Image

എന്തുകൊണ്ട് ദംഗലില്‍ എന്നെ മോശക്കാരനാക്കി? കോച്ചിന്റെ ചോദ്യത്തിന് ആമിറിന്റെ മറുപടി

Published on 30 December, 2016
എന്തുകൊണ്ട് ദംഗലില്‍ എന്നെ മോശക്കാരനാക്കി? കോച്ചിന്റെ ചോദ്യത്തിന് ആമിറിന്റെ മറുപടി


ആമിര്‍ ഖാന്‍ നായകനായി എത്തിയ ദംഗല്‍ മികച്ച പ്രതികരണം തേടി മുന്നേറുകയാണ്. സമൂഹത്തിലെ എതിര്‍പ്പുകളെയും പരിഹാസങ്ങളെയും വകവയ്ക്കാതെ തന്റെ മക്കളെ ഗുസ്തി താരങ്ങളാക്കുന്ന മഹാവീര്‍സിംഗ് ഹോഗട്ടിന്റെ കഥായാണ് ദംഗല്‍ പറഞ്ഞത്. മഹാവീര്‍സിംഗ് ഹോഗട്ടായാണ് ചിത്രത്തില്‍ ആമിര്‍ എത്തിയത്.

ഏവരും മികച്ച അഭിപ്രായം പറഞ്ഞപ്പോള്‍ ഹാവീര്‍സിങ് ഫോഗട്ടിന്റെ മക്കളായ ഗീതയെയും ബബിതയെയും യഥാര്‍ഥ ജീവിതത്തില്‍ ഗുസ്തി പരിശീലിപ്പിച്ച കോച്ച് പി.ആര്‍.സോന്ധി മാത്രം എതിര്‍ സ്വരവുമായി എത്തി. സിനിമയ്ക്ക് രസം പകരാനായി തന്റെ കഥാപാത്രത്തെ വാസ്തവവിരുദ്ധമായാണ് അവതരിപ്പിച്ചതെന്നായിരുന്നു സോന്ധിയുടെ ആരോപണം.

എന്നാല്‍ ഗീത ഫോഗട്ടിന്റെ യഥാര്‍ഥ കോച്ചിന് മറുപടിയുമായി എത്തിയിരിക്കുകയാണ് ആമിര്‍ഖാന്‍. എഎന്‍ഐയുടെ ചോദ്യത്തിനാണ് ആമിറിന്റെ പ്രതികരണം. എല്ലാ ജീവചരിത്രചിത്രങ്ങളിലും അതിന്റെ സൃഷ്ടാക്കള്‍ അല്‍പ്പം ഭാവന കലര്‍ത്തും. പക്ഷേ കഥയുടെ കാതല്‍ കോട്ടംതട്ടാതെതന്നെ ഉണ്ടാവും. ആമിര്‍ വ്യക്തമാക്കി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക