്തു. 

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍ 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക