Image

കൊളോണ്‍ ലിങ്ക്‌സ്‌റൈനിഷ് കുടുംബ യൂണിറ്റ് ക്രിസ്മസ് ആഘോഷിച്ചു

Published on 26 December, 2016
കൊളോണ്‍ ലിങ്ക്‌സ്‌റൈനിഷ് കുടുംബ യൂണിറ്റ് ക്രിസ്മസ് ആഘോഷിച്ചു


      കൊളോണ്‍: ജര്‍മനിയിലെ കൊളോണ്‍ ആസ്ഥാനമായ ഇന്ത്യന്‍ സമൂഹത്തിന്റെ ഒന്‍പത് കുടുംബ കൂട്ടായ്മകളിലൊന്നായ ലിങ്ക്‌സ് റൈനിഷ് കുടുംബയൂണിറ്റ് ക്രിസ്മസ് ആഘോഷിച്ചു. കൊളോണ്‍ ബുഹ്‌ഹൈമിലെ സെന്റ് തെരേസിയാ ദേവാലയ പാരീഷ് ഹാളില്‍ ഡിസംബര്‍ 23 ന് (വെള്ളി) വൈകുന്നേരം അഞ്ചരയ്ക്ക് ഇന്ത്യന്‍ കമ്യൂണിറ്റി ചാപ്‌ളെയിന്‍ ഫാ.ഇഗ്‌നേഷ്യസ് ചാലിശേരി സിഎംഐ ദിവ്യബലിയര്‍പ്പിച്ച് സന്ദേശം നല്‍കി. 

തുടര്‍ന്നു നടന്ന കള്‍ച്ചറല്‍ പ്രോഗ്രാമില്‍ കുടുംബയൂണിറ്റ് പ്രസിഡന്റ് ഡേവിഡ് അരീക്കല്‍, സെലിന്‍ അരീക്കല്‍, ഡോ.ജോര്‍ജ് അരീക്കല്‍, ഡേവീസ്, എല്‍സി വടക്കുംചേരി, ജോസ് കുമ്പിളുവേലില്‍, യൂണിറ്റ് സെക്രട്ടറി എല്‍സി വടക്കുംചേരി, ജോസ് അരീക്കാടന്‍, തോമസ് അറമ്പന്‍കുടി, ജോയി മാണിക്കത്ത്, ഡോ.മാത്യു അടുകാണില്‍, ജോസ് തളിയത്ത്, മാമച്ചന്‍, എല്‍സി കിങ്ങണംചിറ, മാത്യൂസ് കണ്ണങ്കേരില്‍, ഗ്രേസി മുളപ്പന്‍ചേരി,അന്നക്കുട്ടി ഉമാച്ചേരില്‍, ബാബു പാലത്തുംപാട്ട് എന്നിവര്‍ സംസാരിച്ചു. തോമസ് അറമ്പന്‍കുടി പരിപാടികളുടെ മോഡറേറ്ററായിരുന്നു. ക്രിസ്മസ് വിരുന്നോടെ പരിപാടികള്‍ സമാപിച്ചു. 

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക