Image

മഞ്‌ജു വാര്യര്‍ `മോഹന്‍ലാല്‍'

ആഷ എസ് പണിക്കര്‍ Published on 30 December, 2016
മഞ്‌ജു വാര്യര്‍ `മോഹന്‍ലാല്‍'


1980ലാണ്‌ ഫാസില്‍ സംവിധാനം ചെയ്‌ത മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ റിലീസാകുന്നത്‌. മോഹന്‍ലാല്‍ എന്ന അതുല്യ നടന്റെ തുടക്കം. അതേ ദിവസത്തിലാണ്‌ ആ പെണ്‍കുട്ടി ജനിക്കുന്നത്‌. അവള്‍ ഒരു കട്ട മോഹന്‍ലാല്‍ ഫാന്‍ ആയെങ്കിലേ അത്ഭുതമുള്ളൂ. ആ ആരാധികയുടെ ജീവിതത്തിലൂടെയാണ്‌ മോഹന്‍ലാല്‍ എന്ന സിനിമ സഞ്ചരിക്കുന്നത്‌.

ജയസൂര്യ നായകനായ ഇടി എന്ന ചിത്രത്തിന്റെ സംവിധായകന്‍ സാജിത്‌ യഹിയ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ്‌ `മോഹന്‍ലാല്‍' . നായികയായി എത്തുന്നത്‌ ലേഡി സൂപ്പര്‍സ്റ്റാന്‍ മഞ്‌ജു വാര്യറാണ്‌ ഈ ചിത്രത്തില്‍ മോഹന്‍ലാലിന്റെ കടുത്ത ആരാധികയായി അഭിനയിക്കുന്നത്‌. മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ മുതല്‍ ദൃശ്യം വരെയുളള മോഹന്‍ലാലിന്റെ സിനിമകളിലൂടെയുള്ള യാത്രയാണ്‌ മഞ്‌ജുവിന്റെ ചിത്രം. സിനിമയുടെ പ്രീ-പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ നടന്നുകൊണ്ടിരിക്കുകയാണ്‌. സുനീഷ്‌ വാറനാടിന്റേതാണ്‌ കഥ.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക