Image

ഫാ.ടോം ഉഴുന്നാലിന്റെ നെഞ്ചുപിളര്‍ക്കുന്ന ദീനരോദനം- മനസാക്ഷിയുള്ളവരേ ഉണരുവിന്‍! (തോമസ് കൂവള്ളൂര്‍)

തോമസ് കൂവള്ളൂര്‍ Published on 28 December, 2016
ഫാ.ടോം ഉഴുന്നാലിന്റെ നെഞ്ചുപിളര്‍ക്കുന്ന ദീനരോദനം- മനസാക്ഷിയുള്ളവരേ ഉണരുവിന്‍! (തോമസ് കൂവള്ളൂര്‍)
ന്യൂയോര്‍ക്ക്: യമനില്‍ മുസ്ലീം ഭീകരരുടെ പിടിയില്‍ കഴിയുന്ന ഫാ.ടോം ഉഴുന്നാലില്‍ ഒരു യുട്യൂബിലൂടെ ലോകക്രിസ്ത്യാനികളോട് അതിദയനീയമമായി തന്നെ രക്ഷിക്കാന്‍ യാചിക്കുന്ന രംഗം കാണാനിടയായി. ആദ്യം അത് ആരോ കബളിപ്പിക്കാന്‍ വേണ്ടി ചെയ്യുന്നതാവാമെന്ന് സംശയിച്ചുവെങ്കിലും അദ്ദേഹത്തെ അടുത്തറിയാവുന്ന പലരും അത് ഫാ.ടോം തന്നെയാണെന്ന് സ്ഥിരീകരിക്കുകയുണ്ടായി.

പിന്നീടാണറിയുന്നത്. ഫാ.ടോമിനെ തങ്ങള്‍ പറയുന്ന തുക കൊടുത്താല്‍ മോചിപ്പിക്കാന്‍ ഭീകരര്‍ തയ്യാറാണെന്നും, അതനുസരിച്ച് അവര്‍ കത്തോലിക്കാ മേലാധികാരികളും, ഇന്‍ഡ്യാ ഗവണ്‍മെന്റുമായി വരെ വിലപേശിയെന്നും, പണം കൊടുത്ത് ഒരാളെ രക്ഷിക്കാന്‍ കത്തോലിക്കാ സഭ തയ്യാറല്ലെന്ന നിലപാടും സ്വീകരിച്ചു എന്നും. ഈ സാഹചര്യത്തില്‍ മനസാക്ഷിയുള്ള ക്രിസ്ത്യാനികള്‍ ഉണര്‍ന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു.

യേശുക്രിസ്തു കാണാതായ ആടിന്റെ ഉപമയെപ്പറ്റി പറഞ്ഞിരിക്കുന്നത് ഓരോ ക്രിസ്ത്യാനിയും ഈ സഹാചര്യത്തില്‍ ഒരിക്കല്‍ക്കൂടി വായിച്ചിരുന്നെങ്കില്‍ എന്ന് ഓര്‍ത്തു പോകുന്നു. തനിക്ക് നൂറു ആടുകള്‍ ഉണ്ടായിരിക്കേ, അവയില്‍ ഒന്നു നഷ്ടപ്പെട്ടാല്‍ തൊണ്ണൂറ്റി ഒന്‍പതിനെയും മരുഭൂമിയില്‍ വിട്ടിട്ട് നഷ്ടപ്പെട്ടതിനെ കണ്ടുകിട്ടുവോളം തടേപ്പോകാത്തവരായി ആരുണ്ട്. കണ്ടുകിട്ടുമ്പോള്‍ സന്തോഷിച്ച് നല്ല ഇടയന്‍ അതിനെ തോളിലേറ്റുന്നു.(ലൂക്കാ 15:1-7)
വാസ്തവത്തില്‍ കേരളക്കാരായ ക്രൈസ്തവര്‍ മാത്രം മനസ്സുവച്ചാല്‍ ഫാ.ടോമിനെ രക്ഷ്‌ക്കാനുള്ളതേയുള്ളൂ. വെള്ളക്കാരനായ പോപ്പ് ആയതുകൊണ്ടായിരിക്കാം പണം കൊടുത്ത് ആരെയും രക്ഷിക്കുന്നില്ല എന്ന നിലപാട് എടുക്കാന്‍ കാരണം. പോപ്പിന്റെ മനസ്സലിയാല്‍ വേണ്ടി നമുക്കും പ്രാര്‍ത്ഥിക്കാം.

ഇവിടെ കത്തോലിക്കാസഭയുടെ ഇന്നത്തെ നിലപാട് മാറ്റിയേ മതിയാവൂ. ഇന്നത്തെ നിലപാടു കണ്ടാല്‍ സാധാരണക്കാര്‍ക്കു തോന്നിപ്പോകും ഒരു പക്ഷേ രക്തസാക്ഷികള്‍ ഉണ്ടാകാന്‍ വേണ്ടി സഭ കാത്തിരിക്കുകയാണോ എന്ന്.

മുസ്ലീ ഭീകരര്‍ ക്രിസ്ത്യാനികളെ കൂട്ടക്കൊല ചെയ്യുന്നത് കണ്ടില്ലെന്നു നടിക്കാന്‍ സഭയ്ക്ക് എങ്ങിനെ കഴിയും. പ്രാര്‍ത്ഥിച്ചതുകൊണ്ടു മാത്രം പോരാ പ്രവര്‍ത്തിക്കാന്‍ തയ്യാറാവുകയാണു വേണ്ടത്. തങ്ങളുടെ സഹോദരന്റെ കഴുത്തില്‍ കത്തി വയ്ക്കുന്നത് നോക്കിയിരിക്കാന്‍ ക്രിസ്ത്യാനികളായ നമുക്കെങ്ങിനെ സാധിക്കും. യേശുക്രിസ്തു പഠിപ്പിച്ചതുപോലെ എന്തുവിലകൊടുത്തും ശത്രുവിന്റെ പിടിയിലായ ഫാ.ടോമിനെ രക്ഷിക്കാന്‍ മനസാക്ഷിയുള്ള ഓരോ ക്രൈസ്തവരും മുമ്പോട്ടു വരേണ്ടിയിരിക്കുന്നു.

ഫാ.ടോമിന്റെ മോചനത്തിനായി സഭയ്ക്കു മുമ്പോട്ടു വരാന്‍ സാധിക്കുന്നില്ലെങ്കില്‍ തങ്ങള്‍ തയ്യാറാണെന്ന് പല മനുഷ്യസ്‌നേഹികളും ജസ്റ്റീസ് ഫോര്‍ ഓള്‍(ജെ.എഫ്.എ.)എന്ന സംഘടനാ ഭാരവാഹികളെ വിവരം അറിയിയ്ക്കുകയുണ്ടായി. വേണ്ടിവന്നാല്‍ ഇക്കാര്യത്തില്‍ സാമ്പത്തിക സഹായം തന്നെ നല്‍കാന്‍ പലരും സന്നദ്ധത പ്രകടിപ്പിക്കുകയും ചെയ്തു കഴിഞ്ഞു.
എന്താണെങ്കിലും, ഫാ.ടോമിനെ ഭീകരരുടെ കൈയില്‍ നിന്നും രക്ഷപ്പെടുത്താന്‍ കത്തോലിക്കാ സഭയ്ക്ക് ധാര്‍മ്മികമായ ഒരു കടമയുണ്ട്. ഓരോ കത്തോലിക്കനും ഇക്കാര്യത്തില്‍ മുന്‍കൈ എടുക്കാന്‍ ബാദ്ധ്യസ്ഥരുമാണ്. അവരോടൊപ്പം രംഗത്തു വന്നു പ്രവര്‍ത്തിക്കാന്‍ ജെ.എഫ്.എ.ക്കാര്‍ തയ്യാറുമാണ്. ഇതിന്റെ ഭാഗമായി ഇന്‍ഡ്യന്‍ കോണ്‍സുലേറ്റുകളുടെ മുമ്പിലും, യുണൈറ്റഡ് നേഷന്‍സിന്റെ മുമ്പിലും പ്രത്യക്ഷസമരങ്ങള്‍ വരെ നടത്തേണ്ടിവന്നേക്കും. അതിനും ജെ.എഫ്.എ. തയ്യാറാണെന്നുള്ള വിവരം അറിയിച്ചുകൊള്ളുന്നു. സഭാ നേതൃത്വം ഇക്കാര്യത്തില്‍ മുന്‍കൈ എടുക്കാന്‍ തയ്യാറാണെങ്കില്‍ ഞങ്ങളെ വിവരമറിയിക്കുക. വേണ്ടി വന്നാല്‍ ലോകമെമ്പാടുമുള്ള ക്രിസ്ത്യാനികളെയും, മനുഷ്യസ്‌നേഹികളെയും കൂട്ടിയിണക്കി ഫാദര്‍ ടോമിന്റെ ജീവന്‍ രക്ഷിക്കുന്നതിനുവേണ്ടി ഒരു സൂചനാ സമരം തന്നെ സംഘടിപ്പിക്കാവുന്നതാണ്.
ഫാ.ടോം ഉഴുന്നാലിന്റെ ജീവന്‍ രക്ഷിക്കാന്‍ സന്മനസ്സുള്ള എല്ലാ സംഘടനാ നേതാക്കളെയും, മനുഷ്യസ്‌നേഹികളെയും ഇക്കാര്യത്തില്‍ ഞങ്ങള്‍ സ്വാഗതം ചെയ്യുന്നു.
താല്‍പര്യമുള്ളവര്‍ ബന്ധപ്പെടുക
തോമസ് കൂവള്ളൂര്‍: 914- 409-5772
Email: tjkoovalloorelive.com
ജോണ്‍ ഇളമത: 905-848-0698

ഫാ.ടോം ഉഴുന്നാലിന്റെ നെഞ്ചുപിളര്‍ക്കുന്ന ദീനരോദനം- മനസാക്ഷിയുള്ളവരേ ഉണരുവിന്‍! (തോമസ് കൂവള്ളൂര്‍)
Join WhatsApp News
fdevasya@gmail.com 2016-12-28 07:17:52
ഭീകരർ ഒരാളെ പിടിച്ചു വയ്ക്കുന്നത് അയാളുടെ തലയുടെ വില അറിയാവുന്നതു കൊണ്ടാണ്. ഭീകരർ എത്ര തുകയാണ് ആവശ്യപ്പെടുന്നതെന്നോ ആ കാശു കൊടുത്താൽ അദ്ദേഹത്തെ വിട്ടു തരുമെന്നോ ഉറപ്പുണ്ടെങ്കിൽ തീർച്ചയായും ഇൻഡ്യാ ഗവണ്മെന്റ് അത് ചെയ്തേനെ. മധ്യസ്ഥത വഹിക്കാൻ കൂവളളൂർ പോകുമോ? യോഗ പ്രകടനം കാണിക്കുന്നതുപോലെയല്ല വളരെ സീരിയസായ കാര്യം. കൂടുതൽ പ്രചാരണം ഈ വാർത്തക്ക് കിട്ടുന്പോൾ, ഭീകരർ വിലയും കൂട്ടും. അവർക്കു വേണ്ടത് കാശാണ്. ഇപ്പം ഇന്ത്യൻ രൂപയും അവർക്കു വേണ്ട കാരണം അത് മേടിച്ചാൽ അവർ ഇരിക്കുന്ന സ്ഥാലം പോലും മോഡി കണ്ടുപിടിക്കും. 

ഇനി കൂവള്ളൂരും മറ്റുള്ളവരും ഒന്നുകൂടി ആ വീഡിയോ കാണുക, ഭാഷ ഫാദർ ടോമിന്റെയല്ല ഭീകരർ എഴുതി മുന്നിൽ ഇട്ടിരിക്കുന്നത് വായിക്കുക മാത്രമാണ് ടോം ചെയ്തത്. അദ്ദേഹത്തിന്റെ ജീവനല്ല, കൂടെയുള്ള മറ്റുള്ളവരുടെ ജീവൻ വിലപറഞ്ഞാണ് അദ്ദേഹത്തെക്കൊണ്ട് ഇത് പറയിപ്പിച്ചത് എന്ന് ഇതുപോലെയുള്ള കേസുകൾ കൈകാര്യം ചെയ്തു പരിചയമുള്ള ഇന്റലിജൻസ് പക്ഷത്തിനു മനസ്സിലാകും. ഭീകരർ പിടിച്ചുകൊണ്ടു പോയ ആളെ നയതന്ത്രം ഉപയോഗിച്ച് രക്ഷപെടുത്തുകയോ, അതല്ലെങ്കിൽ കമാൻഡോ ഓപ്പറേഷൻ വഴി രക്ഷപ്പെടുത്തുകയേ വഴിയുള്ളു, അതിനാൽ ആ വഴിക്കു പബ്ലിസിറ്റി ഇല്ലാതെ കാര്യങ്ങൾ നടത്തുവാനുള്ള വിവേകം എങ്കിലും കാണിക്കണം.  ട്രംപിന്റെ ആരാധകനായ കൂവള്ളൂർ ഇപ്പോൾ യുണൈറ്റഡ് നേഷന്റെ മുന്നിൽ സത്യാഗ്രഹം ഇരിക്കാൻ ആവശ്യപ്പെടുന്നത് വെറും പബ്ലിസിറ്റിക്കു മാത്രമാണ് അതുകൊണ്ടു ഒന്നും നടക്കില്ല എന്നത് കൂവള്ളൂരിനും അറിയാം. കാരണം ഭീകരർ യുണൈറ്റഡ് നേഷന്റെ ഭാഗമല്ല അപ്പോൾ അവർ യുണൈറ്റഡ് നേഷൻ പറഞ്ഞാൽ കേൾക്കുമോ? 

ഇനി ഭരിക്കാൻ വരുന്നത് ട്രംപ് ആണല്ലോ, കൂവളളൂർ മോഡിയുടെയും ട്രംപിന്റെയും ആരാധകനും അനുയായിയും, അപ്പോൾ ഉറപ്പായും ഈ കാര്യത്തിൽ അവരെക്കൊണ്ട് ഉറപ്പു മേടിക്കുക. ഒബാമ ബിൻ ലാദന്റെ കഥ കഴിച്ചതുപോലെ ട്രംപും മോഡിയും എന്തെങ്കിലും ചെയ്യട്ടെ. അതിനാൽ അവിടെ സമ്മർദ്ദം ചെലുത്താൻ എന്തെങ്കിലും നോക്കുക, വെറുതെ തണുപ്പുകാലത്തു യുണൈറ്റഡ് നേഷന്റെ മുന്നിൽ കൊടി പിടിച്ചിരുന്നു സമയം കളയരുത്. 

GEORGE V 2016-12-28 08:48:12

copied from FB post : ഫാദർ ടോം ഉഴന്നാലിന്റെ വീഡിയോ കണ്ടു.വളരെ ദയനീയമായ അവസ്ഥയാണ് അദ്ദേഹത്തിന്റേത്. മനസീകമായും ശാരീരികമായും അത്യതികം ഷീണിതനാണ് അദ്ദേഹം. പ്രതീക്ഷ കൈവിട്ട സ്വരം. ഈ വീഡിയോ കുറെ നാൾ മുൻപുള്ളതാണെന്ന് പറയുന്നു. അങ്ങനെയെങ്കിൽ ആ ജീവന് ഇപ്പോൾ എന്തെങ്കിലും സംഭവിച്ചോ എന്ന് ഭയക്കേണ്ടിയിരിക്കുന്നു. ഒരു മനുഷ്യനും ഇങ്ങനെ ഒരു അവസ്ഥ വരരുത്. ലോകത്തെ രാഷ്ട്രീയ ശക്തികൾക്കെ ഇനി എന്തെങ്കിലും ചെയ്യാനാകൂ.എത്രയും വേഗം അതിനുവേണ്ടുന്ന നടപടികൾ രാഷ്ട്രീയ നേത്രത്വം തുടങ്ങണം. ഓരോ നിമിഷവും വിലപ്പെട്ടതാണ്. താമസിക്കുംതോറും അദ്ധേഹത്തിന്റെ ജീവൻ നഷ്ടപ്പെടാനുള്ള സാധ്യത കൂടുതൽ ആണ്. അദ്ദേഹം വിശ്വസിക്കുന്ന ദൈവം തേങ്ങയിൽ വെള്ളം നിറക്കുന്ന തിരക്കിലാണ്.

യേശു ലോകരക്ഷകൻ ആണെന്ന് പ്രസംഗിക്കാൻ പോയ അദ്ധേഹത്തിന്റെ ഗതി എല്ലാ പോങ്ങൻ വിശ്വാസികളും മനസ്സിലാക്കേണ്ടതാണ്. കൃസ്ത്യാനികളുടെ തലവൻ തന്റെ വേദനയുള്ള കാലുമായി കടകൾ തോറും ചെരുപ്പ് വാങ്ങുന്ന തിരക്കിലും ആണ്. ദിവസം തോറും അത്ഭുതങ്ങൾ പ്രവർത്തിക്കുന്ന ദൈവം ഇദ്ദേഹത്തിന്റെ കാര്യത്തിൽ എന്തുചെയ്യുകയാണെന്ന് ആരെങ്കിലും ചോദിച്ചാൽ കുറ്റം പറയാൻ ആകില്ല. തന്റെ ഭൂമിയിലെ അഭിഷിക്തനെയെങ്കിലും രക്ഷിക്കാനുള്ള സന്മനസ് ദൈവം കാണിക്കേണ്ട സമയമായി. മറ്റുപാവപെട്ടവരെ ദൈവം എന്നും രക്ഷിക്കുന്നുണ്ടല്ലോ ? അത്രയും ആശ്വാസം.

ദൈവത്തിലുള്ള ആശ്രയം നഷ്ട്ടപെട്ട സഭാനേതൃത്ത്വം രാഷ്ട്രീയ നീക്കങ്ങൾ നടത്തണം എന്നതരത്തിലുള്ള അപേക്ഷകൾ ഉയർത്തി തുടങ്ങിയിട്ടുണ്ട് . ഇനി രാഷ്ട്രീയ നേത്രത്വം ഇടപെട്ട് അദ്ധേഹത്തിന്റെ മോചനം സംഭവിച്ചാൽ "ദൈവം രക്ഷിച്ചു ", യേശു "അത്ഭുതം കാണിച്ചു", "മാതാവ് പ്രത്യക്ഷപെട്ടു" എന്നൊക്കെ പറഞ്ഞ് ആരെങ്കിലും വന്നാൽ കണ്ണുപൊട്ടുന്ന തെറി വിളിക്കുന്നതായിരിക്കും. നിന്റെയൊക്കെ ദൈവത്തിന് ശക്തിയുണ്ടെങ്കിൽ ഇപ്പോ കാണിച്ചോണം പറഞ്ഞേക്കാം...!!!

നിരീശ്വരൻ 2016-12-28 09:46:28

ക്രിസ്ത്യാനികൾ ഉപമ മാറ്റി കൂവള്ളൂരെ

"നിങ്ങൾക്ക് തൊണ്ണൂറ്റി ഒൻപത് ഡോളർ ഉണ്ടെങ്കിൽ അത് ബാങ്കിൽ ഭദ്രമായി സൂക്ഷിച്ചു വച്ചിട്ട് ബാക്കി ഒരു ഡോളർകൂടി എങ്ങനെയെങ്കിലും ഉണ്ടാക്കി അത് നൂറാക്കാൻ നോക്കുക" (മത്തായി 40:1)

Rambo 2016-12-28 10:04:56
ദേവസിയേട്ടാ നിങ്ങൾക്ക് സഹായിക്കാൻ പറ്റില്ലെങ്കിൽ, സഹായിക്കാൻ പോണവരെ തെറി വിളിച്ചു നിരുത്സാഹപ്പെടുത്താതിരുന്നുകൂടെ? കൂവളളൂർ Rambo styleൽ  രക്ഷപെടുത്തും എന്നൊന്നും എഴുതിയില്ലല്ലോ. ആള് എവിടെയെങ്കിലും സമാധാനപരമായിട്ട് സമരം ചെയ്യട്ടെന്ന്!! നമ്മുടെ ഗാന്ധിയും ഇതൊക്കെത്തന്നെയല്ലേ അവലംബിച്ചത്.

ദയവുചെയ്ത്, സഹായിച്ചില്ലെങ്കിലും ഉപദ്രവിക്കരുത്....
ഉപദേശി 2016-12-28 10:37:23
സർവ്വശക്തനായ ട്രമ്പിനാൽ പരിഹരിക്കാൻ വയ്യാത്തതായി എന്താണുള്ളത് കൂവള്ളൂരെ? എല്ലാം അവനിൽ അർപ്പിച്ച് പത്മാസനത്തിൽ ഇരിക്കുക
mathew v zacharia 2016-12-28 11:18:56
Fervent prayer is requested from my fellow Christan brothers and sisters in LORD JESUS CHRIST.
For His glory
Mathew V. Zacharia, New York
രാജേഷ് 2016-12-28 17:09:25
കാലാ കാലങ്ങളിൽ മത്സ്യം കൂർമ്മം വരാഹം നരസിംഹം വാമനൻ പരശുരാമൻ അതുപോലെ മറ്റൊരവതാരം കൂവളളൂർ...? ആർക്കറിയാം one small step by this simple man may hit the spot and finally free Priest Tom Uzhunnalil.

യോഗയുടെ പേരിൽ പരിഹസിച്ചു തള്ളേണ്ട....You never know
poppe 2016-12-28 19:14:08
Reading the article of Mr. Thomas K and the comments related to  that article. It is a fact that it is very sorry to hear the sad news of Father Tom.  In his video he comments that.. as he is an Indian nobody helping to get out of from there.. It is so pitty. Last time when India government saved all the people who were  under the custody, the government  warned every body to get out from there. Why Father Tom did not listen to that. He was very eager to covert the people to christanity, Now he has to suffer.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക