Image

സ്വാഗതം ചെയ്യുക പുതുവര്‍ഷത്തെ, ഉല്‍ക്കണ്ഠകളില്ലാതെ... (സി. ആന്‍ഡ്രൂസ്, ന്യൂയോര്‍ക്ക്)

സി. ആന്‍ഡ്രൂസ്, ന്യൂയോര്‍ക്ക് Published on 27 December, 2016
 സ്വാഗതം ചെയ്യുക പുതുവര്‍ഷത്തെ, ഉല്‍ക്കണ്ഠകളില്ലാതെ...  (സി. ആന്‍ഡ്രൂസ്, ന്യൂയോര്‍ക്ക്)
എല്ലാവര്‍ക്കും നവവത്സരാശംസകള്‍

മനുഷ്യരടക്കം എല്ലാ ജീവജാലങ്ങളിലും കാണുന്ന ഒരു വികാരമാണ് ഭയം. മനുഷ്യര്‍ ഭൂമിയില്‍ പിറന്നു വീണ നാള്‍ അവനില്‍ ഭയവും ജനിച്ചു. ഇഴയുന്ന പുഴക്കള്‍ മുതല്‍ പര്‍വ്വതങ്ങളും, പാരാവാരങ്ങളും അവനെ ഭയപ്പെടുത്തി. ഭയം മനസ്സില്‍ നിറഞ്ഞ് നിന്നാല്‍ ജീവിതം വഴിമുട്ടിപോകുമെന്ന റിഞ്ഞ മനുഷ്യര്‍ അതിനെ അതീജീവിക്കാനുള്ള ശ്രമം തുടങ്ങി. അവനില്‍ നിക്ഷിപ്തമായിരിക്കുന്ന ബുദ്ധി അവന്‍ ഉപയോഗിച്ചു. വാസ്തവത്തില്‍ ബുദ്ധി കൂടുന്തോറും ഭയം വര്‍ദ്ധിക്കയാണു ചെയ്തത്. അറിവ് ഭയം അകറ്റുന്നു എന്ന പുസ്തകങ്ങളിലും തത്വജ്ഞാനം പറയുന്നവരുടെ പ്രസംഗങ്ങളിലും മാത്രമേ കാണുന്നുള്ളു.  പ്രായോഗിക ജീവിതത്തില്‍ ഒരു എറുമ്പിനെ പോലും പേടിക്കുന്നു മനുഷ്യര്‍ മനുഷ്യകുലം അങ്ങനെ ഭയത്തിന്റെ പിടിയിലായപ്പോള്‍ ആയിരിക്കും ഭൂമിയില്‍ മതങ്ങള്‍ ജനിച്ചത്.  അവര്‍ ഭയമുള്ള മനുഷ്യനു സാന്ത്വനവുമായി എത്തി.  ദൈവം എന്ന ഒരു ശക്തിയുണ്ട് അതാണു ഈ പ്രപഞ്ചം നിയന്ത്രിക്കുന്നത്. അത് നിങ്ങളെ മനസ്സിലാക്കാന്‍ ദൈവം അയച്ചവരാണു ഞങ്ങള്‍. ഞങ്ങള്‍ പറയുന്നത് അനുസരിച്ച് ജീവിച്ചാല്‍ നിങ്ങള്‍ക്ക് രക്ഷയുണ്ട്. ഈ ഭൂമിയില്‍ ഒന്നും ഞങ്ങള്‍ ഉറപ്പ് തരുന്നില്ല. എന്നാല്‍ നിത്യ ജീവന്‍, അതായ്ത് മരണ ശേഷം നിങ്ങള്‍ അത്യുന്നതങ്ങളില്‍ എത്തും. ദൈവത്തിന്റെ അടുത്ത്, അതായ്ത് വലത് ഭാഗത്ത് ഇരിക്കും. ഇവര്‍ പറയുന്നത് അന്ന് ഏദന്‍ തോട്ടത്തില്‍ വച്ച് സാത്താന്‍ പറഞ്ഞതും ഏകദേശം ഒരു പോലെയെന്നുള്ളത് ചിന്തിക്കാനും മനുഷ്യനു പേടിയാണ്. ലോകം മുഴുവന്‍ ആദരിക്കുന്ന ബൈബിളില്‍ ഇങ്ങനെ കാണുന്നു.
 യെശയ്യാവ് 41: 10-42:3

10.വിഷമിക്കേണ്ട, ഞാന്‍ നിന്നോടൊപ്പമുണ്ട്. ഭയപ്പെടേണ്ടതില്ല. ഞാന്‍ നിന്റെ ദൈവമാകുന്നു. ഞാന്‍ നിന്നെ ശക്തനാക്കും. ഞാന്‍ നിന്നെ സഹായിക്കും. എന്റെ നല്ല വലതുകരം കൊണ്ട് നിന്നെ ഞാന്‍ താങ്ങും.
11. ഇതാ, ചിലര്‍ നിന്നോടു കോപിച്ചിരിക്കുന്നു. പക്ഷേ അവര്‍ ലജ്ജിതരാകും. നിന്റെ ശത്രുക്കള്‍ നഷ്ടപ്പെടുകയും അപ്രത്യക്ഷരാകുകയും ചെയ്യും.
12. നീ നിനക്കെതിരായവരെ തേടും. പക്ഷേ നിനക്കവരെ കണ്ടെത്താനാവില്ല. നിനക്കെതിരെ യുദ്ധം ചെയ്തവര്‍ പൂര്‍ണ്ണമായും അപ്രത്യക്ഷമാകും.
13. ഞാന്‍ നിന്റെ ദൈവമാകുന്ന യഹോവയാകുന്നു. ഞാന്‍ നിന്റെ  വലതുകരം ഗ്രഹിച്ചിരിക്കുന്നു. ഞാന്‍ നിന്നോടു പറയുകയും ചെയ്യുന്നു. ഭയപ്പെടേണ്ട! ഞാന്‍ നിന്നെ സഹായിക്കും.


ബൈബിള്‍ പോലെയുള്ള മറ്റു മത ഗ്രന്ഥങ്ങളും രചിക്കപ്പെട്ടത് മനുഷ്യരാശിയുടെ ഉന്നമനത്തിനാണ്. എന്നാല്‍ ബൈബിളില്‍ പറയുന്നപോലെ ഏദന്‍ തോട്ടത്തിലേക്ക് ഒരു പാമ്പ് ഇഴഞ്ഞു വന്നു.  ശരിയാണു സ്വര്‍ഗ്ഗതുല്യമായ ഈ ഭൂമിയില്‍ മതം അടിച്ചേല്‍പ്പിക്കാനും, അതില്ലെങ്കില്‍ ജീവിതമില്ലെന്ന പേടിപ്പിക്കാനുമായി പാമ്പുകള്‍ പത്തി വിടര്‍ത്തി വന്നു. ദുര്‍ബ്ബലനായ മനുഷ്യന്‍ അത് കണ്ടു വീണ്ടും ഭയന്നു. ഒരു ഭയം അക്റ്റാന്‍ മറ്റൊരു ഭയം. അറിവ് അറിവില്ലായ്മ എന്താണെന്ന് മനുഷ്യനെ മനസ്സിലാക്കുന്നുണ്ടെങ്കിലും സംശയം അവനെ എപ്പോഴും വഴി തെറ്റിക്കുന്നു.  മനുഷ്യന്റെ ഈ കഴിവ് കേടാണു മതവ്യവസായികള്‍ ചൂഷണം ചെയ്ത് കോടികള്‍ കൊയ്യൂന്നത്. എണ്ണയില്‍ പൊരിക്കുന്ന, വിഷപാമ്പുകള്‍ നിറഞ്ഞ്കിടക്കുന്ന , കെടാതെ കത്തുന്ന തീയ്യുള്ള നരകത്തെ പറ്റി പറഞ്ഞ് ഭയത്തിന്റെ വാള്‍മുനയില്‍ അവര്‍ മനുഷ്യരെ നിര്‍ത്തുന്നു.

ഈ കാലത്ത് മതം ഏറ്റവും വലിയ തീവ്രവാദിയായി കഴിഞ്ഞു. ആധുനിക മനുഷ്യനാണു ഇന്നു വരെ ഈ ഭൂമിയില്‍ ജീവിച്ച് വന്ന മനുഷ്യരേക്കാള്‍ ഭീരു അല്ലെങ്കില്‍ പേടിതൊണ്ടന്‍. കാരണം അനവധി മാദ്ധ്യമങ്ങളിലൂടെ അവന്റെ തലച്ചോറില്‍ മതം വിതക്കുന്ന വിഷബീജങ്ങള്‍ മുളച്ച് ഒരു വനമായി. അവനു വീര്‍പ്പ്മുട്ടുകയാണു. ഭയം മൂത്ത് അയല്‍ക്കാരനെ കൊന്ന് സ്വര്‍ഗ്ഗം തേടാനുള്ള മൂഢത്വം വരെ അവനില്‍ പ്രതിദിനം വര്‍ദ്ധിച്ച് വരുന്നു. പ്രായപൂര്‍ത്തിയാകാതെ മനുഷ്യര്‍ മതപ്രസംഗങ്ങള്‍ കേള്‍ക്കരുത്, അതേക്കുറിച്ച് അറിയരുത്, പറയരുത്. ഞാനൊരു ദൈവദോഷിയല്ല. മറിച്ച് സത്യങ്ങള്‍ നിരത്തുകയാണു്. നിങ്ങള്‍ ചുറ്റിലും കണ്ണോടിക്കു, എന്താണു കാണുന്നത് മതം മനുഷ്യനിലുണ്ടാക്കിയ കുഷ്ഠത്തില്‍ നിന്നും ചോരയും, ചലവും വാര്‍ന്നൊഴുകുന്നു. അതിന്റെ ദുര്‍ഗന്ധത്താല്‍ ഭൂമി മലിനമായിരിക്കുന്നു. പ്രകൃതി നല്‍കിയ സുഗന്ധമുള്ള നിറഞ്ഞ്കിടക്കുന്ന , കെടാതെ കത്തുന്ന തീയ്യുള്ള നരകത്തെ പറ്റി പറഞ്ഞ് ഭയത്തിന്റെ വാള്‍മുനയില്‍ അവര്‍ മനുഷ്യരെ നിര്‍ത്തുന്നു.

ഈ കാലത്ത് മതം ഏറ്റവും വലിയ തീവ്രവാദിയായി കഴിഞ്ഞു. ആധുനിക മനുഷ്യനാണു ഇന്നു വരെ ഈ ഭൂമിയില്‍ ജീവിച്ച് വന്ന മനുഷ്യരേക്കാള്‍ ഭീരു അല്ലെങ്കില്‍ പേടിതൊണ്ടന്‍. കാരണം അനവധി മാദ്ധ്യമങ്ങളിലൂടെ അവന്റെ തലച്ചോറില്‍ മതം വിതക്കുന്ന വിഷബീജങ്ങള്‍ മുളച്ച് ഒരു വനമായി. അവനു വീര്‍പ്പ്മുട്ടുകയാണു. ഭയം മൂത്ത് അയല്‍ക്കാരനെ കൊന്ന് സ്വര്‍ഗ്ഗം തേടാനുള്ള മൂഢത്വം വരെ അവനില്‍ പ്രതിദിനം വര്‍ദ്ധിച്ച് വരുന്നു. പ്രായപൂര്‍ത്തിയാകാതെ മനുഷ്യര്‍ മതപ്രസംഗങ്ങള്‍ കേള്‍ക്കരുത്, അതേക്കുറിച്ച് അറിയരുത്, പറയരുത്. ഞാനൊരു ദൈവദോഷിയല്ല. മറിച്ച് സത്യങ്ങള്‍ നിരത്തുകയാണു്. നിങ്ങള്‍ ചുറ്റിലും കണ്ണോടിക്കു, എന്താണു കാണുന്നത് മതം മനുഷ്യനിലുണ്ടാക്കിയ കുഷ്ഠത്തില്‍ നിന്നും ചോരയും, ചലവും വാര്‍ന്നൊഴുകുന്നു. അതിന്റെ ദുര്‍ഗന്ധത്താല്‍ ഭൂമി മലിനമായിരിക്കുന്നു. പ്രകൃതി നല്‍കിയ സുഗന്ധമുള്ള നമുക്കുള്ള സ്വര്‍ഗ്ഗം. എല്ലാദിവസവും നമ്മള്‍ ആ സ്വര്‍ഗ്ഗത്തില്‍ കഴിയും. ചിന്തിക്കുക, സ്വയം ബോധവാന്മാരാകുക. പണമുണ്ടാക്കാന്‍ ഓരോര്‍ത്തര്‍ കുത്തികുറിച്ച, തെറ്റി കുറിച്ച വചനങ്ങളുടെ വലയില്‍ കുടുങ്ങാതെ സ്വതന്ത്രരാകുക.

ഇതാ ഒരു പുതുവര്‍ഷം പിറക്കുന്നു. വീണ്ടും നിങ്ങള്‍ക്ക് ചിന്തിക്കാന്‍ ഒരവസരം കിട്ടുന്നു. അത് പാഴാക്കാതെ നന്മയുടെ വഴിയിലേക്ക് തിരിഞ്ഞ് വരുക.  ഒരു പുതിയ യുഗം, ഒരു പുതിയ മനുഷ്യന്‍, അതായിരിക്കട്ടെ നിങ്ങളുടെ പുതുവത്സര പ്രതിജ്ഞ. മതത്തിന്റെ വിഷം നിറഞ്ഞ് നില്‍ക്കുന്ന ഈ ലോകത്തിന്റെ യവനിക മാറ്റി കളയുക. ഒരു പുതിയ ആകാശവും പുതിയ ഭൂമിയും സൃഷ്ടിക്കുക. ഇനിയും എന്തിനു കാത്തിരിക്കണം, സമയം ഇപ്പഴേ വൈകി കഴിഞ്ഞു. നന്മകള്‍ നേര്‍ന്നുകൊണ്ട്,

സ്വന്തം
ആന്‍ഡ്രൂസ്
നവയുഗ ചിന്തകള്‍

 സ്വാഗതം ചെയ്യുക പുതുവര്‍ഷത്തെ, ഉല്‍ക്കണ്ഠകളില്ലാതെ...  (സി. ആന്‍ഡ്രൂസ്, ന്യൂയോര്‍ക്ക്)
Join WhatsApp News
വിദ്യാധരൻ 2016-12-27 09:19:25

ഭയമൊരു ഭൂതമായി എന്റെ മുന്നിൽ
നിന്നെന്നെ ഞെട്ടിക്കാൻ ശ്രമിച്ചിടുന്നു.
ഒരടി മുന്നോട്ട് വച്ചിടാൻ അവനെന്നെ 
സമ്മതിക്കില്ലിതെന്തു കഷ്ടം?
ഇന്നലെ മൂത്രമൊഴിക്കുവാനായി
മുറ്റത്തിറങ്ങിയ നേരം എന്നെ 
ആരോ മാടി വിളിച്ചിടുന്നു
ഞെട്ടിപ്പോയ് ഞാൻ മൂത്രമൊഴിച്ചുപോയ്
സൂക്ഷിച്ചു നോക്കിയപ്പോൾ കണ്ടകാഴ്ച
ലജ്ജയാൽ ഞാനിപ്പോൾ  ഓർത്തിടുന്നു
അവിടെ നിന്നൊരു വാഴേല കയ്യായിരുന്നു
മാടിവിളിച്ചതും ഭയപ്പെടുത്തിയതും
നന്നേ ചെറുപ്പത്തിൽ തന്നെ എന്റെ
മാതാപിതാക്കളെന്ന ഭയപ്പെടുത്തി
'മനുഷ്യനെ ഭയമില്ലെങ്കിലും
ദൈവത്തെ ഭയം വേണം മോനെ'
ഭയമെന്റെ ഉള്ളിൽ കടന്നുകൂടി
അറുകൊല തുള്ളി കളിച്ചിടുന്നു  
എന്തേലും ചെയ്യാൻ തുനിഞ്ഞിടുമ്പോൾ
ഭയം എന്നെ പിന്നോട്ടു വലിച്ചിടുന്നു.
നാരികൾ അപകട കാരികളെന്നൊരിക്കൽ
അച്ചൻ പറഞ്ഞത് ഞാനറിഞ്ഞു
പാവം ആ ആദം അന്നൊരിക്കൽ
തോട്ടത്തിൽ കറങ്ങി നടന്നനേരം
പമ്മി പതുങ്ങി ഹവ്വ വന്നു
കണ്ണെറിഞ്ഞു കയ്യകൾകാട്ടീം
ആപ്പിളിൽ കൈവിഷം വച്ച് നീട്ടി
പാവമാ ആദം അന്ന് തൊട്ട്
ചെയ്യുന്നെതെല്ലാം പാപമത്രേ.
ഞാനെന്റെ ആദ്യരാത്രിയന്ന്
ഭാര്യയെ പ്രാപിക്കാനടുത്തു ചെന്ന്
ശൃംഗാര ചേഷ്ടകൾ കൊണ്ടുഞങ്ങൾ
സംഗതി ചൂടായി വന്നതാണ്
എന്ത് പറയാനാ എങ്ങുനിന്നോ
വലിയൊരു ശബ്ദം കേട്ട് ഞെട്ടി
പാടില്ല പാടില്ല പാപമാണ്
വഞ്ചകിയാണവൾ ഹവ്വായാണ്.
എന്ത് പറയാനാ ചീറ്റിയ വാണംപോലെ
ഞാൻ തളർന്നു താഴെവീണു
പറയുവാനുണ്ട് കഥകളേറെ
പറഞ്ഞാൽ നിങ്ങൾ ഭയപ്പെട്ടാലോ!
ലോകത്തിൽ കാണും പ്രശ്നമെല്ലാം
ഭയത്തിൽ നിന്നും ജനിച്ചിടുന്നു
പോകു നീ ഭയമേ  എന്നെ വിട്ടു
ജീവിച്ചു പൊക്കോട്ടെ ഞാനിവിടെ

നന്ദിയുണ്ട് ആൻഡ്രുസെ ഞങ്ങൾക്കായി
നല്ലൊരു ലേഖനം തീർത്തതിന്
സൂക്ഷിക്കണം നീ ഭയപ്പെടേണം
മതഭ്രാന്തർക്കു നിന്നിൽ നോട്ടമുണ്ട്

Moothappan 2016-12-27 11:47:58
Some fear their wives. I got there gospels written by author from his friend. " Don't let his wife know that friend was reading these false gospels. " hen- pecked husbands , how true ? 
So, friend got rid of false gospels by giving it to me !
I showed it to my wife. She exclaimed " idiots"
sarva matha bhaktan 2016-12-27 11:57:01
മതം , ദൈവം , ഭയം ഇത് മൂന്നും ഇല്ലാത്ത ഒരു സ്‌ഥലം ഇവിടെ അടുത്ത ഉണ്ട്. സൗത്ത് സൈഡ് ഓഫ് ചിക്കാഗോ .  നിങ്ങൾ വെറും ഒരു ആഴ്ച അവിടെ ഒന്നു പോയി താമസിക്കണം. കൂട്ടത്തിൽ ഈ വിദ്യാധരനെയും  കൂട്ടിക്കോളൂ.എന്നിട്ടു വീണ്ടും എഴുതണം.
അത് കഴിഞ്ഞു ന്യൂയോർക്കിൽ ഹാർലെം പോയി താമസിക്കണം.  ധാരാളം പള്ളികളും, പെന്തക്കോസ്തു സഭകളും ആളുകളെ ഒരു ചട്ടക്കൂട്ടിൽ പിടിച്ചു നിർത്താൻ ശ്രമിക്കുന്ന ഒരു സ്‌ഥലമാണത്.  പല മത വിഭാഗങ്ങളുടെയും, ദൈവങ്ങളുടെയും, ബെങ്ങളെയും അവർ കൂട്ട് പിടിക്കാറുണ്ട് അതിനു. ധാരാളം ആളുകൾ നിങ്ങൾ പറയുന്ന ആ ദൈവഭയം കാരണം റീഫോം ആവുന്നുണ്ട് ഇവിടെ.   അവിടത്തെയും കാര്യങ്ങൾ കണ്ടു മനസ്സിലാക്കി വീണ്ടും എഴുതൂ. 
ചില സ്ഥലങ്ങളിൽ  ചില മതങ്ങൾ തീവ്രവാദ സ്വഭാവം കാണിച്ചു എന്ന് വിചാരിച്ചു മതത്തിന്റെയോ അത് നിഷ്കർഷിക്കുന്ന ജീവിത ചര്യയുടെയോ പ്രസക്തി ഇല്ലാതാവുന്നില്ല.  
അപ്പോൾ ഭയമില്ലാത്ത സൗത്ത് സൈഡ് ചിക്കാഗോയിലേക്കു സ്വാഗതം.  നിങ്ങൾക്കൊക്കെ ജീവ ഭയം എങ്കിലും ഉണ്ടോ എന്ന് അറിയാമല്ലോ?  you are writing articles just for the sake of writing something.
Ninan Mathullah 2016-12-27 12:11:09

Fear can be a positive influence on us to keep us safe. It is the fear of consequence that prevents us from getting into trouble. When we grew up our parents disciplined us. It was the fear of discipline that prevented children from getting into trouble and doing homework and studying well. So fear can be constructive in our life. It is fear of getting a ticket from police that help us drive safely. Bible says the wise see danger and keep away from it and the fools due to lack of fear go straight and get hooked. It is fear that equips our body to fight or face danger by pumping Adrenalin hormone by the adrenal glands. So fear is not something to be afraid of always.

Anthappan 2016-12-27 12:19:17
I think you didn't get the message of this article vayanakkara.  There are many people introverted because they cannot live up to the standard set by the society.    Lissy  shows that such people can overcome that barriers by tapping into their full potential.  And that is called finding the God within.  How many women you want to marry? Aren't you happy with what you have? or you want to ruin another life? Think out of box.
Anthappan 2016-12-27 13:57:17

My previous post was under the wrong article.  My apology for that.

on fear now


The most powerful aspect of Bertrand Russell's critique of religious belief is his claim that religion is based on fear, and that fear breeds cruelty. His philosophical arguments against the existence of God may not touch the lives of many ordinary people, but his more psychological point about fear has to be taken seriously by all of us. In his 1927 lecture "Why I am not a Christian" – delivered to the south London branch of the National Secular Society – Russell expressed his point with characteristic clarity: "Religion is based primarily and mainly upon fear. It is partly the terror of the unknown and partly the wish to feel that you have a kind of elder brother who will stand by you in all your troubles and disputes. Fear is the basis of the whole thing – fear of the mysterious, fear of defeat, fear of death. Fear is the parent of cruelty, and therefore it is no wonder if cruelty and religion have gone hand in hand. It is because fear is at the basis of those two things." No doubt he was preaching to the converted on this occasion.


There are actually two elements to Russell's diagnosis of religion here. The first is that religious belief is a symptom of fear: aware that our lives are precarious and vulnerable, we seek the protection of a powerful deity, to comfort ourselves with an illusion of safety. The second is that fear is a symptom of religion: in particular, doctrines of punishment in both this life and the next cause ignorant believers to live in fear unnecessarily. There is little doubt that this analysis has some truth on both points; perhaps it explains quite accurately the causes and effects of religious belief in a significant number of cases. But do such cases represent religion itself, or are they a distortion of it?


We will focus here on Christianity, since this is the tradition that Russell was mainly concerned with. While Russell argues as if his rejection of fearful belief and fear-inducing dogma comes from an atheistic perspective, the Christian tradition itself contains a vigorous critique of fear. The First Letter of John, for example, puts forth the basic tenet that "Whoever does not love does not know God, for God is love", and suggests that fear and love are incompatible with one another: "There is no fear in love, but perfect love casts out fear; for fear has to do with punishment, and whoever fears has not reached perfection in love." In fact, Russell echoes this sentiment in a 1912 essay on "The Essence of Religion, where he writes that "fear tends more and more to be banished by love, and in all the best worship fear is wholly absent." But he did not need to appeal to any biblical text in arguing that "fear is the parent of cruelty", because it is a basic psychological fact that love is inhibited and distorted by fear.


Where the mind is without fear and the head is held high
Where knowledge is free
Where the world has not been broken up into fragments
By narrow domestic walls (Trump wants to build a wall out of fear)
Where words come out from the depth of truth
Where tireless striving stretches its arms towards perfection
Where the clear stream of reason has not lost its way
Into the dreary desert sand of dead habit
Where the mind is led forward by thee
Into ever-widening thought and action
Into that heaven of freedom, my Father, let my country awake (Tagore)


Kudos to Mr. Andrew for an excellent essay on fear.  


Sudhir Panikkaveetil 2016-12-28 04:07:07
അറിവില്ലായ്മ കൊണ്ടും അന്ധവിശ്വാസം കൊണ്ടുമുണ്ടാകുന്ന 
ഭയത്തെപ്പറ്റിയല്ലേ ശ്രീ ആൻഡ്രുസ് എഴുതിയിരിക്കുന്നത്. മതം മനുഷ്യനെ പേടിപ്പിക്കുന്നു എന്ന് ദൈവത്തിൽ വിശ്വസിക്കുകയും മതത്തിൽ വിശ്വാസമില്ലാതിരിക്കുകയും ചെയ്യുന്നവർക്കറിയാമല്ലോ. എന്തായാലും നല്ല ഒരു ലേഖനം
തെറ്റിധദരിക്കപ്പെട്ടുപോയത് നിർഭാഗ്യം. ശ്രീ ആൻഡ്രുസ്സിനു
അഭിനന്ദനങൾ. 
Ninan Mathulla 2016-12-28 07:44:34

അറിവില്ലായ്മ കൊണ്ടും Whose knowledge is right? -Knowledge of those who believe in the God in religion or the knowledge of those who do not believe in the God in religion? Both can’t be right as there can be only one truth. അന്ധവിശ്വാസം കൊണ്ടുമുണ്ടാകുന്ന 
ഭയത്തെപ്പറ്റിയല്ലേ ശ്രീ ആൻഡ്രുസ് എഴുതിയിരിക്കുന്നത്. Both believe their knowledge or faith is right. Will that faith make it right?  Both are faiths based on their knowledge and knowledge is ever changing and so faith also is ever changing.  So both are arguing on the color of something that change its color every moment.മതം മനുഷ്യനെ പേടിപ്പിക്കുന്നു എന്ന് ദൈവത്തിൽ വിശ്വസിക്കുകയും മതത്തിൽ വിശ്വാസമില്ലാതിരിക്കുകയും ചെയ്യുന്നവർക്കറിയാമല്ലോ. Is that knowledge right?  How you know for sure? You are not I and I am not you. How do you know what I believe is not right as my knowledge is different from yours? Those who believe in the God in religion also believe that their knowledge is right. So Sudhir need to define each of the variables here and say why or why not Andrews or Sudhir is right instead of scratching backs of each other.

GEORGE V 2016-12-28 08:11:31
ശ്രീ ആൻഡ്രൂസ് വളരെ നല്ല ഒരു സന്ദേശം. അഭിനന്ദനങ്ങൾ.
ആൻഡ്രൂസ് എന്നത് യഥാർത്ഥ പേരാണോ എന്ന് സംശയിക്കേണ്ടി ഇരിക്കുന്നു എന്നൊരു പ്രതികരണം കുറെ നാൾ മുൻപ് ഇവിടെ കാണുകയുണ്ടായി. താങ്കളുടെ ഫോട്ടോ ഒറിജിനൽ ആണെന്ന് വിശ്വസിച്ചോട്ടെ ?  താനൊഴികെ ബാക്കി എല്ലാവരും ഫേക്ക് ആണെന്ന് കൂടെ കൂടെ എഴുതുന്ന ചില വ്യക്തികളെ ഈ കോളത്തിൽ കാണാം. താൻ മാത്രം ശരി, തന്റെ വിശ്വാസം മാത്രം ശരി എന്ന  ചിന്താഗതി ഉള്ള ഇക്കൂട്ടർക്ക് മറുപടി അർഹിക്കുന്നില്ല. അവജ്ഞയോടെ തള്ളി കളയുക. വീണ്ടും നല്ല എഴുത്തുകൾ പ്രതീക്ഷിക്കുന്നു
JOHNY KUTTY 2016-12-28 08:29:04
ഈയിടെ ഇമലയാളിയിൽ വായിച്ച ലേഖനങ്ങളിൽ ഏറ്റവും മികച്ചത് എന്ന് തോന്നുന്നു. നന്ദി ശ്രീ ആൻഡ്രൂസ് ഒപ്പം അഭിനന്ദനങ്ങളും. മതം ഒരു പാരമ്പര്യ രോഗം ആണ് അത് കൊണ്ട് തന്നെ അതിനു ചികിത്സയും കാര്യമായി ഏൽക്കില്ല. പിന്നെ അതിനെ കണ്ട്രോൾ ചെയ്യാൻ സഹായിക്കുക എന്നതാണ് ശ്രീ ആൻഡ്രൂസിനെ പോലുള്ളവർക്ക് സാധിക്കുക.  
Tom abraham 2016-12-28 10:47:14

All anti-Christ gang members are in BACKSCRACH

Business, special sale- cheap praise !


Curious 2016-12-28 10:58:27
Jesus was a good man but I don't know what happened to all Christians!
SchCast 2016-12-28 11:12:46

The Dutch painter Hieronymus Bosch imagined a world with no religion in his iconic painting "The Garden of Earthly Delights.  The central panel of the triptych shows "how humanity would be without a fall, living in paradise without knowledge of right and wrong," says the Dutch/American biologist , Frans de Waal, who was born in the same city as Bosch and sees the artist as part of a very long humanist tradition in the Netherlands that goes back to Erasmus and Spinoza.

The humankind always wanted to be completely free without any social or moral chains. In such a society, the social norms that we bind ourselves with will disappear without a trace. It will ultimately lead to utter chaos and total destruction.

It is widely accepted that all organized religions have brought with them havoc to humankind in various stages of human history. If we put the blame on ‘religion’ as such, it is pointless. What is the essence of religion anyway? According to the Bible, all prophets and law books hang on the simple precept: “Love the Lord your God and love your neighbor’.  Jesus who explained the meaning of a neighbor by deliberately choosing a person outside the current society (normal) to shed light on the fact that all other human beings are neighbors. On numerous occasions during his ministry on earth, Jesus said: “Do not be afraid”.

What is wrong with such a concept? Or are we welcoming a society mentioned in the book of Genesis?

Genesis 19:1-11
That evening the two angels came to the entrance of the city of Sodom. Lot was sitting there, and when he saw them, he stood up to meet them. Then he welcomed them and bowed with his face to the ground. "My lords," he said, "come to my home to wash your feet, and be my guests for the night. You may then get up early in the morning and be on your way again." "Oh no," they replied. "We'll just spend the night out here in the city square." But Lot insisted, so at last they went home with him. Lot prepared a feast for them, complete with fresh bread made without yeast, and they ate. But before they retired for the night, all the men of Sodom, young and old, came from all over the city and surrounded the house. They shouted to Lot, "Where are the men who came to spend the night with you? Bring them out to us so we can have sex with them!".

The sad fact is that neither Anthappan’s family nor Andrew’s family will have any recourse at that time. God forbid!


JEGI 2016-12-28 11:55:45
മാത്തുള്ള ജോലി കഴിഞ്ഞു ഇങ്ങു വന്നോട്ടെ, എല്ലാത്തിനും വയറു നിറയെ കൊടുത്തോളും. അതാ ഞങ്ങടെ ഏക ആശ്വാസം. ഇവന്മാരെല്ലാം ആർ എസ് എസ് അല്ലെ. ക്രിസ്ത്യാനികളുടെ പേര് വച്ച് എഴുത്തും. പ്രോപഗണ്ടയുമായി ഇടക്ക് ഇടക്ക് തല കാണിക്കും. മാത്തുള്ള നല്ല ഇംഗ്ളഷിൽ നാല് കാച്ചു കാച്ചുമ്പോൾ മാളത്തിൽ ഒളിക്കും. കാരണം ഇവറ്റകൾക്ക് ഒന്നും മനസ്സിലാവില്ല. മാത്തുള്ളക്കു പണി ഉണ്ടാക്കാൻ ഇറങ്ങിക്കോളും. 
reader 2016-12-30 02:14:04
Life is nothing but some dots and lines drawn by crazy unknown.
humans fill them with bright colors.
still it is ugly and full of foolishness.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക