Image

നിങ്ങളാരെന്ന് എങ്ങനെയാണ് നിര്‍വചിക്കേണ്ടത്? (ജോര്‍ജ് തുമ്പയില്‍-പകല്‍ക്കിനാവ്)

ജോര്‍ജ് തുമ്പയില്‍-പകല്‍ക്കിനാവ്-31 Published on 26 December, 2016
നിങ്ങളാരെന്ന് എങ്ങനെയാണ് നിര്‍വചിക്കേണ്ടത്? (ജോര്‍ജ് തുമ്പയില്‍-പകല്‍ക്കിനാവ്)
ലോകത്തിലെ ഏറ്റവും വിരൂപയായ സ്ത്രീ എത്ര പെട്ടെന്നു ലോകത്തിനു മനോഹരിയായ പെണ്‍കുട്ടിയായി മാറിയെന്നത് വലിയൊരു അത്ഭുതമാണ്. ഈ ക്രിസ്മസ് കാലത്ത് അത്തരമൊരു പെണ്‍കുട്ടിയുടെ ജീവിതത്തെക്കുറിച്ചാണ് ഞാന്‍ ഓര്‍മ്മിപ്പിക്കുന്നത്. അമേരിക്കയിലെങ്ങും ലിസിയെ അറിയാത്തവരില്ല. ലിസിയോ? ഏതു ലിസി? ചോദ്യങ്ങള്‍ നിങ്ങളുടെ മനസ്സില്‍ ഉണരുമെന്ന് എനിക്കറിയാം. എലിസബത്ത് ആന്‍ ലിസി വെലാസ്‌ക്വെസ്. അതാണ് ആ പെണ്‍കുട്ടിയുടെ പേര്. 27 വയസ്സ് പ്രായം. മോട്ടിവേഷണല്‍ സ്പീക്കര്‍. പ്രഭാഷക, സന്നദ്ധപ്രവര്‍ത്തക, എഴുത്തുകാരി തുടങ്ങിയ നിലയില്‍ പ്രശസ്തി. ടെക്‌സസ്സിലെ ഓസ്റ്റിന്‍ സ്വദേശി. അവരെക്കുറിച്ച് അറിയുമ്പോള്‍ നിങ്ങള്‍ക്കും മനസ്സിലാകും നമ്മള്‍ ആരാണെന്നും എന്താണെന്നും...
ഏതാണ്ട് പത്തു വര്‍ഷങ്ങള്‍ക്ക് മുന്‍പാണ്. 

'ലോകത്തിലെ ഏറ്റവും വിരൂപയായ സ്ത്രീ' യുട്യൂബില്‍ ഇങ്ങനെ ഒരു തലവാചകം കണ്ട് വെറുതെ ഒരു കൗതുകത്തിനു ആ പെണ്‍കുട്ടി ഒരു വീഡിയോ ക്ലിപ് തുറന്നു നോക്കി. പതിനേഴു വയസ്സുകാരിയായ അവള്‍ സ്‌കൂളില്‍ പഠിച്ചു കൊണ്ടിരിക്കയാണ്. സ്‌കൂള്‍ വിട്ടു വന്ന ഒഴിവുസമയത്ത് വെറുതെ കമ്പ്യുട്ടറിനു മുന്‍പില്‍ വന്നിരുന്നതാണ്. വീഡിയോ കണ്ട് അവള്‍ അമ്പരന്നു പോയി. അത് പോസ്റ്റ് ചെയ്തയാള്‍ ലോകത്തിനു പരിചയപ്പെടുത്തുന്ന പെണ്‍കുട്ടിയുടെ പേര് ലിസി വെലാസ്‌ക്വെസ് അത് മറ്റാരുമല്ല; താന്‍ തന്നെ. താന്‍ അറിയാതെ സ്‌കൂളില്‍ വച്ച് തന്റെ വീഡിയോ എടുത്ത് യുറ്റിയൂബില്‍ പോസ്റ്റ് ചെയ്തിരിക്കയാണ്. കുറേ നാളുകള്‍ക്കു മുന്‍പേ പ്രസിദ്ധപ്പെടുത്തിയ ആ വീഡിയോ ഇതിനോടകം 40 ലക്ഷത്തോളം ആളുകള്‍ കണ്ടു കഴിഞ്ഞിരിക്കുന്നു.

ആയിരക്കണക്കിന് കമന്റുകളും വന്നിട്ടുണ്ട്.
ലിസി ചങ്കിടിപ്പോടെ കമന്റുകളിലേക്ക് കണ്ണോടിച്ചു. 'ഇതിന്റെ അപ്പനും അമ്മയും എന്തിനിതിനെ വളര്‍ത്തുന്നു', 'ഇതിനെ ചുട്ടു കൊല്ലാന്‍ ആരുമില്ലേ..?', 'മനുഷ്യനെ പേടിപ്പിക്കാന്‍ ഓരോന്ന് ഇങ്ങനെ നടന്നോളും', 'ദയവായി ഒന്ന് ആത്മഹത്യ ചെയ്തു കൂടെ?', 'ഇത്രേം വൃത്തി കെട്ട മുഖം ലോകത്തുണ്ടായിട്ടില്ല'. ഇങ്ങനെ പോകുന്നു കമന്റുകള്‍. ലിസി വാവിട്ടു കരഞ്ഞു.

അപമാനങ്ങള്‍ ലിസി വെലാസ്‌ക്വെസ് നേരിടേണ്ടി വരുന്നത് അത് ആദ്യമായിട്ടായിരുന്നില്ല. എല്ലാവരും തന്നെ തുറിച്ചു നോക്കുന്നത് ഓര്‍മ്മ വച്ച പ്രായം മുതലേ അവള്‍ മനസ്സിലാക്കിയിരുന്നു. ആദ്യമൊന്നും അതെന്തിനാണെന്ന് അവള്‍ക്കു മനസ്സിലായിരുന്നില്ല. കുഞ്ഞു നാളുകളില്‍ താന്‍ മറ്റുള്ളവരില്‍ നിന്ന് രൂപത്തില്‍ വ്യത്യസ്തയാണെന്ന് അവള്‍ക്കു തോന്നിയിരുന്നതെയില്ല. എന്നാല്‍, വളരുംതോറും അവള്‍ തിരിച്ചറിഞ്ഞു. ആളുകള്‍ തന്നെ ശ്രദ്ധിക്കുന്നത് വെറുതെയല്ല, തന്റേത് ഒരു വൃത്തികെട്ട ഷെയിപ്പ് ആണ്. ഒരു കണ്ണില്‍ വെളുത്ത പാട മൂടി കാഴ്ചയില്ലാതെ, മറ്റേ കണ്ണിനു പകുതി മാത്രം കാഴ്ച ശേഷി, മെലിഞ്ഞ് എല്ലുന്തി, മൂക്ക് വല്ലാതെ നീണ്ട്, മുന്‍ നിര പല്ലുകള്‍ പുറത്തേക്കു തള്ളി. അങ്ങനെ ഒരു വക കോലം കെട്ട രൂപം. 'കണ്ണാടിക്ക് മുന്‍പില്‍ നിന്ന് എന്നെ നോക്കി ഞാന്‍ ഞാന്‍ പലപ്പോഴും കരഞ്ഞു കൊണ്ട് ചോദിച്ചിട്ടുണ്ട്. ദൈവം എന്തിനാണ് എന്നെ ഈ രൂപത്തില്‍ സൃഷ്ടിച്ചത്. അമ്മയുടെ വയറ്റില്‍ വച്ചു തന്നെ എന്നെ കൊന്നു കളയാമായിരുന്നില്ലേ'. എന്നൊക്കെ...
സഹപാഠികള്‍ കളിയാക്കുമ്പോള്‍ ജീവനൊടുക്കിയാലോ എന്ന് പലതവണ ആലോചിച്ചിട്ടുണ്ട്. പക്ഷെ ധൈര്യം വന്നില്ല. കരഞ്ഞു തളര്‍ന്ന് ഓരോ ദിവസവും തള്ളി നീക്കുകയായിരുന്നു. ലിസി ചെറുപ്പകാലം അനുസ്മരിച്ചു. അങ്ങനെയങ്ങ് ഒരു വിധം ജീവിച്ചു വരുമ്പോഴാണ് ശേഷിച്ചിരുന്ന ആത്മവിശ്വാസത്തിന്റെ ചെറുതിരിനാളവും കൂടി ഊതിക്കെടുത്തുമാറ് ഈ വീഡിയോ...

റീത്താ, ഗ്വാഡലുപേ ദമ്പതികളുടെ മൂന്നു മക്കളില്‍ ഏറ്റം മൂത്തവളായി 1989 മാര്‍ച്ച് 13 ന് ടെക്‌സസ് സംസ്ഥാനത്തെ ഓസ്റ്റിനിലാണ് ലിസി ജനിച്ചത്. മാസം തികയ്ക്കാതെ പിറന്നു വീണ കുഞ്ഞിന്റെ രൂപം കണ്ട മാതാപിതാന്മാര്‍ കണ്ണീര്‍ വാര്‍ത്തു. തൂക്കം വെറും 1.2 കിലോമാത്രം. 

'ഈ കുഞ്ഞ് അധിക കാലം ജീവിച്ചിരിക്കില്ല, ഇനി ജീവിച്ചാല്‍ തന്നെ നിങ്ങള്‍ ഇതിനെ ജീവിത കാലം മുഴുവന്‍ ശുശ്രുഷിക്കേണ്ടി വരും'. ഡോക്ടര്‍മാര്‍ അഭിപ്രായപ്പെട്ടു.

എന്നാല്‍ തങ്ങളുടെ ആദ്യത്തെ കണ്മണിയെ കൈവിട്ടു കളയാന്‍ മാതാപിതാക്കന്മാര്‍ തയ്യാറായില്ല. അവര്‍ അവളെ പൊന്നു പോലെ പരിപാലിച്ചു വളര്‍ത്തിക്കൊണ്ട് വന്നു. ലോകത്ത് ആകെ മൂന്നു പേര്‍ക്ക് മാത്രമുള്ള ഒരു വൈകല്യമാണ് തങ്ങളുടെ മകളെ ബാധിച്ചിരിക്കുന്നതെന്ന് അവര്‍ കണ്ടെത്തി. ശരീരത്തില്‍ കൊഴുപ്പ് തെല്ലും ഉണ്ടാകാതിരിക്കുന്ന ഒരു തരം പ്രതിഭാസമാണിത്. അത് കൊണ്ട്, എന്ത് കഴിച്ചാലും എത്ര അളവ് കഴിച്ചാലും ശരീരം വണ്ണം വയ്ക്കില്ല, രോഗ പ്രതിരോധ ശേഷി തെല്ലുമില്ല. പ്രായപൂര്‍ത്തിയായിട്ടും ലിസിയുടെ ശരീര ഭാരം എത്രയെന്നോ വെറും 29 കിലോ. ഇന്നും അതിനു മാറ്റമില്ല. യുറ്റിയൂബില്‍ വൈറല്‍ ആയി പ്രചരിക്കുന്ന തന്നെക്കുറിച്ചുള്ള വീഡിയോ ക്ലിപ് കണ്ട് ലിസി ആകെ തകര്‍ന്നു പോയി. പുറത്തിറങ്ങി നടക്കാന്‍ നാണക്കേടായത് കൊണ്ട് മാതാപിതാക്കന്മാര്‍ ഒരു വിധമാണ് അവളെ നിര്‍ബന്ധിച്ചു സ്‌കൂളില്‍ വിട്ടിരുന്നത്. 

ഇപ്പോളിതാ ഇങ്ങനെയുമായി. പുറത്തിറങ്ങുമ്പോള്‍ പലരും അടക്കം പറയുന്നത് അവള്‍ കേട്ടു: 'ദാ പോകുന്നു വീഡിയോയില്‍ കണ്ട സാധനം. ലോകത്തിലെ ഏറ്റം വിരൂപയായ പെണ്ണ്'.
ജീവിതം ഏറ്റവും തളര്‍ന്നു പോയ ആ നാളുകളെ പറ്റി ലിസി അനുസ്മരിക്കുന്നത് ഇങ്ങനെയാണ്: 'കുറെ രാത്രികള്‍ ഞാന്‍ കരഞ്ഞു തളര്‍ന്നുറങ്ങി. കൗമാര പ്രായത്തിലുള്ള ഒരാള്‍ക്ക് ഇതില്‍പ്പരം അപമാനം നേരിടാനെന്തുണ്ട്? ജീവിതം അസ്തമിച്ചതായി എനിക്ക് തോന്നി. ഇനി ആരെയും എന്റെ മുഖം കാണിക്കില്ല. ഞാന്‍ തീരുമാനിച്ചു'.

എന്നാല്‍, സംഭവിച്ചത് മറ്റൊന്നായിരുന്നു. ഒരാളുടെ ജീവിതം എന്തെന്ന് നിര്‍ണ്ണയിക്കാനുള്ള അവകാശം മറ്റാര്‍ക്കുമല്ല അയാള്‍ക്ക് തന്നെയാണെന്ന് ലോകത്തെ ബോദ്ധ്യപ്പെടുത്താന്‍ ദൈവം ലിസിയെ തന്റെ സുന്ദരമായ ഉപകരണം ആക്കി മാറ്റാന്‍ നിശ്ചയിച്ചിരുന്നു. ഏതാണ്ട് രണ്ടാഴ്ച കണ്ണീരൊഴുക്കിയ ശേഷം ഒരു നാള്‍ ഏതോ ഒരുള്‍പ്രേരണയില്‍ കണ്ണീര്‍ തുടച്ചു കൊണ്ട് അവള്‍ ചില തീരുമാനങ്ങളെടുത്തു; അവളുടെ ജീവിതം മാറ്റി മറിക്കുന്ന ചില തീരുമാനങ്ങള്‍.

തനിക്കു നേരിട്ട അവഹേളനത്തിന് അത് ചെയ്ത ആളെ കുറ്റപ്പെടുത്താതെ യുറ്റിയൂബില്‍ കൂടെ വളരെ പോസിറ്റീവായി മറുപടി കൊടുക്കാന്‍ ലിസി തീരുമാനിച്ചു. അതിനു വേണ്ടി യുറ്റിയൂബില്‍ സ്വന്തമായി ഒരു ചാനല്‍ തുടങ്ങി തന്നെക്കുറിച്ചുള്ള വീഡിയോകള്‍ സ്വയം പോസ്റ്റ് ചെയ്തു.
ലോകത്തിലെ ഏറ്റവും വിരൂപയായ പെണ്‍കുട്ടിയെ അവള്‍ തന്നെ സ്വയം ലോകത്തിനു പരിചയപ്പെടുത്തി. തെല്ലും ചമ്മല്‍ ഇല്ലാതെ വളരെ സ്വാഭാവികതയോടെയും തന്മയത്വതോടെയുമുള്ള അവളുടെ സംസാരം ആളുകളെ പതിയെ ആകര്‍ഷിച്ചു തുടങ്ങി. ലിസിയുടെ വീഡിയോകള്‍ക്ക് കാണികളുടെ എണ്ണം ഏറിത്തുടങ്ങി. 

ബാഹ്യമായ സൗന്ദര്യമല്ല തിളക്കമുള്ള ആന്തരിക വ്യക്തിത്വമാണ് പ്രധാനമെന്ന് അവള്‍ ലോകത്തെ ബോധ്യപ്പെടുത്തിത്തുടങ്ങി. സാമൂഹിക പ്രാധാന്യമുള്ള വിഷയങ്ങളെക്കുറിച്ചുള്ള തന്റെ അഭിപ്രായങ്ങളും തന്റെ തന്നെ വ്യക്തിപരമായ ജീവിതാനുഭവങ്ങളും ഒക്കെ ലിസി തന്റെ വീഡിയോകളിലൂടെ പങ്കു വച്ചു ജനശ്രദ്ധയാകര്‍ഷിച്ചു. നാളുകള്‍ക്കുള്ളില്‍ ലിസിക്ക് ലക്ഷക്കണക്കിന് കാണികളായി, ആരാധകരായി, അവളുടെ പല വീഡിയോകളും യുറ്റിയൂബില്‍ വൈറല്‍ ആയി. 2012 ല്‍ ടെക്‌സാസ് സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ലിസി വെലാസ്‌ക്വെസ് കമ്മ്യൂണിക്കേഷനില്‍ ബിരുദം നേടി. ഒരു മോട്ടിവേഷണല്‍ സ്പീക്കര്‍ ആയി മാറി തന്നോട് ആത്മഹത്യ ചെയ്യാന്‍ ആവശ്യപ്പെട്ടവര്‍ക്ക് മറുപടി കൊടുക്കാന്‍ അവള്‍ നിശ്ചയിച്ചു.

അവളുടെ യുറ്റിയൂബ് വീഡിയോകള്‍ കണ്ട ചിലര്‍ ക്ഷണിച്ചതനുസരിച്ച് ചില പൊതുവേദികളില്‍ അവള്‍ പ്രസംഗിക്കാന്‍ കയറി. സുന്ദരമായ ഭാഷയില്‍ ഹൃദയഹാരിയായി സംസാരിക്കാന്‍ ഇതിനോടകം തീവ്ര പരിശ്രമത്തിലൂടെ അവള്‍ അഭ്യസിച്ചിരുന്നു. തുടര്‍ന്നങ്ങോട്ട് അത്ഭുതങ്ങളുടെ നാളുകളായിരുന്നു. അനേകം വേദികളില്‍ ലിസി മോട്ടിവേഷനല്‍ സ്പീക്കര്‍ ആയി ക്ഷണിക്കപ്പെട്ടു. 'തന്നെ ഒന്നിനും കൊള്ളില്ല' എന്ന് കരുതി അപകര്‍ഷതാബോധവുമായി തല താഴ്ത്തിയിരുന്ന അനേകരെ ലിസിയുടെ പ്രഭാഷണങ്ങള്‍ ശക്തിപ്പെടുത്തി.
അങ്ങനെയിരിക്കെയാണ് 2014 ജനുവരിയില്‍ പ്രശസ്തര്‍ മാത്രം സംസാരിച്ചിട്ടുള്ള റ്റെഡ് ടോക്ക് എന്ന പ്രോഗ്രാമില്‍ സംസാരിക്കാന്‍ ലിസിക്ക് ക്ഷണം കിട്ടിയത്. ലോകം മുഴുവന്‍ ശ്രദ്ധിക്കുന്ന ആ പ്രോഗ്രാമിനായി സംസാരിക്കാന്‍ അവള്‍ തിരഞ്ഞെടുത്ത വിഷയം എന്തെന്നോ 'നിങ്ങളാരെന്ന് എങ്ങനെയാണ് നിര്‍വചിക്കേണ്ടത്?' എന്നായിരുന്നു. ലിസി അന്നു ചോദിച്ചു ആ ചോദ്യമാണ് ഞാന്‍ നിങ്ങളോടും ഇപ്പോള്‍ ചോദിക്കുന്നത്.

ലിസി ലോകത്തോട് ചോദിച്ചു.'ഒരു വ്യക്തി ആരെന്ന് നിര്‍ണ്ണയിക്കുന്നത് അയാളുടെ ബാഹ്യ സൗന്ദര്യമല്ല, പണമല്ല, പ്രശസ്തിയല്ല, പദവികളുമല്ല അയാളുടെ ആന്തരിക സത്തയാണ്..' നിറഞ്ഞ കരഘോഷത്തിനിടയില്‍ ലിസി പറഞ്ഞു. അവളുടെ കണ്ണിലെ ആത്മവിശ്വാസം സ്ഫുരിക്കുന്ന തിളക്കം കണ്ട് ലോകം അത് ശരി വച്ചു. ഓസ്റ്റിനിലെ 'വിരൂപ' അങ്ങനെ ലോകത്തിന് 'മനോഹരിയായി'.
തനിക്കുണ്ടായത് പോലെ മറ്റുള്ളവരില്‍ നിന്ന് അവഹേളനങ്ങള്‍ നേരിട്ട് ആന്തരിക മുറിവുകളുമായി തളര്‍ന്നിരിക്കുന്നവരെ ആശ്വസിപ്പിക്കാനും ശക്തിപ്പെടുത്താനും ലിസി വെലാസ്‌ക്വെസ് നിശ്ചയിച്ചു. അതിനുള്ള ഏറ്റവും നല്ല വഴി പുസ്തകങ്ങള്‍ എഴുതുകയാണെന്നു മനസ്സിലാക്കി അവള്‍ എഴുതാന്‍ തുടങ്ങി. ആദ്യം എഴുതിയത് തന്റെ തന്നെ ആത്മ കഥയാണ്.

അതിനിട്ട പേരെന്തെന്നോ. ലിസി ബ്യൂട്ടിഫുള്‍. തുടര്‍ന്ന് കൗമാരപ്രായക്കാരെ മനസ്സില്‍ കണ്ട് 'ആല ആലമൗശേളൗഹ, ആല ഥീൗ' (2012), ഇവീീശെിഴ ഒമുുശില ൈ(2014) എന്നീ രണ്ടു മോട്ടിവേഷണല്‍ ഗ്രന്ഥങ്ങള്‍ രചിച്ചു:
പുസ്തകങ്ങളെല്ലാം ബെസ്റ്റ് സെല്ലര്‍ ആയതോടെ ലിസിക്ക് ആരാധകര്‍ ഏറി. 'അ ആൃമ്‌ല ഒലമൃ:േ ഠവല ഘശ്വ്വശല ഢലഹമൂൌല്വ ടീേൃ്യ' എന്ന പേരില്‍ ങമൃരവ 14, 2015 ന് ലിസിയെക്കുറിച്ചു പുറത്തിറക്കിയ ഡോകുമെന്ററി നിരവധി അവാര്‍ഡുകള്‍ക്ക് അര്‍ഹമായി.

ഇന്ന് ലിസിക്ക് 27 വയസ്സായി. ഇപ്പോഴും അവളുടെ തൂക്കം വെറും 29 കിലോ മാത്രം. രൂപം പഴയത് തന്നെ. എന്നാല്‍, ഇന്ന് ആളുകള്‍ അവളെ നോക്കുന്നത് സഹതാപത്തോടെയല്ല, ആദരവോടെയാണ്. ലിസി വെലാസ്‌ക്വെസിന്റെ യുറ്റിയൂബ് ചാനലിനു ഇന്ന് സബ് സ്‌ക്രൈബേഴ്‌സ് 4 ലക്ഷത്തിലേറെയായി. അവളുടെ റ്റെഡ് ടോക്ക് ഇതിനോടകം കണ്ടത് 20 ലക്ഷം പേരാണ്. പല കാരണങ്ങളാല്‍ സമൂഹത്തില്‍ നിന്ന് അവഹേളനങ്ങള്‍ നേരിടുന്നവര്‍ക്ക് വേണ്ടി ഒരു പ്രസ്ഥാനത്തിനു രൂപം കൊടുത്തിരിക്കുകയാണ് ലിസിയിപ്പോള്‍. അമേരിക്കന്‍ പാര്‍ലമെന്റില്‍ ഈ ലക്ഷ്യത്തോടെയുള്ള ഒരു നിയമനിര്‍മ്മാണത്തിനു സമ്മര്‍ദം ചെലുത്തുകയാണ് ലിസിയും കൂട്ടുകാരും. ലിസിയുടെ ജീവിതം മാറ്റി മറിച്ചത് ഒരു തീരുമാനമാണ്. തനിക്കു നേരിട്ട അവഹേളനത്തോട് എങ്ങനെ പ്രതികരിക്കണം എന്ന തീരുമാനം.
ആദ്യം മനസ്സില്‍ തോന്നിയതു പോലെ ജീവനൊടുക്കുകയോ ഇനി ഒരിക്കലും പുറത്തിറങ്ങാതിരിക്കുകയോ ഒക്കെ ചെയ്തിരുന്നെങ്കില്‍ തന്നെക്കുറിച്ചുള്ള ദൈവത്തിന്റെ സ്വപ്‌നങ്ങള്‍ അവള്‍ തകര്‍ത്തു കളഞ്ഞേനെ.

എന്നാല്‍, തന്റെ പരിമിതികളെയും നേരിടേണ്ടി വന്ന അവഹേളനങ്ങളെയും ലിസി തന്റെ ശക്തിയാക്കി രൂപാന്തരപ്പെടുത്തി. ഇപ്പോള്‍ അവള്‍ക്ക് പറയാനുള്ളത് ഇതാണ്: 'എന്നെ അപമാനിച്ച് അന്ന് ആ വീഡിയോ ഉണ്ടാക്കിയ ആളെ ഞാന്‍ ഇന്നോളം കണ്ടിട്ടില്ല. എന്നാല്‍, എന്നെങ്കിലും ഒരിക്കല്‍ അയാളെ കാണാന്‍ ഇടയായാല്‍ അയാളെ കെട്ടിപ്പിടിച്ചു ഞാന്‍ പറയും. 'നന്ദി സുഹൃത്തേ, താങ്കള്‍ അങ്ങിനെ ചെയ്തില്ലായിരുന്നെങ്കില്‍ ഞാന്‍ ഇന്നത്തെ ലിസി ആകില്ലായിരുന്നു. താങ്കള്‍ എന്റെ ജീവിതം മാറ്റി മറിച്ചു.'

ലിസി വെലാസ്‌ക്വെസ് ജീവിതം നഷ്ടപ്പെട്ടവര്‍ക്ക് സമ്മാനിക്കുന്നത് ഒരു പുതുജന്മമാണ്. അവരുടെ സാമൂഹിക പ്രതിബദ്ധത മാത്രമല്ല, സമൂഹത്തില്‍ പിന്നോക്കം പോയി എന്നു തോന്നുന്നവര്‍ക്കൊക്കെയും ലോകം പിടിച്ചടക്കാനുള്ള ഒരു ഊര്‍ജ്ജമാണ് ലിസി സമ്മാനിക്കുന്നത്. മോട്ടിവേഷന്‍ ക്ലാസ്സുകളില്‍ ഇന്നു ലിസിയുടെ കഥ പലരും പറയുന്നു. വാട്‌സ് ആപ്പ് ഗ്രൂപ്പുകളില്‍ ഷെയര്‍ ചെയ്യപ്പെടുന്നു. അതൊക്കെയും ലിസിയില്‍ നിന്നും നിങ്ങളിലേക്കുള്ള മാറ്റമാണ് ലക്ഷ്യമിടുന്നത്. ഇതൊരു പുതുതുടക്കമാവട്ടെ. പുതുവത്സരത്തില്‍ കുതിക്കാനുള്ള ആത്മാവേശമായി മാറട്ടെ. എല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ പുതുവത്സരാശംസകള്‍ !
നിങ്ങളാരെന്ന് എങ്ങനെയാണ് നിര്‍വചിക്കേണ്ടത്? (ജോര്‍ജ് തുമ്പയില്‍-പകല്‍ക്കിനാവ്)
നിങ്ങളാരെന്ന് എങ്ങനെയാണ് നിര്‍വചിക്കേണ്ടത്? (ജോര്‍ജ് തുമ്പയില്‍-പകല്‍ക്കിനാവ്)
നിങ്ങളാരെന്ന് എങ്ങനെയാണ് നിര്‍വചിക്കേണ്ടത്? (ജോര്‍ജ് തുമ്പയില്‍-പകല്‍ക്കിനാവ്)
നിങ്ങളാരെന്ന് എങ്ങനെയാണ് നിര്‍വചിക്കേണ്ടത്? (ജോര്‍ജ് തുമ്പയില്‍-പകല്‍ക്കിനാവ്)
Join WhatsApp News
Anthappan 2016-12-26 20:15:37
It is time to redefine beauty. It is not anymore the external beauty but the internal spiritual beauty wrapped in love and compassion which inspires us.  Thanks for bringing the story out.  
Sudhir Panikkaveetil 2016-12-27 08:03:52
I remember an English poem read long time ago. I do not know the exact lines. But the meaning is somewhat like this: God created man in His own image.I feel sorry for Him when I look in the mirror. - Sudhir Panikkaveetil
Vayanakkaran 2016-12-27 11:56:31
Lissy is great. Wonderful. Nice. Is any body, say for example George Thumpa, Sudhir Panikka or Antappa ready or willing to marry Lissy? Do not take it seriously. Just a tricky or Kuserthi Chothyam? Any way Lissy and the article is good, think it over
Anthappan 2016-12-27 12:33:09
I think you didn't get the message of this article vayanakkara.  There are many people introverted because they cannot live up to the standard set by the society.    Lissy  shows that such people can overcome that barriers by tapping into their full potential.  And that is called finding the God within.  How many women you want to marry? Aren't you happy with what you have? or you want to ruin another life? Think out of box.
Rev.Johnson 2017-01-01 12:46:00
This is about the comments by Rev.Thomas Jacob.Are you really a Rev or acting like a RAVA?You are telling that Jesus is not the Christ who is in the Bible.There were many christs at the time of Jesus.Do you know what is the meaning  of Christ in the original Bible that is Greek Bible.In the Bible you can see a word LOVE in English.But in the original Bible there are FOUR words for love.1.Love between God and man,2.Love between man and man.3.Love between mother and child.4.Love between Husband and wife.All these loves are not the same.So When Jesus had his baptism by John when he came out of  water what Happened who came down from above,What was the sound they heard Why it happened at that time.How many other christs have this experience.So study the word of GOD as it is don't try to act like a fool thinking that you know everything in  the world because you got a RAVA.So give answer in Greek the original language of the Word of GOD the BIBLE.waiting for your reply.Thank you.
Plasticsurgeon 2017-01-01 14:10:39
The democratic group of American plastic surgeons can enhance her facial, breast and belly beauty at a reduced rate. Anthappan and internal beauty gang can pay us hundred dollar each. She needs external beauty also for a good partner in her life.
oru vayanakaran 2017-01-01 15:39:07
What is rev. johnson talking about ?

 Have you guys noticed, or anyone reading these comments ?

A bunch of born again or evangelical people are attacking any and everybody.

When did e malayalee become a forum to preach religion.

This should stop. We like to read quality articles and we have few good writers.

Fascism has different faces like religion,politics etc.looks like some of these people are rubbing in with their christian group and attacks all those who criticize them. Preach your Jesus in your church. E malayalee is not your stage.

പാസ്റ്റർ മത്തായി 2017-01-02 10:00:58
'ഒരു വായനക്കാരാ''  വീണ്ടും ജനിക്കാതെ റവ .ജോൺസൺ പറയുന്നത് മനസിലാകില്ല. മാസനസാന്തരപെട്ട് സ്നാനം ഏൽക്കണം.  മാത്തുള്ള വെള്ളത്തിൽ മുക്കി സ്നാനം ഏൽപ്പിച്ചാൽ താൻ രക്ഷപ്പെടും. പിന്നെ എന്തിനാ ഈ മലയാളിയെ ചീത്ത വിളിക്കുന്നത്. ഇത് അഭിപ്രായ കൊളമാ അല്ലാതെ ലേഖനം എഴുതി പ്രസിദ്ധീകരിക്കുന്ന സ്ഥലമല്ല . മനസ്സുണ്ടങ്കിൽ വായിച്ചാൽ മതി. ഇനി മുതൽ പ്രതികരണത്തിൽ കണ്ടുപോകരുത്. തന്നെ അന്ധകാര പൂർണ്ണമായ നരകത്തിലേക്ക് തള്ളിയിരിക്കുന്നു 
നിരീശ്വരൻ 2017-01-02 11:39:00
നിങ്ങൾ യേശു കൃഷ്ണൻ എന്നൊക്കെയുള്ള ചിന്തകൾ വിട്ടിട്ട് മനുഷ്യനിൽ വസിക്കുന്ന ആത്മ്മാവിനെക്കുറിച്ചു ബോധം ഉള്ളവരായിരിക്കുക. മനുഷ്യശരീരം ആത്മാവിനു വസിക്കുവാനുള്ള ക്ഷേത്രമാണ്. ആ ക്ഷേത്രമാവട്ടെ നശിച്ചുപോകുന്നതുമാണ്. അപ്പോൾ അതിനെക്കുറിച്ചു ആകുലചിത്രമായിട്ടെന്തു കാര്യം. എന്നാൽ നിങ്ങൾ നിങ്ങളുടെ നാശമില്ലാത്ത ചെതന്യവുമായി നിരന്തരം സമ്പർക്കം പുലർത്തുക. കാരണം നിങ്ങളാകുന്ന ക്ഷേത്രത്തിൽ വസിക്കുന്ന ശക്തി പരിശുദ്ധമാണ്. 

വിവരം ഇല്ലാത്ത ഹൈന്ദവരും ക്രൈസ്തവരുമായ വഴക്കാളികളുടെ തലമണ്ടയിൽ കയറുമെങ്കിൽ ഞാൻ അല്പം ജ്ഞാനം നിങ്ങളുടെ വേദഗ്രന്ഥങ്ങളെ ആധാരമാക്കി പറഞ്ഞു തരാം. സൗകര്യം കിട്ടുമ്പോൾ ധ്യാനിക്കുക. അപ്പോൾ നിങ്ങൾക്ക് മനസിലാകും മാത്തുള്ള തുടങ്ങിയവരുമായുള്ള നിരന്തര പോരാട്ടം അർത്ഥശൂന്യമാണെന്ന്.  യേശു എന്ന വ്യക്തി ഉണ്ടായിരുന്നെങ്കിൽ തന്നെ അല്ലെങ്കിൽ കൃഷ്ണൻ ഉണ്ടായിരുന്നെങ്കിൽ തന്നെ അത് നമ്മളിൽ ഒക്കെ വസിക്കുന്ന ചൈതന്യത്തിനു വസിക്കാനുള്ള ക്ഷേത്രമായിരുന്നു എല്ലാ വേദങ്ങളിലും അത് വ്യക്തമായി പറയുന്നു 

അജ്ഞാനികളായ ഹൈന്ദവർക്കുവേണ്ടിയും ക്രൈസ്തവർക്കുവേണ്ടിയും മറ്റുള്ളവർക്കുവേണ്ടയും കൂടാതെ മതത്തിന്റെ അടിമകളായി നാടിനു നാട്ടാർക്കും ശല്യവും കഴുത്തവെട്ടും അക്രമങ്ങളും നടത്തുന്നവരുടെ ചിന്തയ്ക്കായി (ആ കഴിവുണ്ടങ്കിൽ) ചിലത് ഇവിടെ കുറിക്കുന്നു. 

ഭഗവത് ഗീതയിൽ ക്ഷേത്രജ്ഞ വിഭാഗയോഗമെന്ന പതിമൂന്നാമദ്ധ്യായത്തിൽ മനുഷ്യ ശരീരമാകുന്ന ക്ഷേത്രത്തെക്കുറിച്ചും അതിൽ വസിക്കുന്ന ആത്മാവെന്ന ക്ഷേത്രജ്ഞനെക്കുറിച്ചും വ്യക്തമായ പരാമർശമുണ്ട് 

"ഇദം ശരീരം കൗന്തേയ 
ക്ഷേത്ര മിത്യഭിധീയതേ 
ഏക ദ്യോവേത്തി തം പ്രാഹു
ക്ഷേത്രജ്ഞ ഇതി തദ്വിദഃ 
ക്ഷേത്രജ്ഞം ചാപി മാം വിദ്ധി 
സർവ്വ ക്ഷേത്രേഷു ഭാരതഃ 
ക്ഷേത്ര ക്ഷേത്രജ്ഞയോർജ്ഞാനം
യത്തത്‍ ജ്ഞാനം മതം മമ" 

ഈ ശരീരം ക്ഷേത്രം എന്ന് പറയപ്പെടുന്നു. ഈ ക്ഷേത്രത്തെ യാതൊരുവൻ അറിയുന്നുവോ അവനെ ക്ഷേത്രജ്ഞൻ എന്ന്, ക്ഷേത്രത്തെയും ക്ഷേത്രജ്ഞനേയും വേർതിരിച്ചറിയുന്നവൻ പറയുന്നു.എല്ലാ ശരീരങ്ങളിലും എന്നെതന്നെ (ആതാമാവിനെ )ക്ഷേത്രജ്ഞനായി അറിഞ്ഞാലും 
(ക്ഷേത്രത്തെയും ക്ഷേത്രജ്ഞനെയും കുറിച്ചുള്ള അറിവ് തന്നെയാണ് ജ്ഞാനം -പരിപൂർണ്ണ ജ്ഞാനം  മനുഷ്യ രാശി തേടിക്കൊണ്ടിരിക്കുന്ന ആത്മാവിലുണ്ട് )


"നിങ്ങൾ ദൈവത്തിന്റെ ആലയമാണെന്നും ദൈവാത്മാവ് നിങ്ങളിൽ വസിക്കുന്നു എന്നും നിങ്ങൾ അറിയുന്നില്ലേ ?"  (1 കൊരന്തിയർ 3:16)

മനസ്സുള്ളവർ മനസ്സിലാക്കട്ടെ . 'മൂഢന്റെ മുതുകിന് വടി '

ലിസിയുടെ ആത്മാവിന്റെ സൗന്ദര്യം ദർശിക്കാൻ അല്ലെങ്കിൽ അങ്ങനെയുള്ളവരുടെ ആത്മാവിന്റെ സൗന്ദര്യം ദർശിക്കാനുള്ള ജ്ഞാനം ലഭിക്കുന്നതോടെ നിങ്ങൾ എല്ലാം മതത്തിന്റെ ചങ്ങലപൂട്ടിൽ നിന്ന് മോക്ഷം , രക്ഷ അല്ലെങ്കിൽ മുക്തി പ്രാപിക്കും 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക