Image

കാരി ഫിഷര്‍ അന്തരിച്ചു

Published on 28 December, 2016
കാരി ഫിഷര്‍ അന്തരിച്ചു

ഹോളിവുഡിലെ പ്രശസ്ത ചലച്ചിത്ര പരമ്പരയായ സ്റ്റാര്‍ വാര്‍ ചിത്രങ്ങളിലെ താരം കാരി ഫിഷര്‍ (60) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ചൊവ്വാഴ്ച രാവിലെയായിരുന്നു അന്ത്യം.

വെള്ളിയാഴ്ച ലണ്ടനില്‍നിന്ന് ലോസ് ആഞ്ചലസിലേയ്ക്കുള്ള യാത്രയ്ക്കിടെ യുണൈറ്റഡ് എയര്‍ലൈന്‍സിന്റെ വിമാനത്തില്‍ വെച്ചാണ് അവര്‍ക്ക് ഹൃദയാഘാതമുണ്ടായത്. തുടര്‍ന്ന് ലോസ് ആഞ്ചലസിലെ ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ആദ്യ സ്റ്റാര്‍വാര്‍ ത്രയത്തിലെ പ്രിന്‍സസ് ലിയ എന്ന കഥാപാത്രത്തിലൂ ടെയാണ് കാരി ഫിഷര്‍ ഹോളിവുഡില്‍ ശ്രദ്ധേയയാകുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക