Image

2016 പുറത്തേയ്ക്ക് (ബി. ജോണ്‍ കുന്തറ, ഹ്യൂസ്റ്റണ്‍)

Published on 30 December, 2016
2016 പുറത്തേയ്ക്ക് (ബി. ജോണ്‍ കുന്തറ, ഹ്യൂസ്റ്റണ്‍)
അങ്ങനെ, മുന്നൂറ്റിഅറുപത്തഞ്ചുദിവസങ്ങള്‍ക്കപ്പുറം ഒരുപാട് ഊര്‍ജസ്വലതയോടെ കടന്നുവന്ന 2016 എന്ന കണക്കുസൂക്ഷിപ്പുകാരന്‍ തളര്‍ന്നുഷീണവശനായി ഇറങ്ങിപ്പോകുന്നു. പോകും മുന്‍പ്മുന്നില്‍ കണ്ട,കയറിവരുന്നതിന് ഒരുങ്ങിനില്‍ക്കുന്ന ,2017 എന്ന യൗവ്വനം തുളൂമ്പിനില്‍ക്കുന്ന പുതിയകണക്കപ്പിള്ളയുടെ കവിളില്‍, തന്റെ വിറങ്ങലിച്ച കയ്‌വിരലുകളാലെ, ഒരുമങ്ങുന്ന പുഞ്ചിരിയോടെ ഒന്നുതലോടി.

ചുണ്ടുകള്‍ പതിയെ അനങ്ങി എന്നാല്‍ ഒരുശബ്ദവും പുറത്തുവന്നില്ല. ആശംസകള്‍ നല്‍കണോ അതോ താക്കീതുകൊടുക്കണമോ രണ്ടുംവേണ്ടാ അതല്ലേ നല്ലത്.
എന്തായിരിക്കും ആ വിറഞ്ഞ ചുണ്ടുകളില്‍ തങ്ങിനിന്നത്? കഴിഞ്ഞ കാലഅനുഭവങ്ങള്‍ ആയിരുന്നിരിക്കാം? കൂട്ടിയിട്ടും കുറച്ചിട്ടും നഷ്ടങ്ങളുടെ കൂമ്പാരം മാത്രം ഇത്കണക്കെഴുതിയതന്റെ കുറ്റമല്ലല്ലോ? ഈയുവാവിനെന്തു മനസിലാകുവാന്‍? എല്ലാം കണ്ടുംകേട്ടും ഗ്രഹിക്കട്ടെ. താനും 365 ദിനങ്ങള്‍ക്കുമുന്‍പ് ഇതുപോലൊരുയാത്ര തുടങ്ങിയതല്ലെ?
കുറച്ചൊക്കെ മധുരിക്കുന്ന ഓര്‍മ്മകള്‍ ഉണ്ടെങ്കില്‍തന്നേയും മനസിനെ വിഷമിപ്പിച്ച ഓര്‍മ്മകളാണ് കൂടുതലും.ലോകംമുഴുവന്‍ തന്‍റ്റെ ആഗമനം ആഘോഷിച്ചു.

പ്രസിദ്ധ ന്യൂയോര്‍ക്കു നഗരത്തില്‍ അവിടെ ആയിരുന്നു തുട ക്കം താഴേക്കുവന്ന ഒരുവലിയ ബോളില്‍നിന്നും താന്‍ ഇറങ്ങിവന്നു. മുന്നില്‍കണ്ടത്തന്നെ എതിരേല്‍ക്കുന്നതിനു തടിച്ചുകൂടിയിരുന്ന വന്‍പിച്ച ജനതയെആണ് .

എല്ലാവരും പലേവേഷങ്ങളില്‍ പാടുന്നു ആടുന്നു ചുംബനങ്ങള്‍ പകരുന്നു, ഷാംപെ യിന്‍കുപ്പികളില്‍ നിന്നുംമദ്യംപതഞ്ഞൊഴുകുന്നു എങ്ങും ഒരുത്സവ പ്രതീതി . താനിത്രയും പ്രസിദ്ധനായ പൈതലാണോ? എന്റെ ആഗമനംഇതുപോലാഘോഷിച്ചെങ്കില്‍ തീര്‍ച്ചയായും ഈ നല്ല ജ നം എന്നെതാലോലിച്ചു ഒരുസങ്കടവും വരുത്താതെ വളര്‍ത്തും.

തെറ്റുപറ്റിപ്പോയി കുഞ്ഞേ. നേരത്തെ കണ്ട ആ ആഹ്‌ളാദപ്രകടനങ്ങള്‍ എല്ലാംവെറും കപടനാട്യങ്ങള്‍ ആയിരുന്നു. താന്‍വന്നിറങ്ങിയ വീഥിയില്‍ ഉപേക്ഷിച്ചിട്ടു എല്ലാവരും ഓടിമ റഞ്ഞു. എല്ലാവരും മുഖംമൂടികള്‍ധരിക്കുന്നു പൊട്ടിച്ചിരികള്‍ രോദനങ്ങളായ് മാറു ന്നു.പിന്നീടങ്ങുകണ്ടതും കേട്ടതും ഒരുദാരുണ കഥ ആയിമാറി.

കേട്ടപടക്കങ്ങളുടെ ശബ്ദം ബോംബുകള്‍ പൊട്ടുന്നശബ്ദങ്ങള്‍ ആയിമാറി. അ ന്നത്തെ പാട്ടുകള്‍ അട്ടഹാസങ്ങളും രോദനങ്ങളും ആയി മാറി. ഷാംപെയിന്‍കുപ്പികളുടെ കോര്‍ക്കുകള്‍മുകളിലേയ്ക്കു തെറിച്ചതുപോലെ പിഞ്ചുകുഞ്ഞുങ്ങളുടെ തലകളും മനുഷ്യരുടെശരീരാവയങ്ങളും പാതകളില്‍തെറിച്ചു വീഴുന്നു.

എന്റെ ജനനത്തില്‍ ദൈവങ്ങളെ സ്തുതിച്ചു ആരാധനകള്‍ നടത്തിയവര്‍ അതേ ഈശ്വരന്‍മാരുടെ പേരില്‍തമ്മില്‍ തമ്മില്‍ കൊല്ലുന്നകാഴ്ച എവിടെ നോക്കിയാലും. തന്നെ ജനിപ്പ ജനിപ്പിച്ചത് ഇതിലേതീശ്വരന്‍? ആര്‍ക്കും വേണ്ടാത്ത ഞാന്‍ലോകം മുഴുവന്‍ ചുറ്റിനടന്നു ഒരുസന്തുഷ്ട മനുഷ്യനെകാണുവാന്‍. എവിടെനോക്കിയാലും ഒരുഭീകരത. എല്ലാവര്‍ക്കും തമ്മില്‍ തമ്മില്‍ സംശയം. പലേസ്ഥലങ്ങളിലും ആകാശത്തില്‍ യുദ്ധവിമാനങ്ങള്‍ ചീറിപ്പായുന്നു ബോംബുകള്‍ ഇടുന്നതിന് . പൊതുജനംഒളിസ്ഥലം നോക്കിനാലുപാടും ഓടുന്നു. വീ ടുകള്‍ തകരുന്നുകെട്ടിടങ്ങള്‍ ഭസ്മമാകുന്നുഎവി ടേയുംരോധനങ്ങള്‍മാത്രം. സ്വന്തം ജനത യെ ജാതിമതങ്ങളുടെ പേരില്‍കശാപ്പുനടത്തുന്ന ഭരണാധികാരികള്‍.

ജനിച്ചഭൂമിയില്‍ ജീവിക്കുവാന്‍ അവകാശമില്ല. പുറംതള്ളപ്പെട്ടവര്‍ക്കു പാര്‍ക്കുവാനും ഒരിടമില്ല. പട്ടിണിപാവങ്ങള്‍ ഒട്ടിയവയറുമായ് നടക്കുന്നു. മറുവശത്തു വിരുന്നൂണുകാര്‍ തിന്നുംകുടിച്ചുംഉന്മത്തരാകുന്നു. ഏതുപള്ളിയില്‍, ഏതമ്പലത്തില്‍ , ഏതുമോസ്ക്കില്‍ ഏതീശ്വരനോടു യാചിക്കണംകരുണയു െടമുഖംകാണുവാന്‍?

ഈഒരുതനിയാവര്‍ത്തനം ഒരുമത്സരഓട്ടം എവിടെനോക്കിയാലും. താനാണല്ലോ എല്ലാവരുടേയും സമയസൂക്ഷിപ്പുകാരന്‍ കൂടി. ഓരോനിമിഷവുംമാറും തോറുംസമയം നഷ്ട്ടപ്പെട്ടതിലുള്ളസങ്കടം ഒരുവശത്ത്. സമയംപോകുന്നില്ലല്ലോ എന്നുള്ള ദുഃഖീമറ്റുപലര്‍ക്കും. എന്തിനാണീഓട്ടംഎങ്ങോട്ടാണീപാച്ചില്‍ എവിടെ എത്താന്‍? ആലോചിച്ചിട്ട് ഒരുപിടിയും കിട്ടുന്നുമില്ല. എന്തായാലും എല്ലാവര്‍ക്കും നല്ലതുമാത്രം ആശംസിച്ചുകൊണ്ടുനടന്നു മറയാം .

ബി. ജോണ്‍ കുന്തറ, ഹ്യൂസ്റ്റണ്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക