Image

വായന -2016 (കുഞ്ഞുസ് കാനഡ)

Published on 28 December, 2016
വായന -2016 (കുഞ്ഞുസ് കാനഡ)
പല പല തിരക്കുകൾ മൂലം വായന വളരെയേറെ കുറഞ്ഞു പോയൊരു വർഷമായിരുന്നു 2016 .
എങ്കിലും ചില നല്ല വായനകൾ കിട്ടിയ സന്തോഷവുമുണ്ട്. കയ്യെത്തും ദൂരത്ത്
പുസ്തകങ്ങൾ സുലഭമായിരുന്ന കാലത്തേക്കാൾ, പുസ്തകങ്ങൾക്കായി
കാത്തിരിക്കുന്ന കാലത്തെ വായനയാണ്....
ഞങ്ങൾ പുതിയ എഴുത്തുകാരുടെ, കൂട്ടുകാരുടെ ഒക്കെ പുസ്തകങ്ങൾക്കായി
എപ്പോഴും ഇന്ദുലേഖ.കോമിനെയാണ് ആശ്രയിച്ചിരുന്നത്. ഈ വർഷം ഇന്ദുലേഖ ഞങ്ങൾ
കാനഡക്കാർക്ക് അയിത്തം പ്രഖ്യാപിച്ചുവെന്ന് തോന്നുന്നു, ഞങ്ങളുടെ
ക്രെഡിറ്റ് കാർഡുകൾ അംഗീകരിക്കപ്പെടുന്നില്ല. പല തവണ പരാതി പറഞ്ഞെങ്കിലും
ബധിര കർണ്ണങ്ങളിലായിപ്പോയി അവ പതിഞ്ഞത്...!! അങ്ങിനെ ഡി.സി ഞങ്ങളുടെ
ഏകാശ്രയമായി മാറി. അവിടെയാണെങ്കിൽ വലിയ വലിയ എഴുത്തുകാരുടെ പുസ്തകങ്ങൾ
മാത്രമേ കിട്ടൂ... :(
ഇങ്ങിനെയൊക്കെയാണെങ്കിലും വായിച്ച പുസ്തകങ്ങളുടെ ചർച്ചയ്ക്കായി ഭാഷയെ
സ്നേഹിക്കുന്ന , പുസ്തകങ്ങളെ സ്നേഹിക്കുന്നവരുടെ കൂട്ടായ്മയൊക്കെ
സജീവമായിരുന്നു ഈ വർഷവും....
അതിലൊക്കെ ഉപരിയായി , ബാലചന്ദ്രൻ ചുള്ളിക്കാട്, സതീഷ് ബാബു പയ്യന്നൂർ,
നിർമല, നീന പനക്കൽ , തമ്പി ആന്റണി, സോയ നായർ, ബിനോയ് വിശ്വം
തുടങ്ങിയവരോടൊപ്പം പങ്കെടുത്ത ഫൊക്കാന സാഹിത്യ സംവാദവും ഈ വർഷത്തെ
സ്മരണീയമാക്കി.
കവചിതം - സോക്രട്ടീസ് കെ വാലത്ത്
സുഗന്ധി എന്ന ആണ്ടാൾ ദേവനായകി - ടി. ഡി. രാമകൃഷ്ണൻ
വാർഡ്‌ നമ്പർ 7 - ജി. വിവേകാനന്ദൻ
ജനറൽ ചാത്തൻസ് - വി.കെ.എൻ
കപ്പലിനെക്കുറിച്ചൊരു വിചിത്ര പുസ്തകം - ഇന്ദു മേനോൻ
ഗായത്രി - പി. വത്സല
പ്രവാസിയുടെ കുറിപ്പുകൾ - ബാബു ഭരദ്വാജ്
പെണ്ണു കൊത്തിയ വാക്കുകൾ - എസ്. ശാരദക്കുട്ടി
മുൻപേ നടന്ന ഒരാൾ - ഖലീൽ ജിബ്രാൻ (പരിഭാഷ : സിദ്ധിഖ് മുഹമ്മദ്‌)
ഔട്ട്‌ പാസ്‌ - സാദിഖ്‌ കാവിൽ
വൃദ്ധസദനം - ടി.വി . കൊച്ചുബാവ
നിശബ്ദതയിലെ തീർത്ഥാടകൻ - രാജ് നായർ
ഭൂപടത്തിൽ നിന്നും കുഴിച്ചെടുത്ത കുറിപ്പുകൾ - പി.ജിംഷാർ
അമ്മേങ്കുഞ്ഞുണ്ണീം കുഞ്ഞുണ്ണീമമ്മേം - പ്രിയ എ. എസ്
കരിക്കോട്ടക്കരി - വിനോയ് തോമസ്‌
പുനർജ്ജനിയിലൂടൊരു നക്ഷത്രക്കുഞ്ഞ് - ആർഷ അഭിലാഷ്
കൽക്കണ്ടക്കനവുകൾ - അജോയ് കുമാർ
ഭ്രാന്ത്‌ ചില നിർമ്മാണ രഹസ്യങ്ങൾ - പി.ജെ.ജെ. ആന്റണി
നിഴൽയുദ്ധങ്ങൾ - പോൾ സെബാസ്റ്റ്യൻ
ഗുരു സമക്ഷം - ഒരു ഹിമാലയൻ യോഗിയുടെ ആത്മകഥ - ശ്രീ. എം
സൂര്യകവാടം - ഏലിയാസ്‌ ഖൂരി (വിവർത്തനം : എൽസി താരമംഗലം)
അനുഭവം, ഓർമ, യാത്ര - എം. എൻ. കാരശ്ശേരി
മരുമരങ്ങൾ - വി. മുസഫർ അഹമ്മദ്
ശിലാമുഖം - ബിജു താമരക്കാട്
ആകാശത്തിനു ചുവട്ടിൽ - എം. മുകുന്ദൻ
ഇരുട്ടിൽ ഒരു പുണ്യാളൻ - പി.എഫ് .മാത്യൂസ്‌
ദൈവത്തിന്റെ പുസ്തകം - കെ.പി. രാമനുണ്ണി
നിനക്ക് തട്ടമിട്ടൂടെ പെണ്ണേ - ബഷീർ വള്ളിക്കുന്ന്
ആയിരം കൊറ്റികൾ പറക്കുന്നു - യസുനറി കവാബത്ത (വിവ: ശ്രീദേവി എസ്.കർത്ത)
വർഷങ്ങൾക്കു മുൻപ് - മാധവിക്കുട്ടി
അപർണ്ണയുടെ തടവറകൾ (അശ്വതിയുടേതും) - ചന്ദ്രമതി
പാക്കനാർ - കെ. ബി. ശ്രീദേവി
നിലവിളിയെക്കുറിച്ചുള്ള കടങ്കഥകൾ (കവിതകൾ) - ടി. പി. വിനോദ്
എന്റെ പാഠപുസ്തകം - പ്രതീപ് കണ്ണങ്കോട്
പ്രവാസത്തിന്റെ മുറിവുകൾ - ബാബു ഭരദ്വാജ്
ഹവ്വ മുലപ്പാൽ കുടിക്കുന്നു (കവിതകൾ ) - വി.ജി.തമ്പി
വാക്കുകൾ കേൾക്കാൻ ഒരു കാലം വരും (ഓർമ്മകൾ) - മധുപാൽ
ഭ്രാന്ത്‌ - പമ്മൻ
ഹിരണ്യഗർഭം - കൃഷ്ണഭാസ്‌കർ മംഗലശ്ശേരി
ചോരശാസ്ത്രം - വി.ജെ ജെയിംസ്
സാമൂഹ്യ നന്മയ്ക്കായ് ഒരു ജവാന്റെ ഓർമ്മചിന്തുകൾ - മോഹനകൃഷ്ണൻ
കാലം മായ്ച്ച കാൽപ്പാടുകൾ - മാരിയത്ത് സി.എച്ച്
കളേഴ്സ് ഓഫ് ലവ് - നീന പനയ്ക്കൽ
പേരമരം - സതീഷ് ബാബു
വെയിലേറ്റം - സതീശൻ പയ്യന്നൂർ
ബലിക്കല്ല് - ഉണ്ണികൃഷ്ണൻ പുതൂർ
ചിദംബരസ്മരണ - ബാലചന്ദ്രൻ ചുള്ളിക്കാട്
ഹരിത വിദ്യാലയം - പി. സുരേന്ദ്രൻ
ഭയങ്കരാമുടി - രവിവർമ്മ തമ്പുരാൻ
ഓർത്താൽ വിസ്മയം - കലാമണ്ഡലം ഹൈദരാലി
അഴിച്ചു കളയാനാവാത്ത ആ ചിലങ്കകൾ - ഷീബ ഇ.കെ
പടിയിറങ്ങിപ്പോയ പാർവതിയും മറ്റു കഥകളും - ഗ്രേസി
ഹീബ്രുവിൽ ഒരു പ്രേമലേഖനം - മധുപാൽ
കനലെഴുത്ത് - ഷീബ ഇ. കെ
എസ്കിമോ ഇര പിടിക്കുന്ന വിധം - ബാലൻ വേങ്ങര
നീലക്കൊടുവേലിയുടെ കാവൽക്കാരി - ബി. സന്ധ്യ
ആത്മചഛായ - സുഷ്മേഷ് ചന്ദ്രോത്ത്
ജനം - പി.വി. ഷാജികുമാർ
പ്രണയപർവ്വം - കെ.പി.രാമനുണ്ണി
വെയിൽ ചായുമ്പോൾ നദിയോരം - സുഷ്മേഷ് ചന്ദ്രോത്ത്
യൗവനത്തിന്റെ കടൽ - ജോസഫ് മരിയൻ
വാക്കുകൾ വേദനകൾ - അറബ് സംസ്കൃതി - വി. മുസഫർ അഹമ്മദ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക