Image

സിഡ്‌നിയില്‍ ‘ജോയ് 180’ ക്രിസ്മസ് ന്യൂഇയര്‍ കലാവിരുന്ന് 27ന്

Published on 25 December, 2016
സിഡ്‌നിയില്‍ ‘ജോയ് 180’ ക്രിസ്മസ് ന്യൂഇയര്‍ കലാവിരുന്ന് 27ന്


      സിഡ്‌നി: ഓസ്‌ട്രേലിയന്‍ മലയാളി മൈഗ്രന്റ്‌സ് അസോസിയേഷന്‍ (അമ്മ) ഈ വര്‍ഷത്തെ ക്രിസ്മസ് –ന്യൂ ഇയര്‍ ആഘോഷങ്ങള്‍ വിവിധ പരിപാടികളോടെ ആഘോഷിക്കുന്നു. ഡിസംബര്‍ 27ന് (ചൊവ്വ) വൈകുന്നേരം 6.30ന് 48 ജോര്‍ജ് സ്ട്രീറ്റ്, ലിവര്‍പൂളിലെ ഓള്‍ സെയ്ന്റ്‌സ് ചര്‍ച്ച് ഹാളിലാണ് പരിപാടി.

ആഘോഷങ്ങളില്‍ ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളുടെ കലാരൂപങ്ങളും അറേബ്യന്‍ കലകളും കോര്‍ത്തിണക്കികൊണ്ടുള്ള അതിന്യൂതനവും സവിശേഷതകള്‍ നിറഞ്ഞതുമായ ഡിജെ ശാന്തരാത്രിയുടെ പവിത്രതകളോടെ അവതരിപ്പിക്കപ്പെടുന്നു. പ്രവേശനം സൗജന്യം ആയിരിക്കും. 

സിഡ്‌നിയിലെ എല്ലാ മലയാളികളെയും സുഹൃത്തുക്കളെയും കുടുംബാംഗങ്ങളെയും പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നതായി ഭാരവാഹികളായ ജസ്റ്റിന്‍ ആബേല്‍, സ്മിത പിള്ള, ജിന്‍സ് ജോര്‍ജ് എന്നിവര്‍ അറിയിച്ചു.  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക