Image

സിനിമയുടെ ഗോദയില്‍ സൈറക്കു വിജയം

ആഷ എസ് പണിക്കര്‍ Published on 30 December, 2016
സിനിമയുടെ ഗോദയില്‍ സൈറക്കു വിജയം


സൈറ വസിം ഇപ്പോള്‍ ഇന്ത്യയുടെ മുഴുവന്‍ താരമാണ്‌. അമീര്‍ഖാന്റെ ദംഗല്‍ എന്ന ചിത്രത്തിന്റെ ഓഡിഷനെത്തിയ 5000 പെണ്‍കുട്ടികളില്‍ നിന്നും സൈറയെ തിരഞ്ഞെടുത്തപ്പോള്‍ അത്‌ ഗോദയിലെ വിജയം പോലെ മധുരിക്കുന്നതായി. കാശ്‌മീരിലെ ഹവേലി ജില്ലക്കാരിയായ സൈറ ചിത്രത്തിലെ ഗീത ഫൊഗട്ടായി മികച്ച പ്രകടനമാണ്‌ കാഴ്‌ചവച്ചിട്ടുള്ളത്‌.

ഒരേ നായികയെ തുടര്‍ച്ചയായി രണ്ടു വട്ടം പരീക്ഷിക്കാത്ത ആമിര്‍ സൈറയെ തന്റെ അടുത്ത ചിത്രമായ ലേഡീസ്‌ സുപ്പര്‍ സ്റ്റാറില്‍ ഒരു പ്രധാന കഥാപാത്രമായി നിശ്ചയിച്ചു കഴിഞ്ഞു. അത്ര ഗംഭീരമായിരുന്നു ഗീതയായുള്ള സൈറയുടെ മിന്നും പ്രകടനം. ദംഗല്‍ കണ്ടവര്‍ ആരും മറക്കില്ല ഗീത ഫൊഗാട്ടിന്റെ കുട്ടിക്കാലത്തെ അവതരിപ്പിച്ച സൈറയെ.

കാശ്‌മീരില്‍ നിന്നും വലിയ പ്രതീക്ഷകളൊന്നുമില്ലാതെയാണ്‌ സൈറ കൂട്ടുകാര്‍ക്കൊപ്പം ഓഡി.ന്‌ എത്തിയത്‌. 5000 പെണ്‍കുട്ടികള്‍ പങ്കെടുത്ത ഓഡിഷനില്‍ നിന്നുതന്നെ തിരഞ്ഞെടുത്തപ്പോള്‍ താന്‍ സ്വപ്‌നം കാണുകയാണോ എന്നു സംശയിച്ച പോയെന്നും സൈറ പറഞ്ഞു.

നടനും കാസ്റ്റിങ്ങ്‌ ഡയറക്‌ടറുമായ മുകേഷ്‌ ഛബ്രയാണ്‌ സൈറയിലെ അഭിനേത്രിയെ കണ്ടെടുത്തത്‌. തുടര്‍ന്ന്‌ കുഞ്ഞുഗീതയെ അവതരിപ്പിക്കാന്‍ ആമിര്‍ തന്നെ മതിയെന്ന്‌ മുകേഷ്‌ നിര്‍ദേശിക്കുകയായിരുന്നു. സിനിമയില്‍ ആദ്യമായി അഭിനയിക്കുകയാണെങ്കിലും പരസ്യചിത്രങ്ങളില്‍ സൈറ അബിനയിച്ചിട്ടുണ്ട്‌. ടാറ്റാ സ്‌കൈ, നോക്കിയ ലൂമിയ എന്നീ പരസ്യങ്ങളില്‍ സൈറ അഭിനയിച്ചിട്ടുണ്ട്‌. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക