Image

ജേര്‍ണലിസ്റ്റായി നയന്‍സ്

Published on 28 December, 2016
ജേര്‍ണലിസ്റ്റായി നയന്‍സ്

ഭരത് കൃഷ്ണമചാരി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ തെന്നിന്ത്യന്‍ താരറാണി നയന്‍താര.ജേര്‍ണലിസ്റ്റായാണ് ചിത്രത്തില്‍ നയന്‍സ് അഭിനയിക്കുന്നത്.തിരക്കഥ വളരെയേറെ ഇഷ്ടപ്പെട്ട താരം ചിത്രത്തിന്റെ കരാറില്‍ ഒപ്പിട്ടു. ഇതുവരെ പേരിട്ടിട്ടില്ലാത്ത ചിത്രത്തിന്റെ ചിത്രീകരണം ഫ്രാന്‍സ്, ജര്‍മനി,ചെക്ക് റിപ്പബ്ലിക്ക്, പോളണ്ട്, മംഗോളിയ എന്നിവിടങ്ങളിലാണ് നിശ്ചയിച്ചിരിക്കുന്നത്.

വലിയ ക്യാന്‍വാസില്‍ ഒരുക്കുന്ന ഒരു റിയലിസ്റ്റിക്ക് ചിത്രമാണിതെന്ന് സംവിധായകന്‍ പറയുന്നു.ഈറോസ് പോലൊരു പ്രൊഡക്ഷന്‍ ഹൗസിന് മാത്രമേ അതിനെ മുന്നോട്ടു കൊണ്ടുപോകാന്‍ സാധിക്കു. ചിത്രത്തിന്റെ 75% വിദേശത്തെ മലകളിലും മഞ്ഞിലും മരുഭൂമികളിലുമാണ് ചിത്രീകരിക്കുന്നത്. മംഗോളിയയില്‍ ചിത്രീകരിക്കുന്ന ആദ്യ തമിഴ് ചിത്രമായിരിക്കും ഇത്. മാര്‍ച്ച് പകുതിയോടെ ചിത്രീകരണം ആരംഭിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും ഭരത് പറഞ്ഞു.

ഡോറ,? അറാം,? ഇമയ്ക നൊടികള്‍, കൊലയുതിര്‍ കാലം എന്നിവയാണ് നയന്‍സിന്റെ മറ്റു ചിത്രങ്ങള്‍.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക