Image

സ്വിറ്റ്‌സര്‍ലന്‍ഡില്‍ ഫാ. ടോം ഉഴുന്നാലിന്റെ മോചനത്തിനായി സമൂഹ്യ മാധ്യമ കൂട്ടായ്മ

Published on 27 December, 2016
സ്വിറ്റ്‌സര്‍ലന്‍ഡില്‍ ഫാ. ടോം ഉഴുന്നാലിന്റെ മോചനത്തിനായി സമൂഹ്യ മാധ്യമ കൂട്ടായ്മ

ജനീവ: യമനില്‍ ഭീകരര്‍ തട്ടിക്കൊണ്ടുപോയ മലയാളി വൈദികന്‍ ഫാ. ടോം ഉഴുന്നാലിന്റെ മോചനത്തിനായി അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സ്വിറ്റ്‌സര്‍ലന്‍ഡിലെ ഹല്ലോ ഫ്രണ്ട്‌സ് സമൂഹ്യ മാധ്യമ (വാട്‌സ് ആപ്പ്) കൂട്ടായ്മ യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നിവേദനം നല്‍കുന്നു.

ഫാ. ടോം ഉഴുന്നാലിനെ മോചിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും രാഷ്ര്ടപതിയും പ്രധാനമന്ത്രിയും അടിയന്തരമായി ഇടപെടണമെന്നും ഹല്ലോ ഫ്രണ്ട്‌സ് വാട്‌സ് ആപ്പ് ഗ്രൂപ്പ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു 

ഫാ. ടോമിന്റെ മോചനത്തിനായി കൈകോര്‍ത്തുകൊണ്ട് സ്വിറ്റസര്‍ലന്‍ഡിലെ മുഴുവന്‍ മലയാളികളെയും പങ്കെടുപ്പിച്ചുകൊണ്ട് ഒരു മാസ് പെറ്റീഷന്‍ ആണ് ഹാലോ ഫ്രണ്ട്‌സ് ഓണ്‍ലൈനില്‍ വഴിയുള്ള പ്രചാരണത്തിനു തുടക്കമിട്ടിരിക്കുന്നത്.

റിപ്പോര്‍ട്ട്: ജേക്കബ് മാളിയേക്കല്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക