Image

അല്‍ഫോന്‍സ് പുത്രന്റെ പുതിയ ചിത്രത്തില്‍ മമ്മൂട്ടി നായകന്‍?

Published on 30 December, 2016
അല്‍ഫോന്‍സ് പുത്രന്റെ പുതിയ ചിത്രത്തില്‍ മമ്മൂട്ടി നായകന്‍?


നേരം, പ്രേമം എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷകരെ അമ്പരപ്പിച്ച സംവിധായകനാണ് അല്‍ഫോന്‍സ് പുത്രന്‍. 2015ല്‍ പുറത്തിറങ്ങിയ പ്രേമത്തിന് ശേഷം അല്‍ഫോന്‍സിന്റെ മറ്റ് ചിത്രങ്ങള്‍ ഒന്നും എത്തിയിട്ടില്ല. ബോളിവുഡില്‍ ചിത്രം ഒരുക്കും എന്ന സൂചനങ്ങള്‍ അദ്ദേഹം നല്‍കിയിരുന്നെങ്കിലും പിന്നീട് വിവരം ഒന്നും ഉണ്ടായില്ല. പുതിയ വിവരം അനുസരിച്ച് അല്‍ഫോന്‍സ് പുത്രന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ മെഗാസ്റ്റാര്‍ മമ്മൂട്ടി നായകനാകും.

മലയാളത്തിലും തമിഴിലുമായാണ് ചിത്രം ഒരുക്കുക. വമ്പന്‍ ബജറ്റിലാണ് ചിത്രം ഒരുങ്ങുകയെന്നും സൂചനകളുണ്ട്. ശ്യാംധര്‍ ഒരുക്കുന്ന ചിത്രത്തിന് ശേഷം ഈ വര്‍ഷം തന്നെ അല്‍ഫോന്‍സ് പുത്രന്‍മമ്മൂട്ടി ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുമത്രെ.

മമ്മൂട്ടിയുടെ സമീപകാല കരിയറില്‍ വമ്പന്‍ വിജയങ്ങള്‍ അകന്നുനില്‍ക്കുകയാണ്. ഇത് ഉള്‍ക്കൊണ്ട് ശ്രദ്ധയോടെയാണ് അദ്ദേഹം പുതിയ പ്രോജക്ടുകള്‍ തെരഞ്ഞെടുക്കുന്നത്. ഇപ്പോള്‍ ചിത്രീകരണം നടന്നുകൊണ്ടിരിക്കുന്ന രഞ്ജിത്തിന്റെ പുത്തന്‍ പണം ഏറെ പ്രതീക്ഷയുള്ള ഒന്നാണ്. നവാഗതനായ ഹനീഫ് അദേനിയുടെ ദി ഗ്രേറ്റ് ഫാദറും വരാനിരിക്കുന്ന ശ്യാംധര്‍ ചിത്രവുമൊക്കെ പരിചരണത്തില്‍ പുതുമയുള്ള ചിത്രങ്ങളായിരിക്കുമെന്നാണ് വിവരം. ദേശീയ പുരസ്‌കാര ജേതാവും തമിഴിലെ മികച്ച സംവിധായകരില്‍ ഒരാളുമായ റാം ഒരുക്കുന്ന ‘പേരന്‍പും’ മമ്മൂട്ടിക്ക് പ്രതീക്ഷയുള്ള പ്രോജക്ടായുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക