Image

ക്രിക്കറ്റ് താരം ബ്രാവോയുമായുള്ള ബന്ധം; ശ്രേയയുടെ കുടുംബത്തില്‍ കലഹം

Published on 26 December, 2016
ക്രിക്കറ്റ് താരം ബ്രാവോയുമായുള്ള ബന്ധം; ശ്രേയയുടെ കുടുംബത്തില്‍ കലഹം


വെസ്റ്റ്ഇന്‍ഡീസ് ക്രിക്കറ്റ് താരം ഡ്വെയ്ന്‍ ബ്രാവോയുമായി തെന്നിന്ത്യന്‍ താരം ശ്രേയ പ്രണയത്തിലാണെന്ന റിപ്പാേര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങളും പുറത്തെത്തിയിരുന്നു. പുതിയ വിവരം പ്രകാരം ബ്രാവോയെ വിവാഹം ചെയ്യാന്‍ ശ്രേയ തീരുമാനിച്ചു കഴിഞ്ഞു. ഇതിന് പിന്നാലെ ബ്രാവോയുടെ ബന്ധം സംബന്ധിച്ച് ശ്രേയയുടെ കുടുംബത്തില്‍ പൊട്ടിത്തെറിയുണ്ടായി എന്നും റിപ്പോര്‍ട്ടുകളുണ്ട്.

ഇപ്പോള്‍ കുടുംബത്തില്‍ നിന്നും പിരിഞ്ഞ് മുംബൈയിലാണ് താരം താമസിക്കുന്നത്. അതേ സമയം തെലുങ്ക് താരം ബാലകൃഷ്ണയുടെ 100മത് ചിത്രത്തിലെ നായികയാണ് 32 കാരിയായ ശ്രേയ ഇപ്പോള്‍. ക്രിഷ് സംവിധാനം ചെയ്യുന്ന ചിത്രം വളരെ പ്രതീക്ഷയോടെയാണ് താരം കാണുന്നത്.

എന്നാല്‍ കുടുംബത്തിലെ പ്രശ്‌നങ്ങള്‍ താരത്തിന്റെ കരിയറിനെയും ബാധിക്കുന്നു എന്നാണ് റിപ്പോര്‍ട്ട്. അടുത്തിടെ തമിഴിലെയും തെലുങ്കിലെയും മുന്‍നിര ചിത്രങ്ങള്‍ ശ്രേയയ്ക്ക് നഷ്ടമായിരുന്നു. ബ്രാവോയുമായി വിവാഹത്തിന് താരം ഒരുങ്ങുന്നു എന്ന വാര്‍ത്തകളും സജീവമാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക