Image

കരണ്‍ ജോഹര്‍ ലൈംഗികമായി സ്പര്‍ശിച്ചെന്ന് അനുഷ്‌കാ ശര്‍മ്മ

Published on 27 December, 2016
കരണ്‍ ജോഹര്‍ ലൈംഗികമായി സ്പര്‍ശിച്ചെന്ന് അനുഷ്‌കാ ശര്‍മ്മ
ബോളിവുഡ് സിനിമാ ലോകത്തെ ഞെട്ടിച്ച് നടി അനുഷ്‌കാ ശര്‍മ്മയുടെ വെളിപ്പെടുത്തല്‍. ഇന്നേവരെ കാര്യമായ വിവാദത്തിലൊന്നും ഉള്‍പ്പെടാത്ത സംവിധായകനും നടനുമായ കരണ്‍ ജോഹര്‍ തന്നെ ലൈംഗികമായി സ്പര്‍ശിച്ചെന്നാണ് അനുഷ്‌കയുടെ വെളിപ്പെടുത്തല്‍. ഒരുമിച്ച് അഭിനയിച്ച ചിത്രമായ ഏയ് ദില്‍ ഹായ് മുഷ്‌കി എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് സംഭവമെന്ന് അനുഷ്‌ക പറയുന്നു.

അനുഷ്‌കാ ശര്‍മ്മയും കരണും കത്രീന കൈഫും പങ്കെടുത്ത ടെലിവിഷന്‍ പരിപാടിക്കിടെയാണ് അനുഷ്‌കാ ഇക്കാര്യം ആദ്യമായി പുറത്തു പറയുന്നത്. ചിത്രീകണത്തിന്റെ ഇടയില്‍ പല സമയങ്ങളിലും വളരെ മോശമായിട്ടാണ് പെരുമാറിയത്. കരണിനെതിരെ ലൈംഗികാതിക്രമത്തിനു പരാതി നല്‍കാന്‍ വിചാരിച്ചിരുന്നെന്നും പിന്നീട് ഒഴിവാക്കുയായിരുന്നെന്നും അനുഷ്‌ക പറയുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക