Image

പവന്‍കല്ല്യാണ്‍ ഉറങ്ങിക്കിടക്കുന്ന അഗ്‌നി പര്‍വ്വതം ;ആര്‍ ജി വി

Published on 25 December, 2016
പവന്‍കല്ല്യാണ്‍ ഉറങ്ങിക്കിടക്കുന്ന അഗ്‌നി പര്‍വ്വതം ;ആര്‍ ജി വി


വിവാദപരമായ കമന്റുകള്‍ മൂലം എന്നും മാധ്യമശ്രദ്ധ പിടിച്ചു പറ്റിയിട്ടുള്ള സംവിധായകനാണ് രാം ഗോപാല്‍ വര്‍മ്മ. കഴിഞ്ഞ ദിവസം തെലുങ്കു പവര്‍ സ്റ്റാറും ജനസേന പ്രസിഡന്റുമായ പവന്‍ കല്ല്യാണിനെക്കുറിച്ച് അദ്ദേഹം ട്വീറ്റ് ചെയ്ത കാര്യങ്ങള്‍ സമൂഹമാധ്യമങ്ങളിലും ആരാധകര്‍ക്കിടയിലും ചര്‍ച്ചയാവുകയാണ്.പവന്‍ ഉറങ്ങിക്കിടക്കുന്ന അഗ്‌നിപര്‍വ്വതമാണെന്നായിരുന്നു ആര്‍ജിവിയുടെ കമന്റ്. രാഷ്ട്രീയത്തില്‍ അദ്ദേഹത്തിനു വലിയ ഭാവി ഉണ്ടെന്നും രാം ഗോപാല്‍ പറഞ്ഞു.
നോട്ടു നിരോധനം, രോഹിത് വെമുലയുടെ ആത്മഹത്യ, സിനിമാതീയേറ്ററുകളിലെ ദേശീയഗാനം തുടങ്ങിയ വിഷയങ്ങളില്‍ സ്വന്തമായി വ്യക്തവും കൃത്യവുമായ അഭിപ്രായമുള്ള നടനാണ് പവന്‍ കല്ല്യാണ്‍. ദേശീയ ഗാനവിവാദത്തിന്റെ പേരില്‍ കോടതിയില്‍ പവനിനെതിരായി കേസുകളും നിലവിലുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക