Image

നയന്‍താരയുടെ നായകനായി നിവിന്‍ പോളി?

Published on 27 December, 2016
നയന്‍താരയുടെ നായകനായി നിവിന്‍ പോളി?

തെന്നിന്ത്യന്‍ സൂപ്പര്‍ താരം നയന്‍താര നിവിന്‍ പോളിയുടെ നായികയായെത്തുന്നു.ധ്യാന്‍ ശ്രീനിവാസന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയിലാണ് ഇരുവരും ഒന്നിക്കുന്നത് എന്നാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിയ്ക്കുന്ന വാര്‍ത്തകളില്‍ പറയുന്നത്.

2017 ന്റെ പകുതിയോടെ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിയ്ക്കും എന്നാണ് കേള്‍ക്കുന്നത്. സിനിമയിലെ മറ്റ് കഥാപാത്രങ്ങളെ സംബന്ധിച്ച വിവരങ്ങളൊന്നും പുറത്ത് വിട്ടിട്ടില്ല. ധ്യാന്‍ തന്നെയാണ് ചിത്രത്തിന് തിരക്കഥ തയ്യാറാക്കുന്നതും.

വല്ലപ്പോഴും മാത്രം മലയാള സിനിമയില്‍ മുഖം കാണിക്കുന്ന നയന്‍ നല്ല ചിത്രങ്ങള്‍ ലഭിച്ചാല്‍ മാത്രമേ മലയാളത്തില്‍ അഭിനയിക്കൂ എന്നാണ് പറഞ്ഞിട്ടുള്ളത്. മാത്രമല്ല, മുതിര്‍ന്ന താരങ്ങള്‍ക്കൊപ്പം ഇനി അഭിനയിക്കില്ല എന്നും നയന്‍ പറഞ്ഞിട്ടുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക