Image

സൗദി വ്യാപാരി 13 ലക്ഷം റിയാല്‍ ദിയധനം നല്‍കി ഇന്ത്യക്കാരനെ വധശിക്ഷയില്‍ നിന്നും രക്ഷിച്ചു

Published on 29 December, 2016
സൗദി വ്യാപാരി 13 ലക്ഷം റിയാല്‍ ദിയധനം നല്‍കി ഇന്ത്യക്കാരനെ വധശിക്ഷയില്‍ നിന്നും രക്ഷിച്ചു

ജിദ്ദ: സ്വദേശി വ്യാപാരി 13 ലക്ഷം റിയാല്‍ ദിയ ധനം നല്‍കി ഇന്ത്യക്കാരനെ വധശിക്ഷയില്‍ നിന്നും രക്ഷിച്ചു. ഷ്യാമ്പൂര്‍ ലിംമ്പാദ്രി എന്ന ഇന്ത്യക്കാരനെയാണു അവാദ് ബിന്‍ ഗുറയ്യ അല്‍ യാമി എന്ന സ്വദേശി വ്യാപാരി ദിയധനം നല്‍കി വധ ശിക്ഷയില്‍ നിന്നും രക്ഷിച്ചത്.

എട്ടു വര്‍ഷമായി നജ്‌റാനില്‍ ഒരു കൃഷിയിടത്തില്‍ ജോലി ചെയ്തു വരുകയായിയിരുന്ന ലിംമ്പാദ്രി ഒരു സ്വദേശി പൗരനുമായുള്ള വാക്കു തര്‍ക്കത്തിനിടെ സ്വദേശിയെ കുത്തി കൊലപ്പെടുത്തുകായായിരുന്നു. 
തുടര്‍ന്നു പ്രതിയായ ഇന്ത്യക്കാരനെ കോടതി വധശിക്ഷക്കു വിധിക്കുകയായിരുന്നു. സ്വദേശിയുടെ കുടുംബാങ്ങളുമായുള്ള ചര്‍ച്ചയെ തുടര്‍ന്നു ദിയധനം നല്‍കിയാല്‍ പ്രതിക്ക് മാപ്പു നല്‍കാമെന്നു മരിച്ച സ്വദേശിയുടെ കുടുംബം അറിയിക്കുകയായിരുന്നു.

ഇതിനെത്തുടര്‍ന്നു അവാദ് ബിന്‍ ഗുറയ്യ 13 ലക്ഷം റിയാല്‍ സ്വദേശിയുടെ കുടുംബംത്തിനു നല്‍കുകുകയും വധശിക്ഷയില്‍ നിന്നും ഇന്ത്യക്കാരനെ ഒഴിവാക്കുകയും ചെയ്തു. തുടര്‍ന്നു കോടതി ഷ്യാമ്പൂര്‍ ലിംമ്പാദ്രിയെ മോചിപ്പിക്കാനുള്ള നടപടികള്‍ പൂര്‍ത്തിയാക്കി.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക