Image

എര്‍ഡിംഗ്ടന്‍ മലയാളി അസോസിയേഷന്റെ ‘ഹാസ്യ സംഗീത നൃത്ത സന്ധ്യ 2017’ ജനുവരി ഒന്നിന്

Published on 27 December, 2016
എര്‍ഡിംഗ്ടന്‍ മലയാളി അസോസിയേഷന്റെ ‘ഹാസ്യ സംഗീത നൃത്ത സന്ധ്യ 2017’ ജനുവരി ഒന്നിന്

ലണ്ടന്‍: എര്‍ഡിംഗ്ടന്‍ മലയാളി അസോസിയേഷന്‍ ബര്‍മിംഗ്ഹാമിലും പരിസര പ്രദേശങ്ങളിലുമുള്ള മലയാളികള്‍ക്ക് പുതുവര്‍ഷ സമ്മാനമായി ഹാസ്യ സംഗീത നൃത്ത സന്ധ്യ ഒരുക്കുന്നു. ന്യൂ ഇയര്‍ സന്ധ്യയില്‍ വൈകുന്നേരം ആറിന് വോള്‍വര്‍ഹാംപ്ടനിലെ ഡഗഗഇഅ ഹാളിലാണ് പരിപാടി. 

കോമഡി സ്റ്റാര്‍ ഫെയിം നെല്‍സണ്‍, ജോബി പാല എന്നിവര്‍ നയിക്കുന്ന സംഘത്തില്‍ കലാഭവന്‍ ദിലീപ്, ആക്ഷന്‍ ഹീറോ ബിജു, നായിക അമൃത, അംബികാ മോഹന്‍, ദിലീപ് കൃഷ്ണന്‍, കലാഭവന്‍ മണിയുടെ അപരന്‍ കൃഷ്ണകുമാര്‍, സ്റ്റാര്‍ സിംഗര്‍ വിജയി സുധീഷ് തുടങ്ങി 13 അംഗ സംഘത്തോടൊപ്പം കേരളത്തില്‍ നിന്നുള്ള ഫെയറി സ്റ്റമ്പ് എന്ന ഡാന്‍സ് ഗ്രൂപ്പുമാണ് പരിപാടി അവതരിപ്പിക്കുന്നത്.

വിഐപി ഫാമിലി 60 പൗണ്ട്, വിഐപി സിംഗിള്‍ 20 പൗണ്ട്, നോര്‍മല്‍ ഫാമിലി 40 പൗണ്ട്, സിംഗിള്‍ 15 പൗണ്ട് എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്കുകള്‍.

വിവരങ്ങള്‍ക്ക്: ജോര്‍ജ് മാത്യു 07951153258, ഷിജോ ജോസഫ് 07958182362, ഷിബു തോമസ് 07863399032, ബൈജു കുര്യാക്കോസ് 07903736235, ഇഗ്‌നേഷ്യസ് പെട്ടയില്‍ 07872068392.

റിപ്പോര്‍ട്ട്: അലക്‌സ് വര്‍ഗീസ്‌

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക