Image

ഹംസ മൗലവിക്കു യാത്രയയ്പ്പ് നല്‍കി

Published on 26 December, 2016
ഹംസ മൗലവിക്കു യാത്രയയ്പ്പ് നല്‍കി
ദുബായ്: തവനൂര്‍ മണ്ഡലം KMCC അഡൈ്വസറി ബോര്‍ഡ് ചെയര്‍മാനും, കഴിഞ്ഞ 20 വര്‍ഷത്തോളമായി ദുബായ് തവനൂര്‍ മണ്ഡലത്തിന്റെയും തിരൂര്‍ മണ്ഡലത്തിന്റെയും നേതൃത്വത്തിലിരുന്ന ഹംസ മൗലവിക്കു തവനൂര്‍ മണ്ഡലം KMCC ഊഷ്മളമായ യാത്രയയ്പ്പ് നല്‍കി. 25 വര്‍ഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ചു നാട്ടിലേക്കു തിരിച്ചുപോകുന്ന ഹംസ മൗലവിക്കു ദുബായ് സംസ്ഥാന KMCC ജ.സെക്രട്ടറി ഇബ്രാഹിം മുറിച്ചാണ്ടി ഉപഹാരം സമര്‍പ്പിച്ചു.
തവനൂര്‍ മണ്ഡലം മുസ്ലീം ലീഗ് പ്രസിഡന്റ് എന്‍.എ. ബാവ ഹാജി സാഹിബ്, സംസ്ഥാന KMCC സെക്രട്ടറി ആര്‍.ഷുക്കൂര്‍, വൈസ് പ്രസിഡന്റുമാരായ ആവയിന്‍ ഉമ്മര്‍, മുസ്തഫ തിരൂര്‍, ജില്ലാ നേതാക്കന്മാരായ കരിംകാലടി, അബൂബക്കര്‍ ബി.പി.അങങാടി, ഹംസഹാജി മാട്ടുങ്കല്‍ തുടങ്ങിയവരും മണ്ഡലം നേതാക്കന്മാരായ റിയാസ് മണ്ണൂര്‍, ശരീഫ് കുന്നത്ത്, സി.എം.ടി ഇഖ്ബാല്‍, ഇബ്രാഹിം വട്ടംകുളം സംസാരിച്ചു. മണ്ഡലം പ്രസിഡന്റ് അലി പോട്ടൂരിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ജലിന്‍ ടി.കെ. ആലത്തിയൂര്‍ സ്വാഗതം പറഞ്ഞു. ഹസന്‍കുട്ടി കംഗലം നന്ദി പറഞ്ഞു. മണ്ഡലത്തിലെ വ്യത്യസ്ഥ പഞ്ചായത്ത് നേതാക്കന്മാരും പ്രവര്‍ത്തകരും പങ്കെടുത്തു.

ജലിന്‍ ടി.കെ.
ജ.സെക്രട്ടറി, തവനൂര്‍ മണ്ഡലം

ഹംസ മൗലവിക്കു യാത്രയയ്പ്പ് നല്‍കി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക