Image

ഒസീമിയ ജിദ്ദ ചാപ്റ്റര്‍ വനിതവിംഗ് കമ്മിറ്റി

Published on 26 December, 2016
ഒസീമിയ ജിദ്ദ ചാപ്റ്റര്‍ വനിതവിംഗ് കമ്മിറ്റി


      ജിദ്ദ: കൊണ്ടോട്ടി ഇഎംഇഎ കോളജ് ഓഫ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് പൂര്‍വവിദ്യാര്‍ഥി സംഘടനയായ ഒസീമിയ ജിദ്ദ ചാപ്റ്ററിനു കീഴില്‍ പുതിയ വനിതാ വിംഗ് രൂപീകരിച്ചു. 

യോഗം ചെയര്‍മാന്‍ നാസര്‍ ഇത്താക്ക ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ബഷീര്‍ തൊട്ടിയന്‍ അധ്യക്ഷത വഹിച്ചു. ജനുവരി ആദ്യവാരത്തില്‍ വാര്‍ഷിക ജനറല്‍ ബോഡി കൂടാനും പുതിയ കമ്മിറ്റി രൂപീകരിക്കാനും തീരുമാനിച്ചു. ഹമീദ് കരിമ്പുലാക്കല്‍, ശിഹാബ് പൂക്കോട്ടൂര്‍, ഇ.കെ. റഫീഖ്, ലത്തീഫ് പുളിക്കല്‍, നിഷാദ് അലവി, കെട്ടി മുസ്തഫ, കെ.എന്‍.എ ലത്തീഫ്, ഷൈമ എന്നിവര്‍ പ്രസംഗിച്ചു.

പുതിയ ഭാരവാഹികളായി ഷൈമ ഹഫീസ് (പ്രസിഡന്റ്), സഫിയ സിറാജ്, റാഹില, നാസിയ മഹര്‍ (വൈസ് പ്രസിഡന്റുമാര്‍), സജ്‌ന സാലിഹ് (ജനറല്‍ സെക്രട്ടറി), നബ്ല ഖാന്‍, ജസീല നിസാര്‍, ലുബ്‌ന സജീര്‍ (ജോയിന്റ് സെക്രട്ടറിമാര്‍), നസ്രീന നൗഷാദ് (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.

റിപ്പോര്‍ട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂര്‍ 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക