Image

ഭാമ വീണ്ടും കന്നടയിലേക്ക്

Published on 29 December, 2016
ഭാമ വീണ്ടും കന്നടയിലേക്ക്


പി.സി ശേഖര്‍ സംവിധാനം ചെയ്യുന്ന കന്നഡ ചിത്രത്തില്‍ ഭാമ .ചിത്രത്തില്‍ അന്ധയായ പെണ്‍കുട്ടിയുടെ വേഷമാണ് ഭാമയ്ക്ക്. കന്നടയിലെ ഹാസ്യതാരമായ മിത്രയാണ് ഭാമയ്‌ക്കൊപ്പം അഭിനയിക്കുന്നത്.

പ്രണയം എന്നത് ശരീരസൗന്ദര്യത്തിലോ സമ്പത്തിലോ അല്ല മറിച്ച് പ്രണയം എന്നത് അത് എന്താണോ അതിലും ആഴത്തിലുള്ളതാണ് എന്ന് വ്യക്തമാക്കാനാണ് ഈ ചിത്രത്തിലൂടെ ശ്രമിക്കുന്നതെന്ന് സംവിധായകന്‍ പറയുന്നു. ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങള്‍ക്ക് കാഴ്ച ശക്തിയില്ല. എന്നാല്‍ അവര്‍ മാനസികമായും സംഗീതാത്മകമായും ബന്ധപ്പെട്ടിരിക്കുകയാണെന്നും സംവിധായകന്‍ പറയുന്നു.മുമ്പും ഭാമയ്‌ക്കൊപ്പം പ്രവര്‍ത്തിച്ചിട്ടുള്ളതിനാല്‍ ചിത്രത്തിലെ കഥാപാത്രത്തിനോട് താരം പൂര്‍ണ്ണമായും നീതി പുലര്‍ത്തുമെന്ന് വിശ്വാസമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക