Image

ഈ വര്‍ഷം മുങ്ങിമരിച്ചത് അയ്യായിരം അഭയാര്‍ഥികള്‍: യുഎന്‍

Published on 27 December, 2016
ഈ വര്‍ഷം മുങ്ങിമരിച്ചത് അയ്യായിരം അഭയാര്‍ഥികള്‍: യുഎന്‍


      ബര്‍ലിന്‍: മെഡിറ്ററേനിയന്‍ സമുദ്രം കടന്ന് യൂറോപ്പിലെത്താനുള്ള ശ്രമത്തിനിടെ ഈ വര്‍ഷം മുങ്ങി മരിച്ചത് ഏകദേശം അയ്യായിരത്തോളം അഭയാര്‍ഥികളെന്ന് ഐക്യരാഷ്ര്ടസഭയുടെ കണക്കില്‍ പറയുന്നു. ഇത് സര്‍വകാല റിക്കാര്‍ഡാണ്. ഇക്കഴിഞ്ഞ വ്യാഴാഴ്ച ഇറ്റാലിയന്‍ തീരത്ത് മുങ്ങി മരിച്ച നൂറു പേരും ഇതിലുള്‍പ്പെടും.

ബോട്ടുകളുടെ മോശം അവസ്ഥ, പ്രതികൂല കാലാവസ്ഥ, പിടികൂടാതിരിക്കാന്‍ മനുഷ്യക്കടത്തുകാര്‍ തെരഞ്ഞെടുക്കുന്ന അപകടകരമായ സമുദ്രപാതകള്‍ എന്നിവയാണ് മരണസംഖ്യ വര്‍ധിക്കാന്‍ കാരണങ്ങളായി റിപ്പോര്‍ട്ടില്‍ വിലയിരുത്തുന്നു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക