Image

പത്തനംതിട്ട സ്വദേശി റിയാദില്‍ വാഹനാപകടത്തില്‍ മരിച്ചു

Published on 27 December, 2016
പത്തനംതിട്ട സ്വദേശി റിയാദില്‍ വാഹനാപകടത്തില്‍ മരിച്ചു
  റിയാദ് : പത്തനംതിട്ട അടൂര്‍ മിനി ജംഗ്ഷന് സമീപം പരൂകാര്‍ (സഫ) വീട്ടില്‍ മുഹമ്മദ് ഫഹ്മിയുടെ മകന്‍ ഫയാസ് ഫഹ്മി (29) റിയാദ് അല്‍ഖര്‍ജ് റോഡിലുണ്ടായ വാഹനാപകടത്തില്‍ മരിച്ചു. 

ജോലി കഴിഞ്ഞു കമ്പനി വാഹനത്തില്‍ താമസ സ്ഥലത്ത് എത്തി വാഹനത്തില്‍ നിന്ന് ഇറങ്ങുമ്പോള്‍ എതിരെ വന്ന ട്രെയിലര്‍ ഇടിക്കുകയായിരുന്നു. ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേ ആയിരുന്നു മരണം. അപകടത്തില്‍ കൂടെയുണ്ടായിരുന്ന രണ്ടു പേര്‍ തല്‍ക്ഷണം മരിച്ചു. 

മൃതദേഹം നാട്ടില്‍ എത്തിക്കുന്നതിന് ഒഐസിസി ജീവകാരുണ്യ കണ്‍വീനര്‍ സജാദ് ഖാന്റെയും പത്തനംതിട്ട ജില്ലാ പ്രവാസി അസോസിയേഷന്റെയും (പാപ്പ) നേതൃത്വത്തില്‍ ശ്രമങ്ങള്‍ നടന്നുവരുന്നു. 

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക