Image

ബോംബ് നിര്‍വീര്യമാക്കാന്‍ ക്രിസ്മസ് ദിനത്തില്‍ ഒഴിപ്പിച്ചത് അര ലക്ഷത്തിലധികം പേരെ

Published on 26 December, 2016
ബോംബ് നിര്‍വീര്യമാക്കാന്‍ ക്രിസ്മസ് ദിനത്തില്‍ ഒഴിപ്പിച്ചത് അര ലക്ഷത്തിലധികം പേരെ

      ബര്‍ലിന്‍: യുദ്ധാനന്തര ജര്‍മനിയിലെ ഏറ്റവും വലിയ ഒഴിപ്പിക്കല്‍ നടപടിക്ക് ക്രിസ്മസ് ദിനം സാക്ഷ്യം വഹിച്ചു. ലോകയുദ്ധ കാലത്ത് ഉപയോഗിച്ച, പൊട്ടാതെ കിടന്ന ബ്രിട്ടീഷ് ബോംബ് നിര്‍വീര്യമാക്കുന്നതിനായിരുന്നു ഓഗ്‌സ്ബുര്‍ഗിലെ ഒഴിപ്പിക്കല്‍.

പ്രദേശവാസികളായ 54,000 പേരെയാണ് ഒഴിപ്പിച്ചത്. മുപ്പതിനായിരം കുടുംബങ്ങളില്‍ നിന്നുള്ളവരാണിവര്‍. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി കുഴിയെടുത്തപ്പോഴാണ് പൊട്ടാതെ കിടന്ന 1.8 ടണ്‍ ഭാരമുള്ള ബോംബ് കിട്ടിയത്. ആളുകളെ 1.5 കിലോമീറ്റര്‍ അകലെയുള്ള സ്‌കൂളുകളിലും മറ്റുമാണ് താമസിപ്പിച്ചത്.

900 പോലീസുകാരനാണ് ഒഴിപ്പിക്കല്‍ നടപടികളില്‍ പങ്കെടുത്തത്. പ്രവൃത്തി ദിവസങ്ങളില്‍ ബോംബ് നിര്‍വീര്യമാക്കല്‍ കൂടുതല്‍ ബുദ്ധിമുട്ടാവും എന്നതിനാലാണ് അവധി ദിവസമായ ക്രിസ്മസ് ദിനം ഇതിനായി തിരഞ്ഞെടുത്തത്. വെള്ളിയാഴ്ച നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനിടെ രണ്ടു ബോംബുകളാണ് കണ്ടെത്തിയത്. 

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍ 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക