Image

ഇ-മലയാളി പ്രതിവര്‍ഷ സാഹിത്യപുരസ്കാര അറിയിപ്പ് (2016ലെ അമേരിക്കന്‍ മലയാളി എഴുത്തുകാര്‍)

Published on 20 December, 2016
ഇ-മലയാളി പ്രതിവര്‍ഷ സാഹിത്യപുരസ്കാര അറിയിപ്പ് (2016ലെ അമേരിക്കന്‍ മലയാളി എഴുത്തുകാര്‍)
ഇ മലയാളിയുടെ എഴുത്തുകാര്‍ക്ക് വര്‍ഷംതോറുംനല്‍കിവരുന്ന പുരസ്കാരംഈവര്‍ഷവും നല്‍കാനുള്ള പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു.2016 ജനുവരി മുതല്‍ ഡിസംബര്‍ 31 വരെ ഇ-മലയാളിയില്‍ എഴുതുന്നവരുടെ നല്ല കഥ, കവിത, ലേഖനം എന്നിവയില്‍ നിന്നുംഏറ്റവും നല്ലവ തിരഞ്ഞെടുക്കുകയാണ് പതിവ്.

എഴുത്തുകാര്‍ക്ക് അവരുടെരചനകള്‍ അയക്കാന്‍ ഇനിയും സമയുമുണ്ട്.
ഇ മലയാളിയുടെ പത്രാധിപസമിതിയാണ് എഴുത്തുകാരെ തിരഞ്ഞെടുക്കുന്നത്. കഴി ഞ്ഞവര്‍ഷങ്ങളില്‍ ഞങ്ങള്‍വായനക്കാരുടെ അഭിപ്രായങ്ങള്‍ പരിഗണിച്ചിരു ന്നു. ഈവര്‍ഷം ഞങ്ങള്‍ എഴുത്തുകാരോട് തന്നെ ആവശ്യപ്പെടുകയാണ്. നിങ്ങള്‍ ഈവര്‍ഷം എഴുതി ഇ- മലയാളിയില്‍ പ്രസിദ്ധീകരിച്ച ഏറ്റവും നല്ല രചനയെന്ന് നിങ്ങള്‍ കരുതുന്ന ആ രചന ഞങ്ങള്‍ക്കയച്ച് തരുക."ഇതാണ് എന്റെ ഏറ്റവും നല്ലകഥയെന്നു /കവിതയെന്നു/ലേഖനമെന്നു' എഴുതാന്‍ എഴുത്തുകാര്‍ക്ക് ആത്മവിശ്വാസം പകരുകയാണ് ഈപുതുമയിലൂടെ ഞങ്ങള്‍ ഉദ്ദേശിക്കുന്നത്.

ഒരു പുരസ്കാരം കൂടിഞങ്ങള്‍ ഏര്‍പ്പെടുത്തുന്നു.അത് വായനക്കാരായ നിങ്ങള്‍ക്ക് നിര്‍ദ്ദേശിക്കാവുന്നതാണ് "നിങ്ങള്‍ക്കിഷ്ടമുള്ള രചനകള്‍ സമ്മാനിച്ച എഴുത്തുകാരന്‍/കാരി".ഇത് നിങ്ങള്‍ എഴുതി അറിയിച്ചാല്‍ മാത്രം സാക്ഷാത്കരിക്കാവുന്ന ഒന്നാണ്.ഏറ്റവുംകൂടുതല്‍ ശുപാര്‍ശ ചെയ്യപ്പെട്ട എഴുത്തുകാരന്/കാരിക്ക് പുരസ്കാരം ലഭിക്കും.വായനക്കാരും എഴുത്തുകാരും അവരുടെ ശുപാര്‍ശകള്‍ ജനുവരി 6 നുമുമ്പ്ഞങ്ങള്‍ക്ക് കിട്ടത്തക്കവിധം ഇ-മെയില്‍വഴി (editor@emalayalee.com) അയച്ച്തരുക.

നിങ്ങളുടെ സഹായസഹകരണങ്ങള്‍ സവിനയം അഭ്യര്‍ത്ഥിക്കുന്നു. പുരസ്കാര ജേതാക്കളുടെ പേര് വിവരങ്ങള്‍ ജനുവരിമാസം രണ്ടാമത്തെ വാരത്തില്‍ പ്രഖ്യാപിക്കും.
ഓര്‍ക്കുക ഇത് വരെ എഴുതിയത് കൂടാതെ ഇനിയും രചനകള്‍ അയക്കാന്‍ ഡിസംബര്‍ 31 വരെ നിങ്ങള്‍ക്ക് സമയമുണ്ട് ....

സ്‌നേഹത്തോടെ
ഇ-മലയാളി പത്രാധിപസമിതി
ഇ-മലയാളി പ്രതിവര്‍ഷ സാഹിത്യപുരസ്കാര അറിയിപ്പ് (2016ലെ അമേരിക്കന്‍ മലയാളി എഴുത്തുകാര്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക