Image

ഖജനാവ്‌ ശൂന്യം: മന്ത്രി മാണി

Published on 22 June, 2011
ഖജനാവ്‌ ശൂന്യം: മന്ത്രി മാണി
തിരുവനന്തപുരം: സംസ്ഥാന ഖജനാവ്‌ ശൂന്യമാണെന്ന്‌ ധനമന്ത്രി കെ.എം. മാണി പ്രസ്‌താവിച്ചു. സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ പുതുക്കിയ ശമ്പളം നല്‍കാന്‍പോലും പണമില്ല. എല്‍.ഡി.എഫ്‌ സര്‍ക്കാര്‍ ഒഴിയുമ്പോള്‍ രണ്ടായിരം കോടി രൂപ മിച്ചമുണ്ടെന്ന മുന്‍ മന്ത്രി തോമസ്‌ ഐസക്കിന്റെ പ്രസ്‌താവന വസ്‌തുകള്‍ക്ക്‌ നിരക്കാത്തതാണെന്നും അദ്ദേഹം പറഞ്ഞു. ഇടതുമുന്നണിക്ക്‌ കഴിയാതിരുന്ന സ്വാശ്രയപ്രശ്‌നം പരിഹരിക്കാന്‍ യു.ഡി.എഫിന്‌ ഒരുവര്‍ഷം ജനം നല്‍കുമെന്നാണ്‌ പ്രതീക്ഷ.പാവപ്പെട്ട കുട്ടികള്‍ക്ക്‌ പഠിക്കാന്‍ സൗകര്യം ഒരുക്കേണ്ട കടമ സര്‍ക്കാറിനുണ്ട്‌. ഇതെല്ലാം കണക്കിലെടുത്ത്‌ സ്വാശ്രയപ്രശ്‌നത്തിന്‌ രമ്യമായ പരിഹാരം കണ്ടെത്താനാണ്‌ സര്‍ക്കാരിന്റെ ശ്രമമെന്നും മാണി പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക