Image

പുലിമുരുകന്‍ പിന്‍വലിക്കും; ടോമിച്ചന്‍ മുളകുപാടം

Published on 30 December, 2016
പുലിമുരുകന്‍ പിന്‍വലിക്കും; ടോമിച്ചന്‍ മുളകുപാടം

മോഹന്‍ലാല്‍ നായകനായ പുലിമുരുകന്‍ ഇപ്പോഴും തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. സിനിമ പ്രതിസന്ധി രൂക്ഷമായതോടെ തിയേറ്ററുകളില്‍ നിന്ന് പുലിമുരുകന്‍ പിന്‍വലിക്കാനാണ് തീരുമാനമെന്ന് നിര്‍മ്മാതാവ് ടോമിച്ചന്‍ മുളകുപാടം അറിയിച്ചു. പക്ഷേ എല്ലാ തിയേറ്ററുകളില്‍ നിന്നും ചിത്രം പിന്‍വലിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

സംഘടനയുടെ തീരുമാനങ്ങള്‍ അനുസരിച്ച് മുന്നോട്ടുപോകാനാണ് തീരുമാനം. ഫെഡറേഷന്റെ തീയേറ്ററുകളില്‍നിന്നാണ് പുലിമുരികന്‍ പിന്‍വലിക്കുന്നത്. ബി, സി സെന്ററുകളില്‍ മാത്രമല്ല ഫെഡറേഷന്റേതല്ലാത്ത എ ക്ലാസ് സെന്ററുകളിലും പുലിമുരുകന്‍ പ്രദര്‍ശിപ്പിക്കുന്നത് തുടരുമെന്ന് ടോമിച്ചന്‍ മുളകുപാടം ഒരു പ്രമുഖ ഓണ്‍ലൈന്‍ മാധ്യമത്തോട് പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക