Image

ഇന്ത്യന്‍ യൂത്ത് ഓര്‍ഗനൈസേഷന്‍ ക്രിസ്മസ് ആഘോഷിച്ചു

Published on 29 December, 2016
ഇന്ത്യന്‍ യൂത്ത് ഓര്‍ഗനൈസേഷന്‍ ക്രിസ്മസ് ആഘോഷിച്ചു

      ബാസല്‍: ഇന്ത്യന്‍ യൂത്ത് ഓര്‍ഗനൈസേഷന്‍ ഡിസംബര്‍ 26–നു സെന്റ് ആന്റണീസ് പാരിഷ് ഹാളില്‍ ക്രിസ്മസ് ആഘോഷിച്ചു. ഫാ. കിസിഞ്ചര്‍ എണിക്കാട്, ഫാ. സിനോജ് എന്നിവരുടെ കാര്‍മ്മികത്വത്തില്‍ നടന്ന ദിവ്യബലിയോടെയാണു ആഘോഷപരിപാടികള്‍ക്ക് തുടക്കം കുറിച്ചത്. ക്രിസ്മസ് വിരുന്നിനു ശേഷം ഫാ. കിസിഞ്ചര്‍ കലാപരിപാടികള്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ജെറോം പതിപ്പാട്ട് സ്വാഗതം ആശംസിച്ചു.

ലീന കുളങ്ങരയുടെ കൊറിയോഗ്രഫിയിലാണ് ഉണ്ണിയേശുവിന്റെ ജനനം സ്‌റ്റേജില്‍ അവതരിപ്പിച്ചത് . റോയ് സിറിയക്, ആനിമേരി സിറിയക്, ജോണി പതിപ്പാട്ട്, ലിസി കാവുങ്കല്‍, എലിസ എല്‍ബിന്‍, തോമസ് മൂക്കനാംപറമ്പില്‍ എന്നിവരാണ് ഓപ്പണിംഗ് പരിപാടിയില്‍ മുഖ്യവേഷമിട്ടത്.

ചിഞ്ചു എലവത്തിങ്കല്‍, ശ്രുതി പെരേപ്പാടന്‍, സ്റ്റീജ ചിറക്ക ല്‍, കെവിന്‍ മാടശേരി, എലിസ എല്‍ബിന്‍, ഡാനിയ, ദിവ്യ വടക്കുംചേരില്‍, ലിന്റ, ജൂലിയ എന്നിവര്‍ നൃത്തവിസ്മയങ്ങളൊരുക്കി.

സാന്ദ്ര മുക്കോംതറയില്‍, എഡ്വിന്‍ വടക്കുംചേരില്‍, ശില്‍പ്പ പെരേപ്പാടന്‍, കെവിന്‍ പുതുള്ളില്‍, തോമസ് മുക്കോംതറയില്‍, ജോണി അറക്കല്‍, എല്‍ബിന്‍ എബി എന്നിവര്‍ ഇമ്പമാര്‍ന്ന ഗാനങ്ങള്‍ ആലപിച്ചു.



ശക്തമായ സാമൂഹ്യ പ്രമേയത്തിലൂന്നി സ്റ്റീഫന്‍ ചിറക്കല്‍ സംവിധാനം ചെയ്ത് അവതരിപ്പിച്ച അഗ്‌നിച്ചിറകുള്ള പക്ഷി എന്ന നാടകം ആഘോഷത്തോടനുബന്ധിച്ച് നടന്നു. തോമസ് മാത്യു , ടോം കുളങ്ങര, ഷാജി തെങ്ങില്‍, ജിമ്മില്‍ കാ ശാംകാട്ടില്‍, വിനിത കൊല്ലാറാമാലില്‍, ഗിരിജ ചിറക്കല്‍, ആന്‍സി കാവുങ്കല്‍, എന്നിവരാണ് നാടകത്തില്‍ വേഷമിട്ടത്. 

ക്രിസ്മസ് ആഘോഷങ്ങളോടനുബന്ധിച്ച് ലീന കുളങ്ങര, ലീമ വള്ളാടിയില്‍ എന്നിവരുടെ നേതൃത്വത്തില്‍ നടത്തി യനടത്തിയ കേക്ക് നിര്‍മ്മാണ മത്സരത്തില്‍ റാണി മണ്ണഞ്ചേരിക്ക് ഒന്നാം സമ്മാനം ലഭിച്ചു. രണ്ടും മുന്നും സമ്മാനങ്ങള്‍ യഥാക്രമം അഞ്ജയ പുതുള്ളില്‍, മേരിക്കുട്ടി കിരി യാന്തന്‍ എന്നിവര്‍ കരസ്ഥമാക്കി. 

സ്റ്റുക്കര്‍ െ്രെഡവിംഗ് സ്‌കൂള്‍ ബോഡ്മിന്‍ഗണ്‍, ഇന്ത്യ ഏഷ്യ സിറ്റി സ്‌റ്റോര്‍സ് സൂറിച്ച്, ചിത്രം ടെലിവിഷനുവേണ്ടി ജോബിന്‍ പുതുള്ളില്‍ എന്നിവരാണ് സമ്മാനങ്ങള്‍ സ്‌പോണ്‍സര്‍ ചെയ്തത്. ആതിര കാശാംകാട്ടിലില്‍ നന്ദി പ്രസംഗം നടത്തി. 

റിപ്പോര്‍ട്ട്: ഷിജി ചീരംവേലില്‍ 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക