Image

ദംഗല്‍ ചിത്രത്തിന് ഒരു ദിവസത്തെ കളക്ഷന്‍ 42.35 കോടി രൂപ റെക്കോര്‍ഡ് സൃഷ്ടിച്ചു മുന്നേറുന്നു

എബി മക്കപ്പുഴ Published on 28 December, 2016
ദംഗല്‍ ചിത്രത്തിന് ഒരു ദിവസത്തെ കളക്ഷന്‍ 42.35 കോടി രൂപ റെക്കോര്‍ഡ് സൃഷ്ടിച്ചു മുന്നേറുന്നു
ആമിര്‍ഖാന്റെ പുതിയ ചിത്രമായ ദംഗല്‍ മികച്ച അഭിപ്രായവുമായി മുന്നേറുന്നതിനൊപ്പം ഒരു ദിവസത്തെ കളക്ഷന്‍ 42.35 കോടി രൂപ റെക്കോര്‍ഡ് സൃഷ്ടിച്ചു. ക്രിസ്മസ് ദിനത്തിലാണ് ഈ റെക്കോര്‍ഡ് കളക്ഷന്‍ ദംഗല്‍ വാരിക്കൂട്ടിയത്. വേഗത്തില്‍ 100 കോടി നേടിയ ചിത്രം എന്ന റെക്കോര്‍ഡിന് പുറമെ ഒരു ദിവസം കൂടുതല്‍ കളക്ഷനെന്ന നേട്ടവും ദംഗല്‍ സ്വന്തമാക്കി. റിലീസ് ചെയ്ത ഒരാഴ്ച തികയും മുമ്പെ ഈ ആമിര്‍ഖാന്‍ ചിത്രം 106.95 കോടി നേടിക്കഴിഞ്ഞു.പുതു വര്‍ഷത്തിന് മുമ്പ് ദംഗല്‍ എത്ര കോടിയാകുമെന്നാണ് സിനിമാപ്രേമികള്‍ ഉറ്റുനോക്കുന്നത്.
ഗജിനി, ത്രീ ഇഡിയറ്റ്, ധൂം3, പി.കെ എന്നിവയാണ് ഇതിന് മുമ്പ് 100 കോടി ക്ലബ്ബില്‍ ഇടം നേടിയ ആമിര്‍ ചിത്രങ്ങള്‍.എന്നാല്‍ ഇത്ര ചുരുങ്ങിയ സമയംകൊണ്ട്  100 കോടി ക്ലബ്ലില്‍ ഇടം നേടുന്ന ആമിര്‍ഖാന്റെ ചിത്രമാണ് ദംഗല്‍.നിതീഷ് തിവാരി സംവിധാനം ചെയ്ത ചിത്രത്തിന്റെ പ്രമേയം ഗുസ്തി കമ്പമാണ്. കേരളത്തില്‍  മിക്ക തിയേറ്ററുകളിലും ഹൗസ്ഫുള്‍ ഷോയാണ്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ആദ്യമായി ചിത്രം പ്രദര്‍ശനത്തിനെത്തിയത്.




ദംഗല്‍ ചിത്രത്തിന് ഒരു ദിവസത്തെ കളക്ഷന്‍ 42.35 കോടി രൂപ റെക്കോര്‍ഡ് സൃഷ്ടിച്ചു മുന്നേറുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക