Image

നവയുഗം കുടുംബസംഗമം 2016 ഡിസംബര്‍ 30ന് ഉമ്മല്‍ ഷെയ്ഖില്‍ അരങ്ങേറും.

Published on 28 December, 2016
നവയുഗം കുടുംബസംഗമം  2016 ഡിസംബര്‍ 30ന് ഉമ്മല്‍ ഷെയ്ഖില്‍ അരങ്ങേറും.

ദമ്മാം: നവയുഗം സാംസ്‌കാരികവേദി കുടുംബവേദിയുടെയും, വനിതാവേദിയുടെയും, ബാലവേദിയുടെയും സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിയ്ക്കുന്ന കുടുംബസംഗമം  2016,  ഡിസംബര്‍ 30 വെള്ളിയാഴ്ച രാവിലെ 10 മണി മുതല്‍ വൈകുന്നേരം 7 മണി വരെ, ഉമ്മല്‍ ഷെയ്ഖില്‍ വെച്ച് അരങ്ങേറും.

ക്രിസ്തുമസ്‌നവവത്സരആഘോഷങ്ങള്‍ നടക്കുന്ന വേളയില്‍ സംഘടിപ്പിയ്ക്കുന്ന കിഴക്കന്‍ പ്രവിശ്യയിലെ പ്രവാസി കുടുംബങ്ങളുടെ  ഈ സംഗമത്തില്‍, കുട്ടികളുടെയും, മുതിര്‍ന്നവരുടെയും വ്യത്യസ്തങ്ങളായ വിവിധ  കലാ, കായിക, വിനോദ, മത്സരപരിപാടികള്‍  ഉള്‍പ്പെടുത്തിയിട്ടുണ്ട്. 

എല്ലാ നവയുഗം അംഗങ്ങളെയും, പ്രവാസി കുടുംബങ്ങളെയും കുടുംബസംഗമം  2016ലേയ്ക്ക് സ്വാഗതം ചെയ്യുന്നതായി നവയുഗം സാംസ്‌കാരികവേദി കേന്ദ്രകമ്മിറ്റി കുടുംബവേദി കണ്‍വീനര്‍ ദാസന്‍ രാഘവനും, വനിതാവേദി കണ്‍വീനര്‍ പ്രതിഭപ്രിജിയും, ബാലവേദി കണ്‍വീനര്‍ ബിജു വര്‍ക്കിയും, പ്രസിഡന്റ് ആര്‍ദ്രഉണ്ണിയും സംയുക്തപത്രപ്രസ്താവനയില്‍ പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക