Image

സ്‌നേഹകൂട്ടം യാത്രയയപ്പ് നല്‍കി

Published on 27 December, 2016
സ്‌നേഹകൂട്ടം യാത്രയയപ്പ് നല്‍കി


      ജിദ്ദ: പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന ജിദ്ദയിലെ സാമൂഹ്യ സാംസ്‌കാരിക രംഗത്തെ പ്രമുഖ വ്യക്തിത്വവും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന സാദിഖ് കായംകുളത്തിന് സ്‌നേഹകൂട്ടം യാത്രയപ്പ് നല്‍കി. 

ജിദ്ദ റാറവിഷ് റസ്റ്ററന്റ് ഓഡിറ്റോറിയത്തില്‍ നടന്ന യാത്രയയപ്പ് സമ്മേളനം കെ.എം. ശരീഫ് കുഞ്ഞ് ഉദ്ഘാടനം ചെയ്തു. മുജീബ് തൃത്താല അധ്യക്ഷത വഹിച്ചു. ജിദ്ദ ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ എംബസി സ്‌കൂള്‍ ചെയര്‍മാന്‍ ഇഖ്ബാല്‍ പോകുന്ന് സ്‌നേഹകൂട്ടത്തിന്റെ ഉപഹാരം സാദിഖ് കായംകുളത്തിനും ഭാര്യ ഷീബാ സാദിഖിനും സമ്മാനിച്ചു. ചടങ്ങില്‍ സ്‌നേഹകൂട്ടം കൂട്ടായ്മയുടെ ലോഗോ പ്രകാശനം അബ്ദുറഹീം ഇസ്മായില്‍, യാമ്പുവിലെ ജീവകാരുണ്യ പ്രവര്‍ത്തകനായ ശങ്കര്‍ എളങ്കൂറിന് നല്‍കി നിര്‍വഹിച്ചു. അബ്ദുറഹ്മാന്‍ ഇസ്മായില്‍, ശങ്കര്‍ എളങ്കൂര്‍, അലി തേക്ക്‌തോട്, ഷറഫുദ്ദീന്‍ കായംകുളം, നാസിമുദ്ദീന്‍ മണനാക്ക്, അസ്ഹാബ് വര്‍ക്കല, അനില്‍കുമാര്‍ പത്തനംതിട്ട, അയൂബ് പന്തളം, നൗഷാദ് അടൂര്‍, ജോഷി വര്‍ഗീസ്, ലത്തീഫ് മക്രേരി, ശ്രീജിത്ത് കണ്ണൂര്‍, സിയാദ് പടുതോട്, അക്ബര്‍ കരുമാര, ഷിജു ജോണ്‍, പ്രവീണ്‍ എടക്കാട്, അനീസ് അഹ്മദ്, ജിംഷാദ് വണ്ടൂര്‍, നൗഷാദ് കാളികാവ്, ഷാജി ഗോവിന്ദ്, ഷിബു കൂരി, ഷാ നവാസ് കൊല്ലം, അഷ്‌റഫ് കൊല്ലം, കുഞ്ഞിമുഹമ്മദ് കൊടശേരി, ഇസ്മായില്‍ കൂരിപ്പൊയില്‍ എന്നിവര്‍ പ്രസംഗിച്ചു. സാദിഖ്, ഷീബ എന്നിവര്‍ മറുപടി പ്രസംഗം നടത്തി. തുടര്‍ന്ന് നൂഹ് ബീമാ പള്ളി, മന്‍സൂര്‍ എടവണ്ണ, ശിഹാബ് മുവാറ്റുപുഴ, ആശ ഷിജു, മായ ശങ്കര്‍, രഹ്ന സലിം എന്നിവരുടെ സംഗീത വിരുന്നോടെ പരിപാടികള്‍ സമാപിച്ചു.

കരീം മണ്ണാര്‍ക്കാട്, സലാം പോരുവഴി, മുജീബ് മൂത്തേടത്ത്, സക്കീര്‍ ചെമ്മന്നൂര്‍, സഹീര്‍ മാഞ്ഞാലി, സിദ്ദീഖ് ചോക്കാട് എന്നിവര്‍ ചടങ്ങിന് നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂര്‍  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക