Image

ബാസലില്‍ ഹലോ ഫ്രണ്ട്‌സ് വാട്‌സ്ആപ്പ് കൂട്ടായ്മയുടെ വാര്‍ഷികവും നടയ്ക്കലച്ചന് യാത്രയയപ്പും

Published on 27 December, 2016
ബാസലില്‍ ഹലോ ഫ്രണ്ട്‌സ് വാട്‌സ്ആപ്പ് കൂട്ടായ്മയുടെ വാര്‍ഷികവും നടയ്ക്കലച്ചന് യാത്രയയപ്പും


      ബാസല്‍: സ്വിറ്റ്‌സര്‍ലന്‍ഡിലെ ബാസലില്‍ ഹലോ ഫ്രണ്ട്‌സ് വാട്‌സ്ആപ്പ് കൂട്ടായ്മയുടെ വാര്‍ഷികവും ഫാ. വര്‍ഗീസ് നടയ്ക്കലിനെ യാത്രയയപ്പും നല്‍കി.

സെന്റ് ആന്റണീസ് പാരിഷ് ഹാളില്‍ നടന്ന യോഗത്തില്‍ ഗ്രൂപ്പ് അഡ്മിന്‍ ടോമി തൊണ്ടാംകുഴി അധ്യക്ഷത വഹിച്ചു. വര്‍ഗീസച്ചന്‍ സ്വിസ് മലയാളി സമൂഹത്തിന് നല്‍കിയ സംഭാവനകളെ അനുസ്മരിച്ച അദ്ദേഹം ഹലോ ഗ്രൂപ്പിന്റെ എല്ലാ അംഗങ്ങളെയെയും അഡ്മിന്‍ എന്ന നിലയില്‍ അദ്ദേഹം അഭിനന്ദിക്കുകയും കൂട്ടായ പ്രവര്‍ത്തനങ്ങള്‍ക്ക് നന്ദി പറയുകയും ചെയ്തു. സോഷ്യല്‍ മീഡിയ ഇന്നത്തെ കാലഘട്ടത്തില്‍ സമൂഹത്തില്‍ ഉണ്ടാക്കുന്ന ഗുണകരമായ മാറ്റങ്ങളും അതോടൊപ്പം തെറ്റായ പ്രവണതകളും ടോമി പ്രസംഗത്തില്‍ ചൂണ്ടിക്കാട്ടി. 

ചടങ്ങില്‍ ലീന കുളങ്ങര ബൊക്കെ നല്‍കി ഫാ. വര്‍ഗീസ് നടയ്ക്കലിനെ ആദരിച്ചു. തുടര്‍ന്ന് ഹലോ ഫ്രണ്ട്‌സ് ഗ്രുപ്പിന്റെ പിറന്നാളാഘോഷം കേക്ക് മുറിച്ച് ഫാ. വര്‍ഗീസ് നിര്‍വഹിച്ചു. ഈ സമൂഹത്തിനൊപ്പം അതിലൊരാളായി ഇക്കാലമത്രയും വസിക്കുവാന്‍ സാധിച്ചത് എന്നും മനസില്‍ നല്ലൊരോര്‍മ ആയിരിക്കുമെന്നും എല്ലാവരെയും പ്രാര്‍ഥനയില്‍ സ്മരിക്കുമെന്നും നടക്കലച്ചന്‍ മറുപടി പ്രസംഗത്തില്‍ പറഞ്ഞു. വ്യക്തികളില്‍ ഉറങ്ങിക്കിടന്നിരുന്ന കലാസാഹിത്യ വാസനകളെ പരിപോഷിപ്പിക്കുന്നതില്‍ ഹലോ ഗ്രൂപ്പ് ചെയ്യുന്ന സേവനങ്ങളെയും അച്ചന്‍ പ്രശംസിച്ചു. 

ജോസ് വളളാടിയില്‍, ജോജോ വിച്ചാട്ട്, തോമസ് മൂക്കനാംപറമ്പില്‍, ജോയ് പെരുമ്പള്ളില്‍, അനില്‍ ചക്കാലക്കല്‍, സജി നാരകത്തിങ്കല്‍, റോസമ്മ തറപ്പേല്‍, സാന്റി പള്ളിക്കമാലില്‍,പൗലോസ് കൂവള്ളൂര്‍ ജേക്കബ് മാളിയേക്കല്‍, അഗസ്റ്റിന്‍ പാറാണി, തങ്കച്ചന്‍ ചെറിയമുല്ല, ടോം കുളങ്ങര എന്നിവര്‍ പ്രസംഗിച്ചു. ബാബു വേതാനി പരിപാടി മോഡറേറ്റ് ചെയ്തു. തങ്കച്ചന്‍ ചെറിയമുല്ല തയാറാക്കിയ വിഭവ സമൃദ്ധമായ വിരുന്നോടെ പരിപാടികള്‍ സമാപിച്ചു. 

റിപ്പോര്‍ട്ട്: ജേക്കബ് മാളിയേക്കല്‍  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക