Image

എ ക്ലാസ് തിയേറ്ററുകളില്‍ ഇന്ന് മുതല്‍ മലയാള ചിത്രങ്ങളില്ല; പുതുവര്‍ഷത്തിലും അന്യഭാഷാ ചിത്രങ്ങള്‍

Published on 30 December, 2016
എ ക്ലാസ് തിയേറ്ററുകളില്‍ ഇന്ന് മുതല്‍ മലയാള ചിത്രങ്ങളില്ല; പുതുവര്‍ഷത്തിലും അന്യഭാഷാ ചിത്രങ്ങള്‍

ഇന്ന് എ ക്ലാസ് തിയേറ്ററുകളില്‍ നിന്നും പ്രദര്‍ശനം തുടരുന്ന മലയാള ചിത്രങ്ങള്‍ പിന്‍വലിക്കും. റിലീസ് തര്‍ക്കത്തില്‍ എ ക്ലാസ് തിയേറ്റര്‍ ഉടമകളുമായി ഇനി ചര്‍ച്ചയ്ക്കില്ലെന്ന് ഇരു സംഘടനകളുടെയും ഭാരവാഹികള്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇതോടെ ക്രിസ്മസ് പോലെതന്നെ അന്യഭാഷാ ചിത്രങ്ങളായിരിക്കും പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ തിയേറ്ററുകളിലെത്തുക.

ക്രിസ്മസിന് റിലീസുകള്‍ വേണ്ടെന്ന തീരുമാനമെടുത്ത പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷനും പ്രതിഷേധത്തിന്റെ രണ്ടാം ഘട്ടമായി സിനിമകള്‍ പിന്‍വലിക്കാനും തീരുമാനിച്ചിട്ടുണ്ട്. റിലീസുകള്‍ മുടങ്ങിയതോടെ 12 കോടിയിലധികം രൂപയുടെ നഷ്ടമുണ്ടായതായും സംഘടനാ നേതാക്കള്‍ പറഞ്ഞു.

എക്‌സിബിറ്റേഴ്‌സ് ഫെഡറേഷനുമായി ഇനി വിട്ടുവീഴ്ചയ്ക്കില്ലെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് നിര്‍മാതാക്കളും വിതരണക്കാരും. മലയാള സിനിമാ വ്യവസായത്തില്‍ ലിബര്‍ട്ടി ബഷീറിന്റെ വണ്‍മാന്‍ ഷോയാണ് നടക്കുന്നതെന്ന് ഇവര്‍ ആരോപിക്കുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക