Image

'പബ്ലിക്ക് ഫിഗറെന്ന് കരുതി പബ്ലിക്ക് പ്രോപ്പര്‍ട്ടിയല്ല ഞാന്‍': അനന്യ

Published on 19 February, 2012
'പബ്ലിക്ക് ഫിഗറെന്ന് കരുതി പബ്ലിക്ക് പ്രോപ്പര്‍ട്ടിയല്ല ഞാന്‍': അനന്യ
'ഞാനൊരു പബ്ലിക് ഫിഗറാണെന്ന കാര്യം സമ്മതിയ്ക്കുന്നു. എന്നാല്‍ എന്റെ സ്വകാര്യ ജീവിതത്തെക്കുറിച്ച് തോന്നിയ പോലെ ചര്‍ച്ച ചെയ്യാന്‍ എല്ലാവരേയും അനുവദിക്കാന്‍ മാത്രം ഞാനൊരു പബ്ലിക് പ്രോപ്പര്‍ട്ടിയില്ല'. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ പുതിയ വിവദ നായിക അനന്യ തുറന്നടിച്ചു. അനന്യയും പ്രതിശ്രുത വരന്‍ ആഞ്ജനേയനും തമ്മിലുള്ള ബന്ധം വഷളായെന്നും ആഞ്ജനേയനെ ഉപേക്ഷിച്ചേക്കുമെന്നും അനന്യ വീട്ടുതടങ്കലിലാണെന്നുമെല്ലാം വാര്‍ത്തകള്‍ പരക്കുന്നതിനിടയിലാണ് അനന്യയുടെ പുതിയ വെളിപ്പെടുത്തല്‍.

തന്റേത് വീട്ടുകാര്‍ നിശ്ചയിച്ചുറപ്പിച്ച വിവാഹമാണെന്നും ഈ ബന്ധത്തില്‍ രണ്ട് പേരുടേയും കുടുംബങ്ങള്‍ക്കും താത്പര്യവുമുണ്‌ടെന്നും അനന്യ പറഞ്ഞു. വൈകാതെ വിവാഹം നടക്കുമെന്നാണ് അനന്യ പറയുന്നത്. താന്‍ വീട്ടുതടങ്കലില്‍ ആയിരുന്നുവെന്ന വാര്‍ത്ത അനന്യ നിഷേധിച്ചു. എങ്ങനെയത് പ്രചരിച്ചുവെന്ന് തനിക്കറിയില്ലെന്നും, ആളുകള്‍ ഇങ്ങനെയൊക്കെ ചിന്തിച്ചുകൂട്ടുന്നത് എങ്ങനെയാണെന്ന് തനിക്കറിയില്ലെന്നും അനന്യ പറഞ്ഞു. വീട്ടുതടങ്കലിലായിരുന്നുവെങ്കില്‍ കൊച്ചിയില്‍ ഷൂട്ടിങ് നടക്കുന്ന 'ദി റിപ്പോര്‍ട്ടര്‍' എന്ന സിനിമയില്‍ തനിയ്‌ക്കെങ്ങനെ അഭിനയിക്കാന്‍ സാധിയ്ക്കുമെന്നും അനന്യ ചോദിയ്ക്കുന്നു.

പ്രതിശ്രുത വരന്‍ ആഞ്ജനേയനുമായോ അദ്ദേഹത്തിന്റെ കുടുംബവുമായോ തന്റെ വീട്ടുകാര്‍ക്ക് യാതൊരു പ്രശ്‌നങ്ങളുമില്ലെന്നാണ് അനന്യയുടെ അവകാശവാദം. എന്നാല്‍ അനന്യയുടെ പ്രതിശ്രുത വരന്‍ ആഞ്ജയനെതിരേ അനന്യയുടെ പിതാവ് പെരുമ്പാവൂര്‍ പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയത് ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ സത്യമാണെന്ന് പുറത്ത് വന്നിരുന്നു. മാത്രമല്ല കോഴിക്കോട്ട് സ്വദേശിനിയുമായുള്ള ആദ്യവിവാഹത്തില്‍ ആഞ്ജനേയന് രണ്ട് മക്കളുള്ളതും സത്യമാണെന്ന് അറിയുന്നു. എന്തായാലും ആഞ്ജനേയനെതിരെ അനന്യയുടെ പിതാവ് പെരുമ്പാവൂര്‍ പോലീസില്‍ നല്‍കിയ പരാതി ഇതിനോടകം പിന്‍വലിച്ചിട്ടുണ്ട്.

രണ്ട് പേരുടേയും വീട്ടുകാര്‍ തമ്മിലുള്ള പ്രശ്‌നങ്ങള്‍ പറഞ്ഞൊതുക്കിയതായി കരുതുന്നു. ഇപ്പോള്‍ പഴയ വിവാദങ്ങളെല്ലാം അനന്യയും അനന്യയുടെ പിതാവ് ഗോപാലകൃഷ്ണനും തള്ളിപ്പറയുകയാണ്. അങ്ങനെയൊരു പരാതി തന്നെ നല്‍കിയിട്ടില്ലെന്ന് അച്ഛനും മകളും ഒരേ സ്വരത്തില്‍ പറയുന്നത്. എല്ലാം വെറും അഭ്യൂഹമായിരുന്നുവെന്നും മാധ്യമസൃഷ്ടിയാണെന്നുമാണ് ഇപ്പോള്‍ ഇവര്‍ അവകാശപ്പെടുന്നത്.

'പബ്ലിക്ക് ഫിഗറെന്ന് കരുതി പബ്ലിക്ക് പ്രോപ്പര്‍ട്ടിയല്ല ഞാന്‍': അനന്യ'പബ്ലിക്ക് ഫിഗറെന്ന് കരുതി പബ്ലിക്ക് പ്രോപ്പര്‍ട്ടിയല്ല ഞാന്‍': അനന്യ'പബ്ലിക്ക് ഫിഗറെന്ന് കരുതി പബ്ലിക്ക് പ്രോപ്പര്‍ട്ടിയല്ല ഞാന്‍': അനന്യ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക