Image

ഇന്റര്‍ കേളി ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റ്, യുവധാര അസീസിയ ജേതാക്കള്‍

Published on 29 December, 2016
ഇന്റര്‍ കേളി ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റ്, യുവധാര അസീസിയ ജേതാക്കള്‍


      റിയാദ്: രണ്ടാമതു ഇന്റര്‍ കേളി സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റില്‍ യുവധാര അസ്സീസ്സിയ ജേതാക്കളായി. തുടര്‍ച്ചയായ രണ്ടാം തവണയാണ് യുവധാര അസ്സീസ്സിയ ഇന്റര്‍ കേളി ഫുട്‌ബോള്‍ ടൂര്‍ണമെന്റ് ജേതാക്കളാകുന്നത്. കേളി കലാ സാംസ്‌കാരിക വേദിയുടെ പതിനാറാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായാണ് കേളി സ്‌പോര്‍ട്‌സ് വിഭാഗത്തിന്റെ നേതൃത്വത്തില്‍ ഇന്റര്‍ കേളി സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് സംഘടിപ്പിച്ചത്.

അല്‍ഹയര്‍ റോഡിലുള്ള ദാറുല്‍ബേദ ഗ്രൗണ്ടില്‍ നടന്ന ടൂര്‍ണ്ണമെന്റ് കേളി സെക്രട്ടറി റഷീദ് മേലേതില്‍ ഉദ്ഘാടനം ചെയ്തു.* സ്‌പോര്‍ട്‌സ് വിഭാഗം ചെയര്‍മാന്‍ റഫീഖ് സുലൈ അധ്യക്ഷത വഹിച്ച ചടങ്ങില്‍ കണ്‍വീനര്‍ സമദ് ചത്തൊലി സ്വാഗതവും മുജീബ് സുലൈ നന്ദിയും പറഞ്ഞു. മാര്‍ച്ച്പാസ്റ്റില്‍ കേളി കേന്ദ്ര രക്ഷാധികാരി സമിതി അംഗം കുഞ്ഞിരാമന്‍ മയ്യില്‍ സല്യൂട്ട് സ്വീകരിച്ചു. കേളി മുഖ്യ രക്ഷാധികാരി കെആര്‍ ഉണ്ണികൃഷ്ണന്‍, രക്ഷാധികാരി സമിതി അംഗങ്ങള്‍, കേന്ദ്ര കമ്മിറ്റി അംഗങ്ങള്‍, സ്‌പോര്‍ട്‌സ് വിഭാഗം അംഗങ്ങള്‍ എന്നിവര്‍ കളിക്കാരെ പരിചയപ്പെട്ടു.

രണ്ടു ഗ്രൂപ്പുകളിലായി എട്ട് ടീമുകള്‍ മാറ്റുരച്ച ടൂര്‍ണ്ണമെന്റില്‍ എ ഗ്രൂപ്പില്‍ നിന്ന് സനയ്യ അര്‍ബയിന്‍ അത്തിക്കയെയും, ഉമ്മുല്‍ഹമാം ബദിയയെയും പരാജയപ്പെടുത്തി സെമിയില്‍ പ്രവേശിച്ചു.*ഗ്രൂപ്പ് ബിയില്‍ നിന്ന് ടീം ബത്ത മലാസിനെയും, അസ്സീസിയ ന്യൂസനയ്യയെയും പരാജയപ്പെടുത്തിയാണ് സെമിയില്‍ പ്രവേശിച്ചത്. വാശിയേറിയ ആദ്യ സെമിഫൈനല്‍ മത്സരത്തില്‍ ജോജിയുടെ മിന്നുന്ന ഗോളിലൂടെ സനയ്യ അര്‍ബയിന്‍ന്റെ ഗോള്‍വല ചലിച്ചപ്പോള്‍ എതിരില്ലാത്ത ഒരു ഗോളിന് സനയ്യ അര്‍ബയിനെ പരാജയപ്പെടുത്തി ഉമ്മുല്‍ഹമാം ഫൈനലില്‍ പ്രവേശിച്ചു. രണ്ടാം സെമിയില്‍ യുവധാര അസ്സീസ്സിയയുടെ*വിംഗ് ബാക്ക് ഷെരീഫ് ബാക്കില്‍ നിന്നു തൊടുത്ത ഷോട്ടിലൂടെ ബത്തയുടെ ഗോള്‍വല ചലിച്ചു (1–0). പിന്നീട് ഉണര്‍ന്നു കളിച്ച ബത്ത നിരവധി അവസരങ്ങള്‍ പാഴാക്കി. ഏകപക്ഷീയമായ ഒരു ഗോളിന് ബത്തയെ പരാജയപ്പെടുത്തി യുവധാര അസീസിയ ഫൈനലില്‍ കടന്നു.

ഫൈനല്‍ മത്സരത്തില്‍ തുടക്കം മുതല്‍ ആക്രമിച്ചു കളിച്ച ഇരു ടീമുകളും നിരവധി അവസരങ്ങള്‍ പാഴാക്കിയെങ്കിലും അവസാന നിമിഷം അസീസിയയുടെ വിപിനിലൂടെ* ഏകപക്ഷീയമായ ഒരു ഗോളിന്റെ ലീഡ് നേടി ഉമ്മുല്‍ഹമാമിനെ പരാജയപ്പെടുത്തി യുവധാര അസീസിയ രണ്ടാമത് ഇന്റര്‍ കേളി കപ്പ് സ്വന്തമാക്കി. കേളിയുടെ വിവിധ ഏരിയകളില്‍ നിന്നെത്തിയ പ്രവര്‍ത്തകരെ കൂടാതെ നിരവധി ഫുട്‌ബോള്‍ പ്രേമികളും ടൂര്‍ണ്ണമെന്റ് വീക്ഷിക്കാന്‍ എത്തിയിരുന്നു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക