Image

2016ലെ താരം അക്ഷയ്കുമാര്‍; അഭിനയിച്ച മൂന്ന് ചിത്രങ്ങളും 100 കോടി ക്ലബ്ബില്‍

Published on 26 December, 2016
2016ലെ താരം അക്ഷയ്കുമാര്‍; അഭിനയിച്ച മൂന്ന് ചിത്രങ്ങളും 100 കോടി ക്ലബ്ബില്‍


2016ലെ താരമായി മാറിയിരിക്കുകയാണ് അക്ഷയ് കുമാര്‍. താരം അഭിനയിച്ച മൂന്ന് ചിത്രങ്ങളും 100 കോടി ക്ലബ്ബിലാണ്. എയര്‍ലിഫ്റ്റ്, ഹൗസ്ഫുള്‍ 3, റുസ്തം എന്നീ അക്ഷയ് കുമാര്‍ ചിത്രങ്ങളാണ് പോയ വര്‍ഷം തിയേറ്ററുകളിലെത്തിയത്. ഈ മൂന്ന് ചിത്രങ്ങളും ഹിറ്റ് ചാര്‍ട്ടില്‍ ഇടം പിടിച്ചതിനൊപ്പം 100 കോടി ക്ലബ്ബിലുമെത്തി.


മലയാളി സംവിധായകനായ രാജ കൃഷ്ണ മേനോന്‍ ഒരുക്കിയ എയര്‍ലിഫ്റ്റ് 128 കോടിയാണ് വാരിക്കൂട്ടിയത്. കുവൈറ്റ് യുദ്ധക്കാലത്ത് നൂറ് കണക്കിന് ഇന്ത്യാക്കാരെ രക്ഷിച്ച വ്യാവസായിയുടെ വേഷത്തിലാണ് അക്ഷയ് എത്തിയത്. നിംറാത്ത് കൗറാണ് നായിക വേഷം ചെയ്തത്. മലയാളികളുടെ പ്രിയതാരം ലെനയും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. 

അഭിഷേക് ബച്ചന്‍, റിതേശ് ദേശ്മുഖ്, അക്ഷയ്കുമാര്‍ എന്നിവര്‍ പ്രധാന കഥാപാത്രമായെത്തിയ ഹൗസ്ഫുള്‍ 3 ആണ് നൂറ് കോടി കളക്ട് ചെയ്ത രണ്ടാമത്തെ അക്ഷയ് ചിത്രം. 109 കോടിയാണ് ചിത്രം വാരിക്കൂട്ടിയത്. സാജിത് ഫര്‍ഹാദ് ഒരുക്കിയ ചിത്രം മുന്‍ ഹൗസ്ഫുള്‍ ചിത്രങ്ങളിലെ പോലെ തമാശയില്‍ പൊതിഞ്ഞ ചിത്രമായിരുന്നു.


ടിനു സുരേഷ് ദേശായി ഒരുക്കിയ റുസ്തമാണ് ഈ ഗണത്തിലെ അവസാന ചിത്രം. 216.35 കോടിയോളം രൂപയാണ് ചിത്രം വാരിക്കൂട്ടിയത്. ഒരു നാവിക ഉദ്യോഗസ്ഥന്റെ ജീവിതം പറഞ്ഞ ചിത്രത്തില്‍ ഇല്യാന ഡിക്രൂസാണ് നായികയായത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക