Image

കെ.സി.പിള്ള മെമ്മോറിയല്‍ ട്രോഫി വോളി: വാശിയേറിയ പോരാട്ടത്തില്‍ അല്‍ ശബാന്‍ ടീമിന് വിജയം.

Published on 27 December, 2016
കെ.സി.പിള്ള മെമ്മോറിയല്‍ ട്രോഫി വോളി: വാശിയേറിയ പോരാട്ടത്തില്‍ അല്‍ ശബാന്‍ ടീമിന് വിജയം.
ജുബൈല്‍: നവയുഗം സാംസ്‌കാരികവേദി ജുബൈല്‍ കേന്ദ്രകമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കെ.സി.പിള്ള പുരസ്‌കാരം 2016 നോടനുബന്ധിച്ചു നടന്നു വരുന്ന വോളിബോള്‍ ടൂര്‍ണമെന്റിന്റെ നാലാംപാദമത്സരത്തില്‍,  ഭാഗ്യനിര്‍ഭാഗ്യങ്ങള്‍ മാറിമറിഞ്ഞ അത്യന്തം വാശിയേറിയ പോരാട്ടത്തിനൊടുവില്‍, ഉദയ ജുബൈലിനെതിരെ അല്‍ ശബാന്‍ ടീം, അട്ടിമറി വിജയം നേടി.

ജുബൈല്‍ ജനറല്‍ ഹോസ്പിറ്റലിന് സമീപമുള്ള, താലിഫ് ഇന്‍ഡോര്‍ സ്‌പോര്‍ട്‌സ്‌ക്ലബ് കോര്‍ട്ടില്‍ നടന്ന മത്സരത്തില്‍,  ആദ്യ രണ്ടു സെറ്റുകളും (2520, 2511 എന്ന സ്‌കോറില്‍) വിജയിച്ച അല്‍ ശബാന്‍ ടീം അനായാസവിജയം നേടുമെന്ന് തോന്നിയെങ്കിലും, മൂന്നാം സെറ്റ് (2025 എന്ന സ്‌കോറിന്) പിടിച്ചടക്കി ഉദയ ജുബൈല്‍ ടീീ മത്സരത്തിലേക്ക് ശക്തമായി തിരികെ വന്നു. നിര്‍ണ്ണായകമായ നാലാം സെറ്റില്‍ രണ്ടു ടീമുകളും ഇഞ്ചോടിഞ്ച് പൊരുതി മുന്നേറിയപ്പോള്‍, മത്സരം ജുബൈലിലെ കായികപ്രേമികളെ  ആവേശക്കൊടുമുടിയില്‍ എത്തിച്ചു. ഒടുവില്‍ ഉദയ ജുബൈലിനെക്കാള്‍ മികച്ച സെര്‍വ്വുകളും ബ്ലോക്കുകളും കാഴ്ച വെച്ച അല്‍ ശബാന്‍ ടീം, നാലാം സെറ്റ് 2522 എന്ന സ്‌കോറിന് നേടി മത്സരവിജയികളാവുകയായിരുന്നു.

മാന്‍ ഓഫ് ദി മാച്ച് ആയി തെരെഞ്ഞെടുക്കപ്പെട്ട അല്‍ ശബാന്‍ ടീമിന്റെ മുജീബിന് നവയുഗത്തിന്റെ ട്രോഫി ജോസ് ഈപ്പന്‍ സമ്മാനിച്ചു.

സൗദിയുടെ കിഴക്കന്‍ പ്രവിശ്യയിലെ പ്രമുഖരുടെ സാന്നിധ്യത്തില്‍ നാസര്‍ അല്‍ ഉബൈദി, അലി അല്‍ മാദി,  സാബു മേലതില്‍ എന്നിവര്‍ മത്സരം ഫ്‌ലാഗ് ഓഫ് ചെയ്ത്, കളിക്കാരെ പരിചയപ്പെട്ടു. നവയുഗം മുഖ്യരക്ഷാധികാരി ടി.സി.ഷാജി, പ്രവാസിനേതാക്കളായ നൂഹ് പാപ്പിനിശ്ശേരി (ഓ.ഐ.സി.സി), ഇബ്രാഹിം കുട്ടി ആലുവ (ഗ്ലോബല്‍ മലയാളി അസ്സോസ്സിയേഷന്‍) എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

മത്സരപരിപാടികള്‍ക്ക്  നവയുഗം ജുബൈല്‍ കേന്ദ്രകമ്മിറ്റി സെക്രട്ടറി ടി.എ.തങ്ങള്‍, രക്ഷാധികാരി ടി.പി.റഷീദ്, ജോയിന്റ് സെക്രട്ടറി പുഷ്പകുമാര്‍, പ്രസിഡന്റ് എം.എസ്.ലിസാന്‍, കുടുംബവേദി സെക്രെട്ടറി എം.ജി.മനോജ്, സംഘാടകസമിതി കണ്‍വീനര്‍ ഷാഫി താനൂര്‍, ജോയിന്റ് കണ്‍വീനര്‍ വിജയധരന്‍ പിള്ള, ഷെറിന്‍, സുരേഷ്  ഇളയിടത്ത്, കെ.പി.ഉണ്ണികൃഷ്ണന്‍, നൗഷാദ് മൊയ്തു, രാജന്‍ ജോസഫ്, എസ്.വി.ഷിബു,  രാധാകൃഷ്ണന്‍,  ജയകുമാര്‍, രാജേഷ്, ഗിരീഷ്  എന്നിവര്‍ നേതൃത്വം നല്‍കി.

ടൂര്‍ണമെന്റിലെ അടുത്ത മത്സരം ഡിസംബര്‍ 29 വ്യാഴാഴ്ച വൈകുന്നേരം നടക്കും.

കെ.സി.പിള്ള മെമ്മോറിയല്‍ ട്രോഫി വോളി: വാശിയേറിയ പോരാട്ടത്തില്‍ അല്‍ ശബാന്‍ ടീമിന് വിജയം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക