Image

ക്യൂട്ടിക്ക് യാത്രയയപ്പ് നല്‍കി

Published on 25 December, 2016
ക്യൂട്ടിക്ക് യാത്രയയപ്പ് നല്‍കി


ദോഹ: ഖത്തര്‍ പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് പോകുന്ന ഖത്തര്‍ കാസര്‍ഗോഡ് മുസ് ലിം ജമാഅത്ത് വൈസ് പ്രസിഡന്റ് ക്യൂട്ടിക്ക് ഡയറക്ടര്‍ സത്താര്‍ ബങ്കരകുന്നിന് കാസര്‍ഗോഡ് മുസ് ലിം ജമാഅത്തും കാസര്‍ഗോഡന്‍ പ്രവാസി കൂട്ടായ്മയായ ക്യൂട്ടിക്കും സംയുക്തമായി യാത്രയയപ്പ് നല്‍കി.

ദോഹ മഹ്മൂറ ‘എല്‍’ വില്ല യില്‍ നടന്ന ചടങ്ങില്‍ ജമാത്തിനുവേണ്ടി പ്രസിഡന്റ് യൂസഫ് ഹൈദര്‍, ക്യൂട്ടിക്കിനുവേണ്ടി എം.പി. ഷാഫി ഹാജി എന്നിവര്‍ ഉപഹാരം സമ്മാനിച്ചു.

ക്യൂട്ടിക്ക് ചെയര്‍മാന്‍ എം.പി. ഷാഫി ഹാജി അധ്യക്ഷത വഹിച്ചു. മന്‍സൂര്‍ മുഹമ്മദ്, പി.എസ്. ഹാരിസ്, മൊയ്തീന്‍ ആദൂര്‍, റഫീഖ് കുന്നില്‍, ഷാനിഫ് പൈക്ക, എം.പി. ഹമീദ്, ടി.എം. ഷംസുദ്ദീന്‍, ബഷീര്‍ ചെര്‍ക്കള, അലി ചേരൂര്‍, ബഷീര്‍ സ്രാങ്ക്, ഹാരിസ് എരിയാല്‍, ഫൈസല്‍ ഫില്ലി, ക്യൂട്ടിക്ക് മാനേജിംഗ് ഡയറക്ടര്‍ എം. ലുഖ്മാനുല്‍ ഹക്കീം, അബ്ദുള്ള ത്രീ സ്റ്റാര്‍ എന്നിവര്‍ പ്രസംഗിച്ചു. സത്താര്‍ ബങ്കരക്കുന്ന് മറുപടി പ്രസംഗം നടത്തി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക