Image

ബ്രിസ്‌ബേന്‍ സൗത്ത് പുല്‍ക്കൂട് മത്സര വിജയികള്‍

Published on 26 December, 2016
ബ്രിസ്‌ബേന്‍ സൗത്ത് പുല്‍ക്കൂട് മത്സര വിജയികള്‍


      ബ്രിസ്‌ബേന്‍: സെന്റ് തോമസ് ബ്രിസ്‌ബേന്‍ സൗത്ത് സീറോ മലബാര്‍ ഇടവകയുടെ നേതൃത്വത്തില്‍ എല്ലാ വര്‍ഷവും ക്രിസ്മസിന് നടത്തി വരാറുള്ള പുല്‍ക്കൂട് മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു. 

പതിനഞ്ചോളം പേര്‍ പങ്കെടുത്ത മത്സരത്തില്‍ വ്യക്തിഗത വിഭാഗത്തില്‍ അലോഷ്യസ് പുല്ലന്‍  തുടര്‍ച്ചയായ മൂന്നാം തവണയും ഒന്നാം സ്ഥാനം നിലനിര്‍ത്തി. ഷിയാന്‍സ് ഏബ്രഹാം  ജോഷി ജോസഫ്  എന്നിവര്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍ സ്വന്തമാക്കി.

ഗ്രൂപ്പ് അടിസ്ഥാനത്തില്‍ നടന്ന മത്സരത്തില്‍ സെന്റ് ജോണ്‍ വാര്‍ഡിന് (സ്റ്റിബി മാത്യു 9 ) ഒന്നാം സ്ഥാനവും ജീസസ് യൂത്ത് ബ്രിസ്‌ബേന്‍ സൗത്ത്  ടീമിന് രണ്ടാം സ്ഥാനവും ലഭിച്ചു. വിജയികള്‍ക്കുള്ള ട്രോഫികളും കാഷ് അവാര്‍ഡുകളും 24ന് ക്രിസ്മസ് കുര്‍ബാനക്ക് ശേഷം വിതരണം ചെയ്തു.

ഫാ. ഫെര്‍ണാണ്ടോ ഒഎഫ്എമ്മിന്റെ നേതൃത്വത്തിലുള്ള ഒരു വിദഗ്ധ പാനല്‍ ആണ് വിധി നിര്‍ണയം നടത്തിയത്. വിജയികളെ അനുമോദിക്കുന്നതിനോടൊപ്പം ഇടവകയിലെ മറ്റു കുടുംബങ്ങള്‍ കുട്ടികളോടൊപ്പം ഈ പുല്‍ക്കൂടുകള്‍ സന്ദര്‍ശിക്കാനും പങ്കെടുത്തവര്‍ക്ക് ആശംസകള്‍ അര്‍പ്പിക്കാനും വികാരി ഫാ. വര്‍ഗീസ് വാവോലില്‍ ആഹ്വാനം ചെയ്തു.

റിപ്പോര്‍ട്ട്: ടോം ജോസഫ്  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക