Image

സംവിധാനം ചെയ്യാന്‍ എനിക്ക് ഭയമില്ല ;പൃഥ്വി രാജ്

Published on 28 December, 2016
സംവിധാനം ചെയ്യാന്‍ എനിക്ക് ഭയമില്ല ;പൃഥ്വി രാജ്
സംവിധാനം ചെയ്യാന്‍ തനിയ്ക്ക് ഭയമൊന്നും തോന്നുന്നില്ലെന്ന് പൃഥ്വിരാജ് . കഴിഞ്ഞ മൂന്നു വര്‍ഷത്തോളമായി സിനിമയുടെ എല്ലാ മേഖലയുമായും താന്‍ ബന്ധപ്പെട്ട പ്രവര്‍ത്തിക്കുന്നുണ്ട്. നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ കൂടി പങ്കാളിയായതോടെയാണിത്. അന്തരിച്ച സംവിധായകന്‍ രാജേഷ് പിള്ളയ്ക്കായി മുരളി ഗോപി ലൂസിഫര്‍ എന്ന പേരില്‍ ഒരു തിരക്കഥ ഒരുക്കിയിരുന്നു. മോഹന്‍ലാലിനെയാണ് നായകനായി നിശ്ചയിച്ചിരുന്നത്. എന്നാല്‍ ആ ചിത്രം നടന്നില്ല. മുരളി ഗോപി മറ്റൊരു കഥയാണ് തന്നോട് പറഞ്ഞത്. അപ്പോള്‍ അതിന്റെ ഡയറക്റ്ററെ നിശ്ചയിച്ചിരുന്നില്ല. താന്‍ സംവിധാനം ചെയ്യണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

മോഹന്‍ലാലും ആന്റണി പെരുമ്ബാവൂരും കൂടി സമ്മതം പറഞ്ഞതോടെ താന്‍ ആ ചിത്രം ഏറ്റെടുക്കുകയായിരുന്നുവെന്നും പ്രിഥ്വി പറഞ്ഞു. ചിത്രം വളരേ വേഗത്തില്‍ സംഭവിക്കില്ലെങ്കിലും ഒരുപാട് വൈകില്ലെന്ന് പ്രിഥ്വി അഭിമുഖത്തില്‍ വ്യക്തമാക്കി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക