Image

തെരിക്ക് ശേഷം വീണ്ടും വിജയ്‌യുടെ നായികയായി സാമന്ത?

Published on 25 December, 2016
തെരിക്ക് ശേഷം വീണ്ടും വിജയ്‌യുടെ നായികയായി സാമന്ത?


2016ലെ സൂപ്പര്‍ഹിറ്റ് ചിത്രം തെരിക്ക് ശേഷം വിജയ്!യുടെ നായികയായി തെന്നിന്ത്യന്‍ സുന്ദരി സാമന്ത വീണ്ടും എത്തുന്നതായി വിവരം. ഈ അടുത്തയിടെ ലൈവ് ചാറ്റില്‍ രു ആരാധകന്റെ ചോദ്യത്തിന് സാം നല്‍കിയ മറുപടിയാണ് വാര്‍ത്തയ്ക്ക് പിന്നില്‍. വിജയ്‌ക്കൊപ്പം അടുത്ത ചിത്രം എന്നാണ് എന്നായിരുന്നു ചോദ്യം. ഉടന്‍ തന്നെ ഉണ്ടാവാം എന്നാണ് താരം മറുപടി നല്‍കിയത്.

ആറ്റ്‌ലി തിരക്കഥയുമായി സാമന്തയെ സമീപിച്ചു എന്നൊരു വാര്‍ത്ത മുമ്പ് തന്നെ വന്നിരുന്നു. 2017 തന്റെതായി അഞ്ചു റിലീസുകള്‍ ഉണ്ടാവുമെന്നും മികച്ച തിരക്കഥകളില്‍ ഒരുക്കുന്ന ചിത്രങ്ങളില്‍ പ്രാധാന്യമുള്ള കഥാപാത്രങ്ങളാണ് തനിക്കെന്നും സാമന്ത പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക