Image

ഫൊക്കാനയുടെ മുഖച്ഛായ മാറുന്നു: തമ്പി ചാക്കോ

ശ്രീകുമാര്‍ ഉണ്ണിത്താന്‍ Published on 28 December, 2016
ഫൊക്കാനയുടെ മുഖച്ഛായ മാറുന്നു: തമ്പി ചാക്കോ
ഫെഡറേഷന്‍ ഓഫ് മലയാളി അസോസിയേഷന്‍സ് ഇന്‍ അമേരിക്കയുടെ (ഫൊക്കാനാ) പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ജനകീയമാക്കുന്നതായി ഫൊക്കാനാ പ്രസിഡന്റ് തമ്പി ചാക്കോ അറിയിച്ചു.ഫൊക്കാനയുടെ ഭാവി പരിപാടികളെക്കുറിച്ചു വിശദീകരിക്കുന്നതിനായി കുമ്പനാട് വിളിച്ചുചേര്‍ത്ത കുടുംബ സംഗമത്തിലാണ് തമ്പി ചാക്കോ ഇക്കാര്യം അറിയിച്ചത്.

ഫൊക്കാനാ പ്രധാനമായും ഇത്തവണ ചാരിറ്റി,ടൂറിസം മേഖലകളില്‍ ആണ് ശ്രദ്ധകേന്ദ്രീകരിക്കുന്നത്.കൂടാതെ ഫൊക്കാനയുടെ വിപുലമായ കേരളാ കണ്‍ വന്‍ഷന്‍ അടുത്ത വര്ഷം മെയ് മാസത്തില്‍ കോട്ടയത്തുസംഘടിപ്പിക്കും,മികച്ച ജനകീയ പങ്കാളിത്തം ഉറപ്പാക്കുന്നതിന് വേണ്ടിയാണ് കോട്ടയത്തു ഫൊക്കാനാ കണ്‍ വന്‍ഷന്‍ നടത്തുന്നത് .ഫൊക്കാനയുടെ ചാരിറ്റി ടൂറിസം പ്രോജക്ടുകള്‍ അന്ന് ഉത്ഘാടനം ചെയ്യപ്പെടും.

കേരളാ കോണ്‍ഗ്രസ്സ് നേതാവ് വിക്ടര്‍ ടി തോമസ്,പത്തനം തിട്ട ജില്ലാ പഞ്ചായത്തു വൈസ് പ്രസിഡന്റ് ജോര്‍ജ് മാമന്‍ കൊണ്ടൂര്‍ ,മുതിര്‍ന്ന ഫൊക്കാനാ നേതാവ് ടി എസ ചാക്കോ ,ഫൊക്കാനാ ടൂറിസം പ്രോജക്ട് കോ ഓര്‍ഡിനേറ്റര്‍ റെജി ലൂക്കോസ് എന്നിവര്‍ പ്രസംഗിച്ചു.
ഫൊക്കാനയുടെ മുഖച്ഛായ മാറുന്നു: തമ്പി ചാക്കോഫൊക്കാനയുടെ മുഖച്ഛായ മാറുന്നു: തമ്പി ചാക്കോഫൊക്കാനയുടെ മുഖച്ഛായ മാറുന്നു: തമ്പി ചാക്കോ
Join WhatsApp News
VINEETHAN 2016-12-28 09:03:02

I see.  So, FOKANA is not for American Malayalees, rather for Kumbanad people.  Very nice Mr President.  You proved to be a good politician.  Keep it up.

Shame on you leaders of so called Malayalee organizations.

Jack Daniel 2016-12-28 09:48:17
When people are in good spirit, it changes the face of any organization.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക