Image

യോട്ടില്‍ ഒറ്റയ്ക്ക് ലോകം ചുറ്റി റിക്കാര്‍ഡിലേക്ക്

Published on 27 December, 2016
യോട്ടില്‍ ഒറ്റയ്ക്ക് ലോകം ചുറ്റി റിക്കാര്‍ഡിലേക്ക്


      പാരീസ്: തോമസ് കോവില്ലെ എന്ന ഫ്രഞ്ചുകാരന്‍ യോട്ടില്‍ ലോകം ചുറ്റി ലോക റിക്കാര്‍ഡ് സൃഷ്ടിച്ചു. 49 ദിവസം മൂന്നു മണിക്കൂര്‍ 38 സെക്കന്‍ഡ് എന്നതാണ് കോവില്ലെ സ്വന്തം പേരില്‍ കുറിച്ച റിക്കാര്‍ഡ്.

ബ്രിട്ടീഷ് നാവികന്‍ എല്ലന്‍ മക്ആര്‍തറുടെ പേരിലായിരുന്ന റിക്കാര്‍ഡ് 2008ല്‍ ഫ്രാന്‍സില്‍നിന്നുള്ള ഫ്രാന്‍സിസ് ജോയോന്‍ തകര്‍ത്തിരുന്നു. അതിനെക്കാള്‍ എട്ടു ദിവസം കുറവാണ് പുതിയ സമയം. ഇത്രയും ദിവസത്തെ യാത്രയ്ക്കിടെ അര മണിക്കൂറിലേറെ തുടര്‍ച്ചയായി അദ്ദേഹം ഉറങ്ങിയിട്ടില്ല.

നവംബര്‍ ആറിന് ബ്രിട്ടനിലെ ബ്രെസ്റ്റില്‍നിന്നാണ് യാത്ര തുടങ്ങിയത്. ജനുവരി മൂന്നിന് തിരിച്ചെത്തി ലോക റിക്കാര്‍ഡ് സ്ഥാപിക്കുക എന്ന ലക്ഷ്യമാണ് അതിനും മുന്‍പു തന്നെ സാധ്യമാക്കിയിരിക്കുന്നത്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക